Follow KVARTHA on Google news Follow Us!
ad

Criticized | പോളിങ്ങ് സ്റ്റേഷനിലും പുറത്തും വനിതാ ലീഗ് പ്രവര്‍ത്തകരടക്കം നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ടാണ് ഈ ബോംബാക്രമണങ്ങള്‍; എന്നാല്‍ ഇതുകൊണ്ടൊന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പിന്നോട്ടടിപ്പിക്കാന്‍ കഴിയില്ലെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി

ഇതുകൊണ്ടൊന്നും പിന്നോട്ടടിപ്പിക്കാന്‍ കഴിയില്ല Abdul Kareem Cheleri, Criticized, CPM, Politics, Muslim League, Kerala News
കണ്ണൂര്‍: (KVARTHA) വടകര, കണ്ണൂര്‍ ലോക് സഭാ മണ്ഡലങ്ങളില്‍ സിപിഎമിന്റെ എല്ലാ കുതന്ത്രങ്ങളെയും വ്യാജ പ്രചാരണങ്ങളെയും അതിജീവിച്ച് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകര്‍ നടത്തിയ പ്രതിരോധത്തിലും വോടിംഗിലും ജാള്യത പൂണ്ട സിപിഎം മുസ്ലിംലീഗ് പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ നോക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും വ്യക്തമാക്കി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി.

Abdul Kareem Cheleri Criticized CPM, Kannur, News, Abdul Kareem Cheleri, Criticized, CPM, Politics, Muslim League, Allegation, Kerala News

മൊകേരി മുത്താറി പീടികയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ രണ്ട് തവണയാണ് ബോംബെറിഞ്ഞത്. വലിയപറമ്പത്ത് റഫീഖിന്റെയും പഞ്ചായത് വനിത ലീഗ് പ്രസിഡന്റിന്റെയും വീടിന് നേരെയാണ് രണ്ടാം ദിവസവും ബോംബെറിഞ്ഞത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ബോംബേറ് നടത്തിയതെന്നും ചേലി പറഞ്ഞു.

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ടി മുനീറിനെ പോളിങ്ങ് സ്റ്റേഷനില്‍ കള്ളവോട് പ്രതിരോധിച്ചതിന്റെ പേരിലാണ് അക്രമിച്ചത്. മട്ടന്നൂരിലെ പാലയോട് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ശഹബാസ്, നബീല്‍, ശഹബാസിന്റെ പിതാവ് ബശീര്‍ എന്നിവരെയും മര്‍ദിക്കുകയുണ്ടായി. പോളിങ്ങ് സ്റ്റേഷനിലും പുറത്തും വനിതാ ലീഗ് പ്രവര്‍ത്തകരടക്കം ഇത്തവണ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ടാണ് ഈ അക്രമണങ്ങള്‍. എന്നാല്‍ ഇതുകൊണ്ടൊന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പിന്നോട്ടടിപ്പിക്കാന്‍ കഴിയില്ലെന്നും കരീം ചേലേരി പറഞ്ഞു.

ബോംബെറിഞ്ഞ വസതിയും അക്രമിക്കപ്പെട്ട പ്രവര്‍ത്തകരെയും അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ ട്രഷറര്‍ കാട്ടൂര്‍ മുഹമ്മദ്, സെക്രടറിമാരായ അഡ്വ. എംപി മുഹമ്മദലി, ടി പി മുസ്തഫ, ഇപി ശംസുദ്ദീന്‍, കുട്ട്യാലി തില്ലങ്കേരി, മുസ്തഫ ചൂര്യോട്ട്, ടിപി മുഹമ്മദ്, ലത്വീഫ് ശിവപുരം, യാക്കൂബ് എളമ്പാറ, ജലീല്‍ എളമ്പാറ, പികെസി മുഹമ്മദ്, റഫീഖ് എടയന്നൂര്‍, സലീം എടയന്നൂര്‍, മജീദ് പാത്തി പാലം, കുനിയല്‍ അസീസ്, കാസിം മൊകേരി, മുനീര്‍ കുറ്റിക്കണ്ടി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords: Abdul Kareem Cheleri Criticized CPM, Kannur, News, Abdul Kareem Cheleri, Criticized, CPM, Politics, Muslim League, Allegation, Kerala News.

Post a Comment