Earthquake | തായ് വാനില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം; 4 പേര്‍ക്ക് ദാരുണാന്ത്യം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു; പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

 


ടോക്യോ: (KVARTHA) തായ് വാനില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ നാല് പേര്‍ മരിച്ചതായി ദേശീയ അഗ്‌നിശമന ഏജന്‍സി അറിയിച്ചു. 60 പേര്‍ക്ക് പരുക്കേറ്റു.

ദേശീയ അഗ്‌നിശമന ഏജന്‍സിയുടെ കണക്കനുസരിച്ച് ബുധനാഴ്ച തായ്വാനിലുണ്ടായ വന്‍ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഹുവാലിയന്‍ കൗന്‍ഡിയിലാണ് മരണങ്ങളെല്ലാം സംഭവിച്ചത്. മൂന്ന് പേര്‍ കാല്‍നടയാത്രയ്ക്കിടയിലും ഒരാള്‍ ഹൈവേ ടണലിലുംപെട്ടാണ് മരിച്ചത്.

ജാപനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയന്‍ സിറ്റിയില്‍ നിന്നും 18 കിലോമീറ്റര്‍ തെക്കു മാറി 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തില്‍ കെട്ടിടങ്ങളും തകര്‍ന്നുവീണിട്ടുണ്ട്.

Earthquake | തായ് വാനില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം; 4 പേര്‍ക്ക് ദാരുണാന്ത്യം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു; പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

പതിറ്റാണ്ടുകള്‍ക്ക് ശേഷം ദ്വീപിനെ കുലുക്കിയതില്‍ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തായ് വാനിലും ജപാന്റെ ദക്ഷിണമേഖലയിലും ഫിലിപീന്‍സിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

1999ന് ശേഷം ഇത്ര വലിയൊരു ഭൂകമ്പം ആദ്യമാണെന്ന് തായ് വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 1999ല്‍ 7.6 തീവ്രതയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്. 2400 പേര്‍ അന്ന് മരിച്ചിരുന്നു. 50000ത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നത്.

Keywords: News, World, World-News, Southern Japan, Philippines, 7.7-Magnitude, Earthquake, Hits, Taiwan, Strongest Quake, Issues, Tokyo News, Tsunami Alert, Died, 4 Dead, 60 Injured As 'Strongest Earthquake In 25 Years' Hits Taiwan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia