Follow KVARTHA on Google news Follow Us!
ad

Mammootty's Yathra | മമ്മൂട്ടി ആദ്യമായി തലമൊട്ടയടിച്ചത് ഇതിനുവേണ്ടി; ഈ 'യാത്ര' മലയാളിക്ക് മറക്കാനാവില്ല

കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ മനോഹര പ്രണയകാവ്യം Movies, Entertainment, Cinema,
/ സോണൽ മൂവാറ്റുപുഴ

(KVARTHA)
ഒരു യാത്ര എന്ന വാക്ക് കേൾക്കുമ്പോൾ പഴയകാല മലയാളികളുടെ മനസ്സിൽ ഓടിയെത്തുക യാത്ര എന്ന സിനിമയാണ്. മമ്മൂട്ടിയും ശോഭനയും നായിക നായകന്മാരായി എത്തിയ സിനിമയാണിത്. അതിലെ തന്നന്നം താനന്നം താളത്തിലാടി എന്ന പാട്ട് ഇപ്പോഴും ഒരോ മലയാളിയുടെ ചുണ്ടത്തുണ്ട്. മമ്മൂട്ടി എന്ന മലയാളത്തിൻ്റെ മഹാനടൻ ആദ്യമായി തലമൊട്ടയടിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ബാലുമഹേന്ദ്രയുടെ സംവിധാനത്തിൽ പിറന്ന ഈ സിനിമ. മനോഹര നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയകാവ്യം ആയിരുന്നു മലയാള സിനിമയുടെ മറ്റൊരു സൂപ്പർ മെഗാ ഹിറ്റ് പ്രണയകാവ്യമായി മാറിയ യാത്ര.

Yathra: Mammootty's super hit movie

ശരിക്കും പറഞ്ഞാൽ കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ മനോഹര പ്രണയകാവ്യം എന്ന് വേണമെങ്കിലും ഈ സിനിമയെ വിശേഷിപ്പിക്കാം. 40 വർഷങ്ങൾക്ക് മുൻപ് കുട്ടികളെ ഏറ്റവും ആകർഷിച്ച ചിത്രമായിരുന്നു യാത്ര. ജയിലിൽ കിടക്കേണ്ടി വരുന്ന മമ്മൂട്ടിക്ക് തലമൊട്ട അടിക്കേണ്ടി വരുമ്പോൾ സ്ത്രീകളും കുട്ടികളും പുരുഷന്മാരും നിറകണ്ണുകളോടെയാണ് അത് നോക്കികണ്ടത്. അത്രമാത്രം മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പ്രണയകാവ്യം തന്നെ ആയിരുന്നു മമ്മൂട്ടി ശോഭന പ്രണയ ജോഡികളുടെ യാത്ര. ഉണ്ണികൃഷ്ണന്റെയും തുളസിയുടെയും അതിതീവ്രമാ. പ്രണയം തിയേറ്ററുകളിൽ വല്ലാത്ത ഒരു അനുഭവമായിരുന്നു.

ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടിവരുന്ന നായകൻ. തനിക്ക് ആരുമില്ല, താനാശിച്ച തുളസിയുടെ സ്വന്തം ഉണ്ണിയേട്ടൻ തനിക്ക് നഷ്ടമാകുമോ എന്ന ഭയം അവളെ ഒരുപാട് നൊമ്പരപ്പെടുത്തി. തുളസിയുടെ അടുത്ത് വരാൻ നായകൻ കാണിക്കുന്ന ഓരോ പ്രവൃത്തി പരാജയപ്പെടുമ്പോഴും, ജയിലിൽ ക്രൂരമർദ്ദനം ഏൽക്കുമ്പോഴും, സുന്ദരനായ ഉണ്ണിയെ തല മൊട്ടയടിക്കുമ്പോഴും, മൂത്രം കുടിപ്പിക്കുമ്പോഴും മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയത്തിളക്കത്തിൽ തിയേറ്ററിൽ ഇരുന്ന ഓരോ പ്രേക്ഷകന്റെയും നെഞ്ച് പിടഞ്ഞു . അവസാനം അവർ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പ്രേക്ഷകർക്ക് തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയും സന്തോഷവും കണ്ണീരും കൊണ്ട് പ്രകടിപ്പിച്ചു.

ഓരോ പ്രേക്ഷക മനസുകളും അത്രമേൽ കീഴടക്കിയതായിരുന്നു മമ്മൂട്ടിയുടെയും ശോഭനയുടെയും കഥാപാത്രങ്ങൾ. ഉണ്ണികൃഷ്ണനായി മമ്മൂട്ടിയും തുളസി ആയി ശോഭനയും ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. കൂടെ അഭിനയിച്ച എല്ലാവരുംതന്നെ അവരവരുടെ റോൾ മികച്ചതാക്കി. മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങൾ എടുത്താൽ അതിൽ മുന്നിട്ട് നിൽക്കുന്ന ചിത്രം കൂടിയാവും യാത്ര, ഒപ്പം ശോഭന എന്ന നടിയുടെയും. ഇന്നും ഈ സിനിമ യൂട്യൂബിലും മറ്റും സെർച്ച് ചെയ്ത് കാണുന്നവർ നിരവധിയാണ്.

അത്രമാത്രമുണ്ട് ഇന്നും ഈ സിനിമയ്ക്കുള്ള പ്രസക്തി. ഇന്ന് പുതിയ പല സിനിമകളും വരുന്നതും പോകുന്നതും അറിയുന്നില്ല. പേരുപോലും പലരും ഓർക്കുന്നില്ലെന്നതാണ് സത്യം. എന്നാൽ ഇന്നും യാത്ര എന്ന സിനിമ മലയാളിയുടെ മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കുന്നു. ഒപ്പം അതിലെ ഗാനങ്ങളും. ശരിക്കും നമ്മുടെ നാടിൻ്റെ ദൃശ്യമനോഹാരിത നന്നായി ക്യാമറയിൽ പകർത്തിയ ചിത്രം കൂടിയായിരുന്നു യാത്ര. മലയാളിയും മലയാളവും ഉള്ളിടത്തോളം കാലം വർഷം എത്ര കഴിഞ്ഞാലും ഈ സിനിമയും മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കും, പച്ചയായി തന്നെ.

Keywords: Movies, Entertainment, Cinema, Yathra, Mammootty, Shobana, Song, Great Actor, Balu Mahendra, Jail, Love, Theater, You tube, Yathra: Mammootty's super hit movie.

Post a Comment