Water Allergic | വെള്ളം അലര്‍ജി, കടുത്ത ചൊറിച്ചില്‍ ഉണ്ടാക്കുന്നതിനാല്‍ കുളിക്കാന്‍ കഴിയുന്നില്ലെന്ന് 22 കാരി

 


സൗത് കരോലിന: (KVARTHA) വെള്ളം അലര്‍ജിയാണെന്നും ശരീരത്തില്‍ കൊണ്ടാല്‍ കടുത്ത ചൊറിച്ചില്‍ ഉണ്ടാക്കുന്നതിനാല്‍ തനിക്ക് കുളിക്കാന്‍ കഴിയുന്നില്ലെന്ന വെളിപ്പെടുത്തലുമായി യുവചതി. അമേരികയിലെ സൗത് കരോലിനയില്‍ നിന്നുള്ള 22കാരി ലോറന്‍ മോണ്ടെഫസ്‌കോ ആണ് തന്റെ അപൂര്‍വ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചൊറിച്ചില്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്നും യുവതി പറയുന്നു. ന്യൂയോര്‍ക് പോസ്റ്റ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. അക്വാജെനിക് ഉര്‍ടികാരിയ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.

Water Allergic | വെള്ളം അലര്‍ജി, കടുത്ത ചൊറിച്ചില്‍ ഉണ്ടാക്കുന്നതിനാല്‍ കുളിക്കാന്‍ കഴിയുന്നില്ലെന്ന് 22 കാരി
 
വെള്ളം ശരീരത്തില്‍ കൊള്ളുന്നതോടെ ചുണങ്ങു പോലെ കാണപ്പെടുന്നു. മെഡികല്‍ ചരിത്രത്തില്‍ വളരെ അപൂര്‍വമായ ഒരു രോഗാവസ്ഥയായാണ് ഇതിനെ വിലയിരുത്തുന്നത്. 12 വയസ്സുള്ളപ്പോഴാണ് ആദ്യമായി രോഗം ശ്രദ്ധയില്‍ പെട്ടത്. അലര്‍ജിക്ക് അറിയപ്പെടുന്ന ചികിത്സയില്ലാത്തതിനാല്‍, കഴിയുന്നത്ര കുറച്ച് മാത്രം കുളിച്ച് അസ്വസ്ഥത കുറയ്ക്കാനാണ് യുവതി ശ്രമിക്കാറുള്ളത്.

കഴിയുന്നത്ര വേഗത്തില്‍ യുവതി വസ്ത്രങ്ങള്‍ മാറുകയാണെന്നും ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്യുന്നു. സമൂഹ മാധ്യമങ്ങളില്‍ തന്റെ പ്രശ്നം യുവതി പങ്കുവച്ചതോടെ ഇതേ അവസ്ഥയിലുള്ള ഒരുപാടുപേരെ കണ്ടെത്താന്‍ യുവതിക്ക് കഴിഞ്ഞു. അവര്‍ക്കും തന്നെപ്പോലെ തന്നെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ പ്രശ്‌നത്തെ ആത്മവിശ്വാസത്തോടെ ഒന്നിച്ച് നേരിടാനാവുമെന്ന പ്രതീക്ഷയും യുവതി പങ്കുവച്ചു.

Keywords: Woman, 22, Says She Is Allergic To Water: 'I Have To Refuse To Shower', New York, News, Media, Report, New York Post, Woman, Social Media, Patients, World News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia