K Sudhakaran | കണ്ണൂരില്‍ സര്‍വകണ്ണുകളും സുധാകരനിലേക്ക്; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ?

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്ലാ കണ്ണുകളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനിലേക്ക്. സുധാകരന്‍ മത്സരിക്കുമോ ഇല്ലയോ എന്നാണ്് നേരത്തെ പ്രചാരണമാരംഭിച്ച സി പി എം കേന്ദ്രങ്ങള്‍ ഉള്‍പെടെ ഉറ്റുനോക്കുന്നത്.

കണ്ണൂര്‍ സീറ്റില്‍ കെ സുധാകരന്‍ തനിക്കുപകരം നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ ഡി സി സിയില്‍ തന്നെ എതിര്‍ക്കുന്നവര്‍ പോലും കൂട്ടത്തോടെ തളളിയതോടെയാണ് സുധാകരന്‍ പ്രതിസന്ധിയിലായത്. കെ സുധാകരന്റെ അതീവ വിശ്വസ്തനായ കെ പി സി സി ജെനറല്‍ സെക്രടറി കെ ജയന്ത് മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്ന് ഡി സി സി നേതാക്കള്‍ സുധാകരനെ അറിയിച്ചിട്ടുണ്ട്. ജയന്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സുധാകരന്‍ ജയന്തിനായി സ്വന്തം ഗ്രൂപുകാരുടെ വാക്കുപോലും കേള്‍ക്കാതെ കടുംപിടുത്തം തുടര്‍ന്നാല്‍ കണ്ണൂരിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കല്‍ ഹൈകമാന്‍ഡിനും കീറാമുട്ടിയാകും.

K Sudhakaran | കണ്ണൂരില്‍ സര്‍വകണ്ണുകളും സുധാകരനിലേക്ക്; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ?

കണ്ണൂര്‍ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയും പ്രശ്നവും മുഴുവന്‍ കെ സുധാകരനെ ചുറ്റിപ്പറ്റിയാണ്. മത്സരിക്കാനില്ലെന്ന് തുടക്കത്തില്‍ സുധാകരന്‍ വ്യക്തമാക്കിയതോടെ കണ്ണൂരില്‍ കന്നിക്കാരന് അവസരമൊരുങ്ങിയതാണ്. എന്നാല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജനെ ഇറക്കിയതോടെ സീറ്റ് നിലനിര്‍ത്താന്‍ സുധാകരന്‍ തന്നെ വേണമെന്ന് എഐസിസിയും നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ സുധാകരന്‍ വീണ്ടും ഇടയുകയായിരുന്നു. കെപിസിസി അധ്യക്ഷ പദവിയും ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് മത്സരത്തിനില്ലെന്ന് വീണ്ടും കടുപ്പിച്ചു. മോശം എംപിയെന്ന പ്രചാരണവും ഉള്‍പ്പാര്‍ടി സമവാക്യങ്ങളും ഇതോടെ സുധാകരനെ പുറകോട്ട് അടുപ്പിച്ചു. സ്ഥാനാര്‍ഥിയെ കെട്ടിയിറക്കാനുളള സുധാകരന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധവും തുടങ്ങി.

അടുപ്പക്കാരനായി ചരടുവലിക്കുന്ന കെ സുധാകരനെതിരെയാണ് വികാരം ഉയരുന്നത്. യൂത് കോണ്‍ഗ്രസ് നേതാവ് വിപി അബ്ദുര്‍ റഷീദിനായും വാദിക്കുന്നവരുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ഡെല്‍ഹിയില്‍ നിന്നുതന്നെ വരുമെന്നാണ് വിവരം.

Keywords: Will K Sudhakaran contest in Kannur?, Kannur, News, K Sudhakaran, Lok Sabha Election, Politics, Congress, Social Media, CPM, MV Jayarajan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia