Follow KVARTHA on Google news Follow Us!
ad

Sunita Kejriwal | അരവിന്ദ് കേജ്രിവാളിൻ്റെ ഭാര്യ സുനിത ഡൽഹി മുഖ്യമന്ത്രിയാകുമോ? സംശയിക്കുന്നവർ ഏറെ!

എഎപി രൂപീകരിച്ച നാൾ മുതൽ നിഴലായി കൂടെയുണ്ട് Arvind Kejriwal, Delhi liquor policy case, Politics, ദേശീയ വാർത്തകൾ
/ സോണി കല്ലറയ്ക്കൽ

(KVARTHA) മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പിടിയിലായിരിക്കുകയാണ്. റൗസ് അവന്യു കോടതി കേജ്രിവാളിനെ മാർച്ച് 28 വരെ ഇ ഡി യുടെ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ അറസ്റ്റിനെ എതിർത്ത് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ ആ ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുമ്പോൾ തന്നെ അദ്ദേഹത്തെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഡൽഹി ഹൈകോടതിയിൽ എത്തിയിട്ടുണ്ട്.
 
Will Arvind Kejriwal's wife Sunita Kejriwal become Delhi's CM?

മറുവശത്ത് ജയിലിൽ കേജ്‌രിവാളിന് പ്രവർത്തിക്കാനുതകം വിധമുള്ള സാഹര്യം ഒരുക്കണമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ ഇത് പെട്ടെന്ന് എളുപ്പമല്ല. ജയിൽ ചട്ടങ്ങൾ അനുസരിച്ചുള്ള ഭരണനിർവഹണം അത്ര എളുപ്പമുള്ളതല്ല. പിന്നെ വലിയ ചെലവും ഇതിനായി വരും. അത് ആം ആദ്മി പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേയ്ക്ക് നീങ്ങിയേക്കാം. ഇപ്പോൾ കേൾക്കുന്നത് കേജ്‌രിവാൾ സ്വന്തം നേതാക്കളെയും അനുയായികളെയും ഉപരിയായി തൻ്റെ ഭാര്യയെ വിശ്വാസത്തിലെടുത്തിരിക്കുന്നു എന്നാണ്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജയിലിൽ നിന്ന് കേജ്‌രിവാളിൻ്റെ സന്ദേശത്തിൽ പുറത്തുവരുന്ന വീഡിയോ. കേജ്‌രിവാളിൻ്റെ ഭാര്യ സുനിതയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

അതിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. 'ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ താൻ തിരിച്ചു വരും. ജയിലിന് അകത്തായാലും പുറത്തായാലും ഒരോ നിമിഷവും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. തൻ്റെ ഒരോ തുള്ളി ചോരയും രാജ്യത്തിന് വേണ്ടി ഉള്ളതാണ്. പോരാടാനാണ് പിറന്നത്. ഇതുവരെയും അതായിരുന്നു. വരും ദിവസങ്ങളിൽ പ്രതിസന്ധിയെ നേരിടാനാണ് വിധിയെന്ന് കരുതുന്നു. അറസ്റ്റിൽ അതിശയമില്ല. മുൻ ജന്മത്തിൽ നല്ലത് ചെയ്തതുകൊണ്ടാകും മഹദ് ഭൂമിയായ ഭാരതത്തിൽ ജനിച്ചത്. ഭാരതത്തെ ലോകത്തിൽ ഒന്നാമതാക്കേണ്ടതുണ്ട്. അകത്തുനിന്നും പുറത്തു നിന്നും ഒട്ടേറെ ശക്തികൾ ഭാരതത്തെ ദുർബലപ്പെടുത്താൻ നോക്കുന്നുണ്ട്. അവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം. ദേശഭക്തർക്കൊപ്പം നിന്ന് ഭാരതത്തെ മുന്നോട്ട് കൊണ്ടുപോകണം '.

കേജ്‌രിവാളിൻ്റെ സന്ദേശമെന്ന മുഖവുരയോടെ അദ്ദേഹത്തിൻ്റെ ഭാര്യ സുനിതയാണ് ഇത് വായിച്ചത്. കേജ്‌രിവാളിൻ്റെയു ആം ആദ്മി പാർട്ടിയുടെയും ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളിൽ സുനിതയുടെ സന്ദേശം പ്രക്ഷേപണം ചെയ്തു. മുഖ്യമന്ത്രി സാധാരണ വീഡിയോ സന്ദേശങ്ങളിറക്കുന്നതിന് സമാനമായി ഭഗത് സിംഗിൻ്റെയും ബി ആർ അബേദ്കറുടെയും ചിത്രങ്ങളും ദേശീയപതാകയും പശ്ചാത്തലമാക്കി ആയിരുന്നു ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക മാധ്യമങ്ങളിൽ സന്ദേശം പ്രക്ഷേപണം ചെയ്തത്. ഇതിലൂടെ തങ്ങളുടെ നേതാക്കളെക്കാളും കേജ്രിവാളിന് വിശ്വാസം ഭാര്യ സുനിതയെയാണെന്ന് കരുതുന്നവരും കുറവല്ല. കേജ്രിവാളിന് ഏതെങ്കിലും തരത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാൽ അദ്ദേഹത്തിൻ്റെ ഭാര്യ സുനിത ആ സ്ഥാനത്തേയ്ക്ക് വരുമെന്ന് സംശയിക്കുന്നവരും ഏറെയുണ്ട്.

ലാലു പ്രസാദ് യാദവ് മുമ്പ് കാലിത്തീറ്റ കുഭകോണക്കേസിൽ പെട്ട് ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ പകരം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദേശിച്ചത് തൻ്റെ ഭാര്യയും വെറും വീട്ടമ്മയുമായ റാബറി ദേവിയെ ആയിരുന്നു. വായിക്കാൻ പോലും വല്യ അറിവില്ലായിരുന്ന അവർ രാഷ്ട്രീയത്തിലും സജീവമായിരുന്നില്ല. പൊടുന്നനെ റാബറി ദേവി മുഖ്യമന്ത്രി പദവിയിലെത്തുകയായിരുന്നു. അതുപോലെ ഡൽ ഹിയിലും സംഭവിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആം ആദ്മി പാർട്ടി രൂപീകരിച്ച നാൾ മുതൽ സുനിതയും കേജ്രിവാളിൻ്റെ നിഴലായി കൂടെയുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ അത്ര സജീവമല്ലതാനും. എന്തായാലും കേജ്രിവാളിൻ്റെ മനസിൽ എന്താണ്, സുനിത ഡൽഹി മുഖ്യമന്ത്രി ആവുമോ? രാഷ്ട്രീയത്തിൽ ഒന്നും പ്രവചിക്കാനാവില്ല. കണ്ട് തന്നെ അറിയണം.Keywords: Arvind Kejriwal, Delhi liquor policy case, Politics, National, Enforcement Directorate, Chief Minister, Court, Custody, Arrest, Delhi, High Court, Am Admi Party, Protest, Jail, Will Arvind Kejriwal's wife Sunita Kejriwal become Delhi's CM?.

Post a Comment