Phone Effects | മൊബൈല്‍ ഫോണ്‍ നിസാരനല്ല, ഉറങ്ങുന്നതിന് മുമ്പ് മാറ്റിവച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍

 


കൊച്ചി: (KVARTHA) ഇന്നത്തെക്കാലത്ത് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒരു ഘടകമായി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്നു. ഉറങ്ങണമെങ്കിലും ആഹാരം കഴിക്കണമെങ്കിലും മൊബൈല്‍ ഫോണ്‍ പലര്‍ക്കും കൂടിയേ തീരൂ. മണിക്കൂറുകളോളമാണ് പലരും ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെയായി മൊബൈല്‍ഫോണ്‍ കൂടെ കൂട്ടുന്നത്.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ണിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും മറ്റ് ചില അസുഖങ്ങള്‍ കൂടി ഇതുമൂലം വന്നുചേരുന്നു. രാത്രി കിടക്കുന്നതിനു മുമ്പായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ കാത്തിരിക്കുന്നത് ഈ അസുഖങ്ങളാണ്.

Phone Effects | മൊബൈല്‍ ഫോണ്‍ നിസാരനല്ല, ഉറങ്ങുന്നതിന് മുമ്പ് മാറ്റിവച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍
 
കിടക്കുന്നതിനു മുമ്പ് ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചാല്‍ ഉറക്കത്തെ മാത്രമല്ല അത് ബാധിക്കുക, മറിച്ച് അടുത്ത ദിവസത്തെ ഊര്‍ജ നിലയെയും ദോഷകരമായി ബാധിക്കുന്നു. ജോലിയിലൊന്നും ഉത്സാഹമില്ലാതിരിക്കല്‍, അലസത എന്നിവയ്‌ക്കെല്ലാം ഇത് കാരണമാകുന്നു. മൊബൈല്‍ ഫോണില്‍ നിന്നുള്ള പ്രകാശം മെലറ്റോണിനെ തടസ്സപ്പെടുത്തുന്നതിലൂടെ ഉറക്കത്തെ ഇല്ലാതാക്കുന്നു. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു.

ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉറങ്ങുന്നതിന് മുമ്പ് ഫോണ്‍ ഉപയോഗിക്കുന്നതുവഴി ഉണ്ടാകാന്‍ പോകുന്നതെന്ന് നോക്കാം

*ഉറക്കം തടസപ്പെടുത്തുന്നു

മൊബൈല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്‍പാദനത്തെ ബാധിക്കുന്നു. ഒരാളെ ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണുകളില്‍ ഒന്നാണ് മെലറ്റോണിന്‍. ഇതാണ് ഉറക്കചക്രം നിയന്ത്രിക്കുന്നത്. മനസ്സ് അമിതമായി ആവേശഭരിതരാകുകയോ സജീവമാകുകയോ ചെയ്തേക്കാം എന്നതിനാല്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് രാത്രിയില്‍ മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.

*റെറ്റിന തകരാറ്

മൊബൈല്‍ ഫോണ്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം കാഴ്ചയെ ബാധിക്കുകയും ദീര്‍ഘകാലത്തെ ആഘാതം റെറ്റിനയെ നശിപ്പിക്കുകയും ചെയ്യും.

*വിഷാദരോഗ സാധ്യത

ഉറങ്ങേണ്ട സമയത്ത് ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്നത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കും. മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം ഹോര്‍മോണുകളെ ബാധിച്ച് ഉറക്ക രീതികള്‍ തടസ്സപ്പെടുമ്പോള്‍ വിഷാദരോഗത്തിന് ഇരയാകുന്നു. കൂടാതെ, പകല്‍ സമയത്ത് ഊര്‍ജക്കുറവും സംഭവിക്കാം. ഉറക്കക്കുറവ് കാരണം ബ്രെയിന്‍ ഫോഗ് കൂടി ചേര്‍ന്ന് വൈകാരികവും മാനസികവുമായ ബലഹീനതയ്ക്കും വഴിവെക്കുന്നു.

*കാന്‍സര്‍ സാധ്യത

ചിലതരം കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്ന വൈദ്യുതകാന്തിക വികിരണം പുറപ്പെടുവിക്കുന്നതിനാല്‍ സെല്‍ ഫോണുകള്‍ മനുഷ്യരില്‍ അര്‍ബുദത്തിന് കാരണമായേക്കാമെന്ന് വേള്‍ഡ് ഹെല്‍ത് അസോസിയേഷന്‍ പറയുന്നു. മൊബൈല്‍ ഫോണിന്റെ നീല വെളിച്ചം ദീര്‍ഘനേരം അടിക്കുന്നത് ഉറക്കചക്രത്തില്‍ അതിന്റെ സ്വാധീനവും മസ്തിഷ്‌ക കാന്‍സറിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

*ഓര്‍മ തകരാറ്


ഗാഡ്‌ജെറ്റുകളുടെ അമിതമായ എക്സ്പോഷര്‍ തലച്ചോറിനെ ബാധിക്കും. രാത്രികാലങ്ങളിലെ ഫോണ്‍ ഉപയോഗവും ഉറക്ക തടസവും പകല്‍ സമയത്ത് തലച്ചോറിന് ശരിയായി ചിന്തിക്കുന്നതിന് തടസമാകുന്നു.

*കണ്ണ് വേദന

ഇരുട്ടില്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള നീല വെളിച്ചം കണ്ണുകളില്‍ നേരിട്ട് പതിക്കുകയും അത് കണ്ണിന് ആയാസവും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. ദീര്‍ഘനേരം ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നത് വഴി കാഴ്ചയെ ശാശ്വതമായി നശിപ്പിക്കും.

*അമിതവണ്ണം, തിമിരം, സ്തന, പ്രോസ്റ്റേറ്റ് കാന്‍സറിനും സാധ്യത

മൊബൈല്‍ ഫോണിലെ നീല വെളിച്ചം തിമിരത്തിലേക്ക് നയിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ചും ഗവേഷകര്‍ പഠനം നടത്തിവരികയാണ്. കാലക്രമേണ, വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ന്യൂറോടോക്സിന്‍ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത് നല്ല ഉറക്കം ലഭിക്കുന്നത് തടസം സൃഷ്ടിക്കുന്നു. രാത്രിയില്‍ മൊബൈല്‍ ഫോണിലെ പ്രകാശവും അതുവഴി വരുന്ന അസ്വസ്ഥമായ ഉറക്കവും സ്തന, പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

മെലറ്റോണിന്‍, ഉറക്കം എന്നിവയെ തടസ്സപ്പെടുത്തുന്നതിലൂടെ, രാത്രിയിലെ സ്മാര്‍ട് ഫോണ്‍ ഉപയോഗം വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ തകരാറിലാക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

*മാര്‍ഗങ്ങള്‍

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ നീല വെളിച്ചത്തെ തടയുന്ന ഒരു ഫൈറ്റര്‍ ഉപയോഗിക്കുക. ഉപകരണങ്ങളിലെ പ്രകാശം കുറച്ച് വയ്ക്കുകയും അവ മുഖത്ത് നിന്ന് 14 ഇഞ്ച് അകലത്തില്‍ പിടിക്കുകയും ചെയ്യുക.
  
Phone Effects | മൊബൈല്‍ ഫോണ്‍ നിസാരനല്ല, ഉറങ്ങുന്നതിന് മുമ്പ് മാറ്റിവച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍

Keywords: Ways to Recover Memory Loss from Depression, Kochi, News, Memory Loss, Depression, Mobile Phone, Health Tips, Warning, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia