Follow KVARTHA on Google news Follow Us!
ad

Politics | വി എസ് കാണിച്ചത് രാഷ്ട്രീയ മര്യാദ, അതും ഉമ്മൻ ചാണ്ടിയോട്; അങ്ങനെയൊന്ന് ഇവിടെയാരും കാണിച്ചിട്ടില്ല!

കുതിരക്കച്ചവടത്തിന്റെ കാലത്ത് ഓർക്കേണ്ട നിലപാടുകൾ Politics, Election, V. S. Achuthanandan, Oommen Chandy
_സോണൽ മൂവാറ്റുപുഴ_

(KVARTHA) ഇന്ന് അധികാരത്തിന് വേണ്ടി മറ്റ് പാർട്ടികളിലെ എം.എൽ.എ മാരെ വലിയ പാർട്ടി നേതാക്കൾ ചാക്കിട്ട് പിടിക്കുന്നത് ഒക്കെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊക്കെ സജീവമായി മാറുകയാണ്. അധികാരത്തിന് വേണ്ടി എന്ത് കുതിരക്കച്ചവടവും നടത്തുന്ന സ്ഥിതിയിലേയ്ക്ക് അത് എത്തിയിയിരിക്കുന്നു. അതിനായി രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾക്ക് ഒക്കെ ഒരു ഉളുപ്പും ഇല്ലെന്ന് വേണം പറയാൻ. പ്രലോഭനങ്ങളിൽ വീണ് പല നേതാക്കളും രായ്ക്ക് രാമാനം ആണ് പാർട്ടികൾ മാറുന്നത്. അധികാരം സ്വന്തം കാലിൽ തന്നെ നിർത്താൻ പല സംസ്ഥാനങ്ങളിലെയും മുതിർന്ന നേതാക്കൾ ശ്രമിക്കുമ്പോൾ നാം ഓർക്കേണ്ടത് കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയാണ്. അദ്ദേഹം രാഷ്ട്രീയ മര്യാദയുടെ ഉത്തമ ഉദാഹരണമായിരുന്നു എന്ന് വേണം പറയാൻ.

VS Achuthanandan showed political courtesy to Oommen Chandy.

വി.എസ് കാണിച്ച രാഷ്ട്രീയ മര്യാദ ഇവിടെ ആര് കാണിച്ചു? അതും ഉമ്മൻ ചാണ്ടിയോട്. അത്രയൊന്നും ഒരു രാഷ്ട്രീയ മര്യാദയും വരില്ല ഈ കേരളത്തിൽ. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി ആദ്യമായിട്ട് വരുമ്പോൾ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്നു. പ്രതിപക്ഷവും ആയി അന്ന് നല്ല ഐക്യത്തിൽ തന്നെയാണ് വി.എസിൻ്റെ മന്ത്രിസഭയും ഭരണപക്ഷവും പോയത്. ഒരു പരിധിവരെ മോശമല്ലാത്ത ഭരണം വി.എസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടന്നു എന്ന് കേരളത്തിലെ ജനം കൂടുതലായി ഇന്നും വിശ്വസിക്കുന്നുണ്ട്. സി.പി.എം സീനിയർ നേതാക്കളായ ടി.എം.തോമസ് ഐസക്കും, എം.എ .ബേബിയും, കോടിയേരി ബാലകൃഷനും പാലോളി മുഹമ്മദ് കുട്ടിയുമൊക്കെ ആ മന്ത്രിസഭയിലെ അംഗങ്ങൾ ആയിരുന്നു. ഇടതുപക്ഷത്തെ തന്നെ മാന്യമായ മുഖം കെ. രാധാകൃഷ്ണൻ ആയിരുന്നു അന്ന് നിയമസഭാ സ്പീക്കർ. അദ്ദേഹം ഭരണപക്ഷത്തിനെന്ന പോലെ പ്രതിപക്ഷത്തിനും സഭാ കാര്യങ്ങളിൽ തുല്യ പരിഗണന നൽകി. വളരെ ഒരു മാന്യമായ സർക്കാർ എന്ന് തന്നെ വി.എസ് ഭരണത്തെ വിശേഷിപ്പിക്കാവുന്നതാണ്.
  
VS Achuthanandan showed political courtesy to Oommen Chandy.

മന്ത്രിമാർ എല്ലാം തന്നെ തങ്ങളുടെ വകുപ്പുകളിൽ തിളങ്ങിയ മറ്റൊരു കാലം ഉണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മൂന്നാർ കുടിയൊഴിപ്പിക്കൽ ഒക്കെ നടന്നതും വിവാദമായതും ഒക്കെ ഈ സർക്കാരിൻ്റെ കാലത്തായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് അഞ്ച് വർഷം കഴിഞ്ഞ് ആരും ഒട്ടും പ്രതീക്ഷിക്കാതെ ആണ് പിണറായി വിജയന് രണ്ടാമതും തുടർഭരണം കിട്ടിയതെങ്കിൽ വി.എസിൻ്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ പലരും തെരഞ്ഞെടുപ്പിൽ കരുതിയിരുന്നത് വി.എസ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ്. എന്നാൽ, അന്ന് വീണ്ടും ഇടതുമുന്നണിക്ക് തുടർഭരണം കിട്ടാതിരുന്നത്. കേവലം രണ്ട് സീറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ്. 2009 ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തി യുഡിഎഫ് അധികാരത്തിൽ വന്നത് വെറും രണ്ട് സീറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ്.

VS Achuthanandan showed political courtesy to Oommen Chandy.

അതിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. വി.എസ് അങ്ങനെ സഭയുടെ പ്രതിപക്ഷ നേതാവും ആയി. ഒരു പക്ഷേ കേരളാ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ കുറഞ്ഞ ഭുരിപക്ഷത്തിന് അധികാരം ഏൽക്കുന്ന സർക്കാർ മറ്റൊന്ന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തങ്ങൾക്ക് തുടർന്ന് ഭരണം കിട്ടുമെന്ന് പ്രതിക്ഷിച്ചിരിന്ന ഇടതുമുന്നണിക്ക് രണ്ട് സീറ്റിൻ്റെ ബലത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയപ്പോൾ ഒരു നിരാശ ഉണ്ടായിരുന്നിരിക്കാം. ആ നിരാശയിൽ തന്നെ അന്ന് പ്രതിപക്ഷ നേതാവായ വി.എസ് പറഞ്ഞു ഞങ്ങളെ പ്രതിപക്ഷത്തിരിക്കാൻ ആണ് കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് അധികാരം തിരിച്ചു പിടിക്കാനായി ഒരു കുതിരക്കച്ചവടവും നടത്തില്ല. പ്രതിപക്ഷത്തിരിക്കും അതാണ് രാഷ്ട്രീയ മര്യാദ എന്ന്.

അന്ന് വേണമെങ്കിൽ ഇടതുപക്ഷത്തിന് ഘടകകക്ഷികൾ ആരെങ്കിലും രണ്ടാളെ കൂടെ കൂട്ടി ഭരണം പിടിക്കാമായിരുന്നു എന്ന് ഓർക്കണം. ഇന്ന് ചില പ്രധാന പാർട്ടികൾ മഹാരാഷ്ട്രയിൽ ഒക്കെ ചെയ്യും പോലെ അന്ന് ഇടതുപക്ഷത്തിന് കുതിരക്കച്ചവടം നടത്തി അധികാരത്തിൽ എത്താമായിരുന്നു. വി.എസിൻ്റെ ഈ നിലപാട് തന്നെയാണ് ആ ഉമ്മൻ ചാണ്ടി സർക്കാരിനെ അഞ്ച് വർഷം പൂർത്തിയാക്കാൻ അനുവദിച്ചത്. തുടർന്ന് ഇടതുമുന്നണി അധികാരത്തിൽ എത്തുകയും വി എസ് മാറി പിണറായി വിജയൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുകയും ആയിരുന്നു. ഈ അവസരത്തിൽ മറിച്ചൊന്ന് ചിന്തിച്ചു നോക്കു. ഇടത് മുന്നണി രണ്ട് അംഗങ്ങളുടെ ബലത്തിൽ അധികാരത്തിൽ വരികയും യു.ഡി.എഫ് പ്രതിപക്ഷത്ത് ഇരിക്കുകയും ചെയ്യുന്ന സ്ഥിതി. തീർച്ചയായും അവർ പുറത്തു നിന്ന് രണ്ടാളെ പിടിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയില്ലേ?.

രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിട്ടും അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്താണ്. ഒരു സി.പി.എം നിയമസഭാഗത്തെ രാജിവെപ്പിച്ച് തങ്ങളുടെ പാർട്ടിയിൽ ആക്കി നെയ്യാറ്റിൻകരയിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയാക്കി കൈപ്പത്തി ചിഹ്നത്തിൽ ജയിപ്പിച്ച് സഭയിൽ ഒരാളുടെകൂടെ എണ്ണം കുട്ടി. പിന്നീട് ആ അംഗം ഒരിക്കൽ പോലും സഭ കണ്ടിട്ടില്ലെന്നത് മറ്റൊരു വസ്തുത. പിന്നെ യു.ഡി.എഫ് അധികാരത്തിൽ ഇരുന്നപ്പോൾ സ്വന്തം മുഖ്യമന്ത്രിയെ മാറ്റി സ്വയം മുഖ്യമന്ത്രിയാകാൻ ഒരു നേതാവ് നീക്കം നടത്തിയത് ആർക്കും അറിയാത്ത കഥയൊന്നും അല്ലല്ലോ. താക്കോൽ സ്ഥാനം കൈക്കൽ ആക്കാൻ ചെറിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ടും ചിലരും വലിയ നീക്കങ്ങൾ നടത്തി. ആ അവസരത്തിലാണ് വി.എസ് എന്ന വലിയ മനുഷ്യനെ ഓർക്കേണ്ടത്. പല സംസ്ഥാനങ്ങളിലും കുതിരക്കച്ചവടം നടന്ന് അധികാരം പിടിക്കുമ്പോഴും ഇവിടെ അത്തരമൊരു ചരിത്രം ആവർത്തിക്കാത്തതിന് പിന്നിൽ വി.എസ് എന്ന വ്യക്തിയുടെ പുണ്യമാണ് കാണേണ്ടത്.

ഏറ്റവും സ്തുതിക്കേണ്ടത് വി.എസ് അച്യുതനന്ദൻ എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്. ഉമ്മൻ ചാണ്ടി ഒരുപക്ഷേ, ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുക മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോട് തന്നെയാകും. ഇവിടെ അന്ന് ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്കപദ്ധതിയും അതിന് ആഗോള തലത്തിൽ അദ്ദേഹത്തിന് ലഭിച്ച അംഗീകാരവും എല്ലാം അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി.എസിൻ്റെ കൂടെ പിന്തുണകൊണ്ടായിരുന്നില്ലെ എന്ന് ചിന്തിക്കണം. സോളാർ വിഷയം പോലും ഊതിപ്പെരുപ്പിച്ച് വികൃതമാക്കിയതിന് പിന്നിൽ ഭരണപക്ഷത്തെ ശക്തമായൊരു ഗ്രൂപ്പ് ഉണ്ടായിരുന്നുവെന്നത് കണ്ടില്ലെന്ന് നടിക്കരുത്.

അത് വളരെ വികൃതമാകുന്നുവെന്ന് കണ്ടപ്പോൾ വി.എസിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷം അത് ഏറ്റുപിടിച്ച് പ്രതിപക്ഷത്തിൻ്റെ കടമ നിർവഹിച്ചുവെന്ന് മാത്രം. ശരിക്കും പറഞ്ഞാൽ സോളാർ സരിത വിഷയത്തിൽ ഉമ്മൻ ചാണ്ടിക്ക് പാളയത്തിൽ തന്നെ ആയിരുന്നു ശത്രു എന്നും പടയെന്നും വേണമെങ്കിൽ പറയാം. അതിനെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. എന്നിട്ടും ഉമ്മൻ ചാണ്ടി സർക്കാരിനെ പറഞ്ഞ വാക്ക് മാറ്റാതെ അഞ്ച് വർഷം തികയ്ക്കാൻ അനുവദിച്ചു വി.എസ്. അതുകൊണ്ട് വി.എസ് അച്യുതാനന്ദൻ കാണിച്ച രാഷ്ട്രീയ മര്യാദയൊന്നും ആരും ഈ കേരളത്തിൽ കാണിച്ചിട്ടില്ല. അതിൻ്റെ ഗുണം ലഭിച്ചത് ഉമ്മൻ ചാണ്ടിയ്ക്കും. അത് സ്വന്തം പാർട്ടി നേതാക്കളിൽ നിന്നു പോലും ഉമ്മൻ ചാണ്ടിയ്ക്ക് ഉണ്ടായിക്കാണില്ല. അതാണ് യാഥാർത്ഥ്യവും.


Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, VS Achuthanandan, Oommen Chandy, Election, VS Achuthanandan showed political courtesy to Oommen Chandy.
< !- START disable copy paste -->

Post a Comment