Follow KVARTHA on Google news Follow Us!
ad

Ramadan | ജോലിസമയം 2 മണിക്കൂര്‍ കുറച്ചു; യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ആശ്വാസം

8 മണിക്കൂര്‍ 6 മണിക്കൂറായി കുറയും UAE, Private Sector, Working Hours, Reduced, Ramadan, Gulf News, Employees, Labo
ദുബൈ: (KVARTHA) റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും പ്രതിദിനം രണ്ട് മണിക്കൂര്‍ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച വൈകിയാണ് പുറത്തിറക്കിയത്. ഇതോടെ എട്ട് മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും.

അതേസമയം, വര്‍ക് ഫ്രം ഹോം ഉള്‍പെടെ സൗകര്യപ്രദമായ രീതികള്‍ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും സ്വീകരിക്കാമെങ്കിലും ആകെ ജീവനക്കാരുടെ 70 ശതമാനത്തില്‍ കൂടുതല്‍ വര്‍ക് ഫ്രം ഹോം അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കംപനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍ ഫ്‌ലെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട് വര്‍ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ മൂന്നര മണിക്കൂറും വെള്ളിയാഴ്ച ഒന്നര മണിക്കൂറുമാണ് കുറച്ചത്. Keywords: News, World, World-News, Gulf-News, UAE, Ministry of Human Resources and Emiratisation (MoHRE, Private Sector, Working Hours, Reduced, Ramadan, Gulf News, Employees, Labours, UAE private sector working hours reduced during Ramadan.

Post a Comment