Food Allergies | കുട്ടികളിലെ ഭക്ഷണ അലര്‍ജികളെ നിസാരമാക്കരുത്! അവഗണിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നത് ഗുരുതര പ്രത്യാഘാതം; കാരണങ്ങളും പരിഹാരങ്ങളും അറിയാം

 


തിരുവനന്തപുരം: (KVARTHA) കുട്ടികളിലെ ഭക്ഷണ അലര്‍ജികളെ നിസാരമാക്കരുത്. കുഞ്ഞുണ്ടായി കഴിഞ്ഞാല്‍ മിക്കവാറും എല്ലാ അമ്മമാരും മക്കളുടെ ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധയായിരിക്കും കാണിക്കുക. മുതിര്‍ന്നവരുടേത് പോലെ തന്നെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ ആവശ്യവുമാണ്. 

അതുകൊണ്ടുതന്നെ അവരുടെ ഇഷ്ട ഭക്ഷണങ്ങളെ കുറിച്ച് അമ്മമാര്‍ക്ക് നല്ല ധാരണ ഉണ്ടായിരിക്കും. എന്നാല്‍ ചില ഭക്ഷണം കഴിച്ചാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാകുന്നത് പതിവാണ്. ഇത് കണ്ടെത്തി ഉടന്‍ തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കാരണം താമസിച്ചാല്‍ പ്രശ്‌നം ഗുരുതരമാകാന്‍ ഇടയുണ്ട്.

ഭക്ഷണ അലര്‍ജികള്‍ എല്ലാ കുട്ടികളിലും നാല് മുതല്‍ ആറ് ശതമാനം വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മിക്ക ഭക്ഷണ അലര്‍ജികളും കുട്ടിക്കാലത്ത് തന്നെ പ്രകടമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ എന്തൊക്കെയെന്ന് കണ്ടെത്തി ചികിത്സിക്കേണ്ടതും ആവശ്യമാണ്.

കുട്ടികളിലെ ഭക്ഷണ അലര്‍ജിയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന അലര്‍ജിക്ക് കാരണങ്ങള്‍ എന്ന് നോക്കാം.

കുട്ടികളിലെ ഭക്ഷണ അലര്‍ജിയും ഭക്ഷണ അസഹിഷ്ണുതയും വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ടു കാര്യങ്ങളിലും പലപ്പോഴും ഒരുപോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവ വ്യത്യസ്തമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് ഭക്ഷണ അലര്‍ജി. എന്നാല്‍ ഭക്ഷണ അസഹിഷ്ണുത എന്ന് പറയുന്നത് ഒരു ദഹന വൈകല്യമായി കണക്കാക്കുന്നു. ഇതിനര്‍ഥം ശരീരത്തിന് ചില ഭക്ഷണങ്ങള്‍ ദഹിപ്പിക്കാനുള്ള കഴിവ് ഇല്ലാതാവുന്നു എന്നതാണ്.

ഭക്ഷണ അലര്‍ജിയുടെ കാരണങ്ങള്‍

ഭക്ഷണ അലര്‍ജിയുടെ കൃത്യമായ കാരണം ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും, ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനം മൂലമാണ് ഭക്ഷണ അലര്‍ജികള്‍ കുട്ടികളില്‍ ഉണ്ടാവുന്നത്. അത് പലപ്പോഴും കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. 

Food Allergies | കുട്ടികളിലെ ഭക്ഷണ അലര്‍ജികളെ നിസാരമാക്കരുത്! അവഗണിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നത് ഗുരുതര പ്രത്യാഘാതം; കാരണങ്ങളും പരിഹാരങ്ങളും അറിയാം

ഭക്ഷണ അലര്‍ജിയില്‍ പലപ്പോഴും ശരീരം ഒരു ഭക്ഷണ പ്രോട്ടീനിനെ ഒരു ആന്റിജനായി കാണുന്നു. ഇത് അപകടസാധ്യത ഉണ്ടാക്കുന്നതാണ്. അലര്‍ജി എന്ന ഭീഷണിയെ ചെറുക്കുന്നതിന് ശരീരം ഇമ്യൂണോഗ്ലോബുലിന്‍ (IgE) ആന്റിബോഡികള്‍ എന്ന പ്രത്യേക പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് ശരീരത്തിന് പുറത്തുവിടുമ്പോള്‍, ഈ ആന്റിബോഡികള്‍ ഹിസ്റ്റാമിനും മറ്റ് രാസവസ്തുക്കളും പുറത്ത് വിടുന്ന അവസ്ഥയിലേക്ക് എത്തുന്നു.

ഇത് പലപ്പോഴും ചര്‍മത്തില്‍ ചുണങ്ങ്, ചൊറിച്ചില്‍, ശ്വാസം മുട്ടല്‍, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കുഞ്ഞില്‍ പ്രകടമാകുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യം വേണ്ടത്.

കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

പാല്‍, മുട്ട, നിലക്കടല, സോയ, സാല്‍മണ്‍, കോഡ്, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍, ലോബ്സ്റ്റര്‍, ചെമ്മീന്‍, കക്കയിറച്ചി ഗോതമ്പ് ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങി എട്ട് ഭക്ഷണങ്ങളാണ് നല്ലൊരു ശതമാനം കുട്ടികളിലും അലര്‍ജിയുണ്ടാക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണത്തോടുള്ള അലര്‍ജി മൂലം കുട്ടികളില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഈ ലക്ഷണങ്ങളുടെ തീവ്രത കുട്ടിയില്‍ കണ്ടെത്തി തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഈ പ്രശ്നത്തില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.

ലക്ഷണങ്ങള്‍

ചര്‍മത്തില്‍ ചുവന്ന പാടുകള്‍, ചൊറിച്ചില്‍, ചര്‍മത്തിലെ തിണര്‍പ്പ്, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, വായ, നാവ്, തൊണ്ടയുടെ വീക്കം, തുമ്മല്‍, ശ്വാസം മുട്ടല്‍, വയറുവേദന, ഓക്കാനം, ഛര്‍ദി, ഡയറിയ എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍, അനാഫൈലക്സിസും ഉണ്ടാകാം. അനാഫൈലക്സിസ് ഗുരുതരമായതും ജീവന് ഭീഷണിയുമുള്ള ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ഗുരുതര ലക്ഷണങ്ങള്‍ എന്തൊക്കെ

ഭക്ഷണ അലര്‍ജിയില്‍ പലപ്പോഴും പല വിധത്തിലുള്ള ഗുരുതര ലക്ഷണങ്ങള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നീല നിറമുള്ള ചര്‍മം, വീര്‍ത്ത കഴുത്തും ചൊറിച്ചിലും, തൊണ്ടയുടെ മുറുക്കം, ശ്വാസം മുട്ടല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദം, ബോധം ഭാഗികമോ പൂര്‍ണമോ നഷ്ടപ്പെടുന്നത് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

അലര്‍ജികള്‍ എത്ര സമയം നിലനില്‍ക്കുന്നു

മിക്ക ഭക്ഷണ അലര്‍ജികളും ഭക്ഷണം കഴിച്ച് മിനുറ്റുകള്‍ മുതല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഉണ്ടാക്കുന്നു. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ഇത് നാലോ ആറോ മണിക്കൂറിന് ശേഷമോ അതിലും കൂടുതല്‍ കഴിഞ്ഞോ സംഭവിക്കുന്നതിനുള്ള സാധ്യത ഉണ്ട്. എന്നാല്‍ ഇതിനെ നിസ്സാരവത്കരിക്കുന്നത്. അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

രോഗനിര്‍ണയം

കുഞ്ഞുമായി ഡോക്ടറുടെ അടുത്തെത്തിയാല്‍ ആദ്യം രോഗ ലക്ഷണങ്ങള്‍ പഠിക്കുകയും കുഞ്ഞിന്റെ ഭക്ഷണക്രമം, കുടുംബം, മുന്‍പ് എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതേകുറിച്ച് അറിയാനും ശ്രമിക്കുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് കുഞ്ഞിന് എന്ത് ചികിത്സ നല്‍കുമെന്ന് കണക്കാക്കുന്നത്.

ശാരിരിക പരിശോധനയാണ് ആദ്യം നടത്തുന്നത്. ഡോക്ടര്‍ കുട്ടിയുടെ ചര്‍മം പരിശോധിക്കുകയും തിണര്‍പ്പിന്റെ ലക്ഷണങ്ങള്‍ നോക്കുകയും ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവ പരിശോധിക്കുകയും ചെയ്യുന്നു. ഇതിലൂടെ കുഞ്ഞിന്റെ ഭക്ഷണ അലര്‍ജിയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.

എലിമിനേഷന്‍ ടെസ്റ്റ്

ഈ പരിശോധനയില്‍ ഏത് ഭക്ഷണമാണ് കുഞ്ഞിന് അലര്‍ജിയുണ്ടാക്കുന്നതെന്ന് കണ്ടെത്തുകയും ആ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് വീണ്ടും കുഞ്ഞിന് പ്രശ്നമാവുന്നുണ്ടോ എന്ന് അറിയാന്‍ വീണ്ടും ആ ഭക്ഷണം കുഞ്ഞിന്റെ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Keywords: Treating Food Allergies in Children, Thiruvananthapuram, News, Treatment, Food Allergies, Children, Doctor, Health, Health Tips, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia