Sleeping Tips | പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ നേരിടേണ്ടി വരിക ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

 


കൊച്ചി: (KVARTHA) കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ അത് സാധാരണ പ്രസവമല്ലെങ്കില്‍ പിന്നീടങ്ങോട്ടുള്ള ഒരോ ദിവസവും വളരെ സൂക്ഷ്മതയോടെ വേണം മുന്നോട്ടുപോകാന്‍. അമ്മമാര്‍ സ്വന്തം ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് സിസേറിയന് ശേഷമുള്ളത്. കിടക്കുന്നരീതി, കാല്‍വയ്ക്കുന്ന രീതി, ഉറക്കം, ഭക്ഷണം തുടങ്ങി ഓരോ കാര്യങ്ങളിലും ഏറെ ശ്രദ്ധവേണം.

അതുകൊണ്ടുതന്നെ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് സുഖപ്രസവം എങ്ങനെ നടക്കാം എന്നതിനെ കുറിച്ചുള്ള പഠനമാണ്. കാരണം ഗര്‍ഭാവസ്ഥയില്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മതി സാധാരണ പ്രസവം നടക്കാതിരിക്കാന്‍.
 
Sleeping Tips | പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ നേരിടേണ്ടി വരിക ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍


പലപ്പോഴും ഗര്‍ഭധാരണത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് പ്രസവ ശേഷം എത്താനായി നാം ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധിക്കണം. ശരിയായ ഉറക്കവും ഈ സമയത്ത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

സി-സെക്ഷന്‍ കഴിഞ്ഞ് ഉറങ്ങുന്നതിന്റെ പ്രാധാന്യം


ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദം കുറക്കാന്‍ ഉറക്കം സഹായിക്കുന്നു. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. വയറിലെ പേശികളുടെ ആയാസം കുറക്കുന്നതിനും ശ്വസനാരോഗ്യത്തിനും സിസേറിയന് ശേഷമുള്ള ഉറക്കം സഹായിക്കുന്നു.

എന്നാല്‍ സിസേറിയന് ശേഷം പലര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയാറില്ല. പലപ്പോഴും ഹോര്‍മോണിലുണ്ടാവുന്ന മാറ്റമാണ് ഇതിന് കാരണം. ഇത് കൂടാതെ വയറിന്റെ അസ്വസ്ഥകളും, മുറിവും ഉറക്കത്തെ തടസപ്പെടുത്തുന്നു. ഇത് വഴി ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് ശ്വാസതടസത്തിനും ഉറക്കത്തില്‍ ശ്വാസനാള സംബന്ധമായ അസ്വസ്ഥതകള്‍ക്കും കാരണമാകും. ഇതോടൊപ്പം തന്നെ സിസേറിയന്റെ വേദനയുമാണ് ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നത്.

ശരിയായ ഉറക്കം കിട്ടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്ന മരുന്നുകള്‍ മാത്രം കഴിക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാത്ത ഒരു മരുന്നുകളും കഴിക്കരുത്. അങ്ങനെ ചെയ്താല്‍ അത് മുലപ്പാല്‍ കുടിക്കുന്നത് വഴി കുഞ്ഞിനേയും ദോഷകരമായ ബാധിക്കുന്നു. ഡോക്ടര്‍ കുറിച്ചു തന്ന മരുന്ന് കഴിക്കുക വഴി വേദന നിയന്ത്രിക്കാനും ശരിയായ ഉറക്കം കിട്ടാനും സഹായിക്കുന്നു.

ഉറങ്ങേണ്ട രീതി


സിസേറിയന്‍ പ്രസവശേഷം ഉറങ്ങാന്‍ പറ്റിയ പൊസിഷനുകള്‍ ഏതാണെന്ന് പലര്‍ക്കും അറിയില്ല. വീട്ടിലെ മുതിര്‍ന്നവര്‍ക്കും ചിലപ്പോള്‍ ഇക്കാര്യത്തില്‍ നിശ്ചയമുണ്ടായിരിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

പലപ്പോഴും മലര്‍ന്ന് കിടക്കുന്നത് നല്ലതാണെന്നാണ് പറയാറുളളത്. സിസേറിയന് ശേഷമുള്ള ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ ഇങ്ങനെ കിടക്കാം. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ മുറിവില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാവുന്നില്ല. കൂടുതല്‍ സുഖം കിട്ടാനായി കാല്‍മുട്ടിന് താഴേ ഒരു തലയിണയും വെക്കാവുന്നതാണ്. മുറിവിന്റെ വേദന കാരണം കട്ടിലില്‍ നിന്ന് ഇറങ്ങുന്നതിനും ഇരിക്കുന്നതിനും ഈ സമയത്ത് പ്രയാസം ഉണ്ടാകാം.

മലര്‍ന്ന് കിടന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍, വശത്തേക്ക് ഉരുണ്ട് ഏഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കണം. സിസേറിയന് ശേഷം ഇടത് ഭാഗം തിരിഞ്ഞ് കിടക്കുന്നതും സുഖപ്രദമാണ്. ഇതിന്റെ ഫലമായി വേദന കുറയുകയും രക്തയോട്ടം മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വയറും ഇടുപ്പും സപോര്‍ട് ചെയ്യുന്നതിന് തലയിണകള്‍ ഉപയോഗിക്കാം. രക്തസമ്മര്‍ദ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ഇടത് ഭാഗം ചരിഞ്ഞ് കിടക്കുന്നത് ഗുണം ചെയ്യും.

ശരീരം ഉയര്‍ത്തി വെച്ച് കിടക്കുന്നത്

ശരീരത്തിന്റെ മുകള്‍ ഭാഗം ഉയര്‍ത്തി വെച്ച് റിക്ലൈന്‍ പോസില്‍ കിടക്കുന്നതും നല്ലതാണ്. ഇത് നല്ല ശ്വസനത്തിന് സഹായിക്കുന്നു. പ്രത്യേകിച്ച് ഉറക്കത്തില്‍ ശ്വസന സംബന്ധമായ തടസങ്ങള്‍ ഉണ്ടെങ്കില്‍ ഈ രീതിയില്‍ കിടക്കുന്നത് എന്തുകൊണ്ടും ഗുണകരമാണ്. വേദന കൂടുതലുണ്ടെങ്കില്‍ മുട്ടുകള്‍ക്കിടയിലും ഇടുപ്പിനു താഴെയും തലയിണകള്‍ ഉപയോഗിച്ച് കിടക്കുക.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

ഡോക്ടറുടെ അനുമതിയോടെ ലഘു വ്യായാമങ്ങളും ചലനങ്ങളും ചെറിയ നടത്തവും ഈ സമയത്ത് നല്ലതാണ്. ഇത് രക്തചംക്രമണം, ടോണ്‍ പേശികള്‍, സമ്മര്‍ദം, വേദന എന്നിവ കുറക്കുന്നതിന് സഹായിക്കുന്നു. നല്ല സമീകൃതാഹാരം കഴിക്കേണ്ടതും ഈ സമയത്ത് അത്യാവശ്യമാണ്. മലബന്ധം അകറ്റാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും ഉറക്കത്തെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ ശരിയായ വിശ്രമം എടുക്കാനും ശ്രദ്ധിക്കണം. പങ്കാളിയുടേയും കുടുംബത്തിന്റേയും പിന്തുണ പൂര്‍ണമായും ഈ സമയത്ത് ഉണ്ടായിരിക്കണം. ഇത് എളുപ്പത്തില്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കും.

Keywords: Tips and Tricks for High Quality Sleep After a C-Section, Kochi, News, High Quality Sleep, Health Tips, C-Section, Health, Medicine, Doctor, Exercise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia