Follow KVARTHA on Google news Follow Us!
ad

Idukki Politics | ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ തമിഴ് രാഷ്ട്രീയം ചൂടുപിടിക്കുന്നു; ബാലശിങ്കത്തിൻ്റെ വരവ് വോട്ടുകൾ മറിക്കുമോ?

മുല്ലപ്പെരിയാർ സമരത്തിലൂടെ വേരുറപ്പിച്ച വ്യക്തി, S Anwar Balasingam, Lok Sabha Election, Politics, Tamil Nadu, Idukki
/ രാഗേഷ് കൃഷ്ണൻ

വണ്ടന്മേട്: (KVARTHA)
ഇടുക്കി ജില്ലയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ തമിഴ് രാഷ്ട്രീയം ചൂടുപിടിക്കുന്നു. മുൻകാലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എഐഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നെങ്കിലും ഇവർ എല്ലാം തന്നെ കേരളത്തിൽ താമസിച്ചിരുന്നവരായിരുന്നു. എന്നാൽ, ഈ തവണ തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ എസ് അൻവർ ബാലശിങ്കം മത്സരത്തിനെത്തിയതോടെയാണ് തമിഴ് ഭൂരിപക്ഷ മേഖലകളിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കുകയാണ്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Idukki, Tamil politics is heating up in Tamil majority areas of Idukki.

മുല്ലപ്പെരിയാർ സമരത്തിലൂടെ വേരുറപ്പിച്ച ബാലശിങ്കം മൂന്നാർ മേഖലയിൽ നിരന്തരം എത്തി തമിഴ് - മലയാളം ചേരിതിരിവ് സൃഷ്ടിക്കാൻ അക്ഷീണം പരിശ്രമിച്ചിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2011 ൽ മുല്ലപ്പെരിയാർ വിഷയം ആളിക്കത്തിയ സമയത്ത് മൂന്നാറിൽ കേരള വിരുദ്ധ മുദ്രാവാക്യവുമായി ഒരുപറ്റം യുവാക്കൾ പ്രകടനമായി രംഗത്തിറങ്ങിയതിന് അൻവർ ബാലശിങ്കമായിരുന്നു. മലയാളം തമിഴ് ചേരിതിരിവ് സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ നിരവധി ഡോക്യുമെൻ്ററികൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും സിഡികളായും മൂന്നാർ മേഖലയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.

പിന്നാലെയാണ് പൊമ്പിളൈ ഒരുമൈ സമരവും പൊട്ടിപ്പുറപ്പെടുന്നത്. ഇതിന് പിന്നിലെ ബുദ്ധി കേന്ദ്രവും ബാലശിങ്കമായിരുന്നുവെന്നാണ് പറയുന്നത്. ഇയാൾ പുറത്തിറക്കിയ ഡോക്യുമെൻ്ററികൾ മേഖലയിൽ വൻ സ്വാധീനവുമുണ്ടാക്കിയിരുന്നു. അടിയുറച്ച തമിഴ് നിലപാടുള്ള ബാലശിങ്കത്തിൻ്റെ വരവ് തമിഴ് വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Idukki, Tamil politics is heating up in Tamil majority areas of Idukki.

Post a Comment