SC Verdict | കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് വലിയ ആശ്വാസം; ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി റദ്ദാക്കി

 


ന്യൂഡെൽഹി: (KVARTHA) കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. ഡി കെ. ശിവകുമാറിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് 120 ബി പ്രകാരം രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി.
  
SC Verdict | കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് വലിയ ആശ്വാസം; ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി റദ്ദാക്കി

എന്താണ് കേസ്?

ഡി കെ ശിവകുമാറിന്റെ വീട്ടിലും മറ്റിടങ്ങളിലും 2017 ഓഗസ്റ്റ് രണ്ടിന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ഡൽഹിയിലെ ഡി കെ ശിവകുമാറിന്റെ ഫ്ലാറ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 8.59 കോടി രൂപ കണ്ടെത്തിയതായി കാണിച്ചാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തത്. 2018ൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിൽ 2019 സെപ്റ്റംബർ മൂന്നിന് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തു. തുടർന്ന് തിഹാർ ജയിലിലേക്ക് മാറ്റി.

2019 ഒക്‌ടോബർ 23ന് വിട്ടയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇഡി സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡികെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇഡി സമൻസ് റദ്ദാക്കാൻ ഹൈകോടതി വിസമ്മതിച്ചു. ഈ വിധി ചോദ്യം ചെയ്ത് ഡികെ ശിവകുമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട സുപ്രീം കോടതി ഇപ്പോൾ കേസ് റദ്ദാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.

Keywords: Supreme Court, DK Shivakumar, Money Laundering Case, Politics, New Delhi, Enforcement Directorate, Register, Case, Karnataka, Deputy, Chief Minister, KPCC, Supreme Court, Dismissed, Income Tax, Raid, Tihar Jail, Supreme Court Dismisses Money Laundering Case Against DK Shivakumar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia