Follow KVARTHA on Google news Follow Us!
ad

Sugary Drinks | ആണ്‍കുട്ടികള്‍ മധുര പാനീയങ്ങള്‍ അമിതമായി കുടിക്കരുതെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു Sugary Drinks, Type 2 Diabetes, Boys, Study, Health Tips, Health, Kerala News
കൊച്ചി: (KVARTHA) ആണ്‍കുട്ടികള്‍ മധുര പാനീയങ്ങള്‍ അമിതമായി കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് സംബന്ധിച്ച പഠനത്തില്‍ നിന്നും വലിയ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങളും പഴച്ചാറുകളും കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആണ്‍കുട്ടികള്‍ മധുര പാനീയങ്ങള്‍ അമിതമായി കുടിക്കരുതെന്ന് പറയുന്നത്.

കുട്ടിക്കാലത്ത് ഓരോ ദിവസവും 8 ഔണ്‍സ് മധുരമുള്ള പാനീയങ്ങള്‍ നല്‍കുന്നത് കൗമാരപ്രായമാകുമ്പോഴേക്കും ഇന്‍സുലിന്‍ പ്രതിരോധത്തില്‍ 34% വര്‍ധനവുണ്ടാകാമെന്നും പഠനത്തില്‍ കണ്ടെത്തി.

Sugary drinks raise risk of Type 2 Diabetes in boys: study, Kochi, News, Research, Sugary Drinks, Type 2 Diabetes, Boys, Study, Health Tips, Health, Kerala News.

 ധാരാളം പഞ്ചസാര അടങ്ങിയ സോഡ, എനര്‍ജി ഡ്രിങ്കുകള്‍, ഡയറ്റ് സോഡ എന്നിവ ആണ്‍കുട്ടികള്‍ക്കിടയില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 

മാത്രമല്ല, പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് വഴി പൊണ്ണത്തടി, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ദന്തക്ഷയം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

500 മസാച്യുസെറ്റ്‌സ് കുട്ടികളുടെ ആരോഗ്യം ട്രാക് ചെയ്തു. പഠനത്തിന്റെ ഭാഗമായി കുട്ടികളുടെ ഭക്ഷണക്രമം സംബന്ധിച്ച രേഖകളും പരിശോധിച്ചു. യുഎസിലെ കുട്ടികളിലും കൗമാരക്കാരിലും ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ദിവസവും ഒരു പഞ്ചസാര പാനീയമെങ്കിലും കഴിക്കുന്നു. സോഡ, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നതായി അമേരികന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

പുതിയ പഠനത്തിനായി കുട്ടികള്‍ ശരാശരി എത്ര അളവില്‍ പഞ്ചസാര പാനീയങ്ങളും പഴച്ചാറുകളും കഴിക്കുന്നുവെന്നും ഗവേഷകര്‍ പരിശോധിച്ചു. ഇതില്‍ നിന്നും കൂടുതല്‍ മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധം കൂടുതലാണെന്ന് അവര്‍ കണ്ടെത്തി. 

അതായത് പേശികളിലെയും കൊഴുപ്പിലെയും കരളിലെയും കോശങ്ങള്‍ക്ക് രക്തത്തില്‍ നിന്ന് പഞ്ചസാര എളുപ്പത്തില്‍ എടുക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാകുന്നത്. വലിയ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങളും പഴച്ചാറുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതായും കാണപ്പെട്ടു.

Keywords: Sugary drinks raise risk of Type 2 Diabetes in boys: study, Kochi, News, Research, Sugary Drinks, Type 2 Diabetes, Boys, Study, Health Tips, Health, Kerala News.

Post a Comment