Security Deposit | വി മുരളീധരന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നല്‍കി യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് തിരികെ എത്തിയ വിദ്യാര്‍ഥികള്‍

 


തിരുവനന്തപുരം: (KVARTHA) ആറ്റിങ്ങലില്‍ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി മുരളീധരന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നല്‍കി യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് തിരികെ എത്തിയ വിദ്യാര്‍ഥികള്‍. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥി സംഘത്തെ പ്രതിനിധീകരിച്ചു സായി ശ്രുതി, സൗരവ് എന്നിവരും രക്ഷിതാക്കളും ചേര്‍ന്ന് പണം വി മുരളീധരന് കൈമാറി.

Security Deposit | വി മുരളീധരന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നല്‍കി യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് തിരികെ എത്തിയ വിദ്യാര്‍ഥികള്‍
 

യുദ്ധഭൂമിയില്‍ നിന്നുള്ള രണ്ടാംജന്മം പോലുള്ള തിരിച്ചു വരവിന് എല്ലാ പിന്തുണയും ധൈര്യവും നല്‍കി ഒപ്പം നിന്നതിനുള്ള സ്‌നേഹാദരമാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍കാരിന്റെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കിയത് മറുനാട്ടില്‍ നിന്നുള്ള രക്ഷാദൗത്യങ്ങളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മൂവായിരം മലയാളികള്‍ അടങ്ങുന്ന ഇരുപതിനായിരം വിദ്യാര്‍ഥികളെ യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് ഒഴിപ്പിച്ച ദൗത്യത്തിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

ലോക്ഡൗണ്‍ സമയത്ത് ആരംഭിച്ച ഓപറേഷന്‍ വന്ദേഭാരത് മുതല്‍ ഒടുവില്‍ റഷ്യയില്‍ നിന്ന് അഞ്ചുതെങ്ങ് സ്വദേശികളെ തിരികെ എത്തിക്കുന്നത് വരെയുള്ള അഭിമാന ദൗത്യങ്ങളുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെ ഏത് ദുര്‍ഘട സാഹചര്യത്തില്‍ ഇന്‍ഡ്യക്കാര്‍ അകപ്പെട്ടാലും സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്നത് നരേന്ദ്രമോദിയുടെ ഗ്യാരന്റിയാണ് എന്നും അദ്ദേഹം പറഞ്ഞു.

Keywords: Students evacuated from Ukraine pay for Minister V Muraleedharan's security deposit for his LS candidature, Thiruvananthapuram, News, Security Deposit, Lok Sabha Election, Money, Students, Politics, Parents, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia