Probe | കാര്യവട്ടം കാംപസില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശി അവിനാശ് ആനന്ദിന്റെത് തന്നെയോ? ഉത്തരം തേടി പൊലീസ്; സമീപത്തുനിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസന്‍സ് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം

 


കണ്ണൂര്‍: (KVARTHA) കഴക്കൂട്ടത്ത് കാര്യവട്ടം കാംപസ് വളപ്പിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് സ്വയം ജീവനൊടുക്കാന്‍ സാധ്യതയേറെയാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്. എന്നാല്‍ പുറത്തെടുത്ത അസ്ഥികൂടം തലശ്ശേരി സ്വദേശിയായ അവിനാശ് ആനന്ദിന്റെതാണോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പിക്കാനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇത് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ കൂടുതല്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അസ്ഥികൂടം അവിനാശിന്റേതാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തും. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ തലശ്ശേരി സ്വദേശി അവിനാശ് ആനന്ദിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം നടത്തിവരുന്നത്. പൊലീസ് വിളിപ്പിച്ചത് അനുസരിച്ച് ചെന്നൈയില്‍നിന്ന് അവിനാശിന്റെ പിതാവ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

മകന്റെ രേഖകളുമായെത്തിയ അച്ഛന്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. 2008 മുതല്‍ അവിനാശിന് വീടുമായി കാര്യമായി ബന്ധമില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ മൊഴി. പിതാവിന്റെ ജോലി സംബന്ധമായി ചെന്നൈയിലായിരുന്നു അവിനാശിന്റെ പഠനം.

തമിഴ്‌നാട് അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂടര്‍ സയന്‍സില്‍ ബിരുദം 2008 ല്‍ ഫസ്റ്റ് ക്ലാസോടെയാണ് പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം അവിനാശ് ചെന്നൈയിലെ വീട് വിട്ട് കേരളത്തിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തുമായി ഐടി കംപനികളില്‍ ജോലി ചെയ്തു. പിന്നീട് തീരെ വീട്ടിലേക്ക് വരാതായി. ഓരോ ദിവസവും ഇമെയില്‍ വഴി സന്ദേശമയച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ടെന്നാണ് പിതാവ് നല്‍കിയ വിവരം.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെത്തിയതും വീട്ടുകാരെ അറിയിച്ചിരുന്നു. 2009 ല്‍ കഴക്കൂട്ടത്തെത്തി പിതാവ് അവിനാശിനെ നേരിട്ട് കണ്ടിരുന്നു. മെസേജ് അയക്കല്‍ 2017 വരെ തുടര്‍ന്നു. പിന്നീടിങ്ങോട്ട് ഒരു മെസേജും വരാതായി. സുഹൃത്തുക്കളെ വിളിച്ച് ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു. ഇതിനെ തുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ കൊണ്ടും വിവരമില്ലാത്തതിനെ തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചു. പക്ഷെ അച്ഛന് അവിനാശിനെ കണ്ടെത്താനായില്ല.

Probe | കാര്യവട്ടം കാംപസില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശി അവിനാശ് ആനന്ദിന്റെത് തന്നെയോ? ഉത്തരം തേടി പൊലീസ്; സമീപത്തുനിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസന്‍സ് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം

ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മകനെയും അന്വേഷിച്ചിറങ്ങിയ അച്ഛനെ തേടി കേരള പൊലീസിന്റെ ഫോണ്‍ കോളെത്തിയത്. കൊച്ചി കേന്ദ്രീകരിച്ച് അവിനാശിന്റെ പേരിലെ ബാങ്ക് അകൗണ്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 വരെ അവിനാശിന്റെ ബാങ്ക് അകൗണ്ടില്‍ ഇടപാട് നടന്നതായാണ് പൊലീസ് പറയുന്നത്. 'അവിനാശ് ഏത് കംപനിയില്‍ ജോലി ചെയ്തു, എവിടെ താമസിച്ചു' എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.

ആത്മഹത്യയാണോ കൊലപാതമാണോയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെ മറ്റൊരു ചോദ്യം. കഴിഞ്ഞ ബുധനാഴ്ചയാണ് കാര്യവട്ടം കാംപസില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുറത്തെടുത്തെങ്കിലും ഇപ്പോഴും ദുരൂഹതയായി തുടരുകയാണ് അവിനാശിന്റെ തിരോധാനം.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Police-News, Skeleton, Found, Karyavattom Campus, Suspected, Thalassery Native, Thiruvananthapuram, Kannur News, Skeleton found in Karyavattom campus is suspected to be Thalassery native.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia