Criticized | കേരളത്തിലേത് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും ലജ്ജയില്ലാത്ത സര്‍കാര്‍ ഭരണമെന്ന് കെ. സുധാകരന്‍

 


കണ്ണൂര്‍: (KVARTHA) പൂക്കോട് വെറ്റിനറി കോളജിലെ മിടുക്കനായ ഒരു വിദ്യാര്‍ഥിയെ ഭരണപക്ഷ വിദ്യാര്‍ഥി സംഘടന നിഷ്ഠൂരമായി ആക്രമിക്കുകയും മൂത്രം വരെ കുടിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയും എന്നിട്ട് ആ മരണത്തെ പോലും ന്യായീകരിക്കുന്ന രീതിയിലുള്ള നിലപാട് എടുക്കുന്ന ഈ സര്‍കാര്‍ ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതും ലജ്ജയില്ലാത്തതുമായ സര്‍കാര്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
 
Criticized | കേരളത്തിലേത് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും ലജ്ജയില്ലാത്ത സര്‍കാര്‍ ഭരണമെന്ന് കെ. സുധാകരന്‍

  കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് വിജില്‍ മോഹന്‍, മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശ്രീജ മഠത്തില്‍, യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അതുല്‍ എം സി എന്നിവരുടെ ഏകദിന നിരാഹാര സമരം അവസാനിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യൂത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു സംസ്ഥാന അധ്യക്ഷന്മാര്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വച്ച് എസ് എഫ് ഐ ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി കഴിഞ്ഞ ആറ് ദിവസമായി നടന്ന് വരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കണ്ണൂര്‍ ജില്ലാ കമിറ്റി ഈ സഹന സമരം നടത്തിയത്.

ശനിയാഴ്ച അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വന്നതിന് പിന്നാലെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഏക ദിന ഉപവാസ സമരം അഡ്വ. സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. യൂത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന നേതാക്കളായ വിപി അബ്ദുല്‍ റശീദ്, വി രാഹുല്‍, രജനി രമാനന്ത്, മുഹമ്മദ് ശമ്മാസ് റോബര്‍ട്ട് വെള്ളാംവെള്ളി, മുഹ്സിന്‍ കാതിയോട്, നസീമ ഖാദര്‍ ജില്ലാ ഭാരവാഹികളായ, ലത എം വി, അശ്വിന്‍ സുധാകര്‍, ശര്‍മിള എ, മഹിത മോഹന്‍, ധനലക്ഷ്മി, സുധീഷ് വെള്ളച്ചാല്‍, മിഥുന്‍ മാറോളി, അക്ഷയ് പറവൂര്‍, പ്രണവ് ടി പി, വിജിത്ത് നീലാഞ്ചേരി, നിധീഷ് ചാലാട്, ഐബിന്‍, പ്രിനില്‍ മതുക്കോത്ത്, ജേക്കബ്, നമിത സുരേന്ദ്രന്‍, വിജിത്ത് മുല്ലോളി, സൗമ്യ എന്‍, അസ്മീര്‍, വിബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Sidharth's Death: K Sudhakaran Criticized LDF Govt, Kannur, News, Sidharth's Death, K Sudhakaran, Criticized, LDF Govt, Politics, KSU, UDF,  Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia