Watermelons | തണ്ണിമത്തൻ സ്ഥിരമായി കഴിക്കാറുണ്ടോ? അമിതമായാൽ ദോഷം ചെയ്യും! ഹൃദയത്തെ വരെ രോഗാവസ്ഥയിലേക്ക് എത്തിച്ചേക്കാം

 


ന്യൂഡെൽഹി: (KVARTHA) ഏവർക്കും പ്രിയങ്കരനാണ് തണ്ണിമത്തൻ അഥവാ ബത്തക്ക. രുചിയിലും നിറത്തിലും മനസ് കവരുന്ന തണ്ണിമത്തൻ കഴിക്കാത്തവർ കുറവായിരിക്കും. 92 ശതമാനവും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനൽ കാലങ്ങളിൽ വീടുകളിൽ സജീവമായിരിക്കും. ഇത് ജ്യൂസ് ആയും കുടിക്കാറുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ബി6, എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ തരുന്നവയുമാണ്. എന്നാൽ നിരവധി ഗുണങ്ങൾ ഉള്ളതിനൊപ്പം ഇതിനുമുണ്ട് ദോഷങ്ങൾ. സ്ഥിരമായി തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ അറിയാം.

Watermelons | തണ്ണിമത്തൻ സ്ഥിരമായി കഴിക്കാറുണ്ടോ? അമിതമായാൽ ദോഷം ചെയ്യും! ഹൃദയത്തെ വരെ രോഗാവസ്ഥയിലേക്ക് എത്തിച്ചേക്കാം

പ്രമേഹ രോഗികൾ സ്ഥിരമായി തണ്ണിമത്തൻ കഴിക്കരുത്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ ഇത് കാരണമാകും. മദ്യത്തിലെ ആള്‍ക്കഹോളും തണ്ണിമത്തനിലെ ലിസോപിനും ഒന്നിച്ച് ചേരുമ്പോഴാണ് കരൾ രോഗം ഉണ്ടാവുന്നതെന്നും അതിനാൽ മദ്യപാന ശീലമുള്ളവർ തണ്ണിമത്തന്‍ അധികം കഴിക്കരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. തണ്ണിമത്തൻ ശീലമാക്കുന്നത് ഹൃദയ ആരോഗ്യം കുറയാനും കാരണമായേക്കാം. തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഇതിന് കാരണമാകുന്നത്.

തണ്ണിമത്തനില്‍ ഭൂരിഭാഗവും വെള്ളം അടങ്ങിയിട്ടുള്ളതിനാൽ തണ്ണിമത്തൻ ദിവസേന സ്ഥിരമായി കഴിക്കുന്നവർക്ക് അമിത ഹൈഡ്രേഷൻ ഉണ്ടാവാൻ സാധ്യതയുണ്ട്. മനുഷ്യ ശരീരത്തിലെ അമിതമായ വെളളത്തിന്‍റെ സാന്നിധ്യമാണ് അമിത ഹൈഡ്രേഷനെന്ന് പറയുന്നത്. കൂടാതെ തണ്ണിമത്തൻ അമിതമായി കഴിക്കുന്നത് മൂലം മലബന്ധം, വയറ് വേദന എന്നിവയ്ക്കും വഴിവെച്ചേക്കാം. തണ്ണിമത്തനില്‍ കാണുന്ന ഫൈബർ ദഹനം എളുപ്പമാക്കുവെങ്കിലും ഇത് അമിതമായി കഴിച്ചാൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

എന്തും ആവശ്യത്തിന് കഴിക്കുക എന്നതായിരിക്കണം നമ്മുടെ നയം, അമിതമാവാതെ നോക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ട് തണ്ണിമത്തൻ സ്ഥിരമായി കഴിക്കുന്നവർ ജാഗ്രത പാലിക്കുക. ഭക്ഷണത്തിൽ മിതത്വം പാലിക്കുക.

Watermelons | തണ്ണിമത്തൻ സ്ഥിരമായി കഴിക്കാറുണ്ടോ? അമിതമായാൽ ദോഷം ചെയ്യും! ഹൃദയത്തെ വരെ രോഗാവസ്ഥയിലേക്ക് എത്തിച്ചേക്കാം

Keywords: News, National, New Delhi, Side Effects, Health, Lifestyle, Diabetes Patient, Watermelon, Food, Side Effects Of Eating Too Much Watermelon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia