പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം: എസ് എഫ് ഐയേയും സി പി എമ്മിനേയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ പ്രഭാകരന്‍

 


കണ്ണൂര്‍: (KVARTHA) പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എസ്എഫ്‌ഐയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി ഇടതു സഹയാത്രികനും എഴുത്തുകാരനുമായ എന്‍ പ്രഭാകരന്‍.തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഭാകരന്‍ ഇടതു വിദ്യാര്‍ത്ഥിക്കെതിരെ തുറന്നടിച്ചത്.
  
പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം: എസ് എഫ് ഐയേയും സി പി എമ്മിനേയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ പ്രഭാകരന്‍

ഒരു സംഘടനയ്ക്കു മാത്രമേ ഒരു കോളേജില്‍ പ്രവര്‍ത്തിക്കാനാവൂ, ഒരു പാര്‍ട്ടിക്കു മാത്രമേ ഒരു രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയുള്ളൂ എന്നൊക്കെ വരുന്നത് ആ സംഘടനയെയും പാര്‍ട്ടിയെയും തന്നെ നശിപ്പിക്കുകയേയുള്ളൂ. ഇക്കാര്യം ചരിത്രം നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞതാണ്. എന്‍ പ്രഭാകരന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പൂക്കോട് വെറ്റിനറി കോളേജ് കാമ്പസില്‍ നടന്ന എസ്എഫ്‌ഐക്കാര്‍ നടത്തിയ ക്രൂരമായ കൊലപാതകത്തിനെതിരെ കേരളത്തിലെ സാംസ്‌ക്കാരിക ലോകം തുടരുന്ന മൗനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് എന്‍ പ്രഭാകരന്റെ ശക്തമായ വിമര്‍ശനം. 


എന്‍ പ്രഭാകരന്റെ കുറിപ്പ് ഇവിടെ വായിക്കാം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ എഫ്ബിയില്‍ ഒന്നും എഴുതിയിരുന്നില്ല. അല്‍പകാലത്തേക്ക് വിട്ടുനിനില്‍ക്കാമെന്നു തീരുമാനിച്ചതായിരുന്നു. ആരെയും ഞെട്ടിക്കുന്ന ഒരു കൊലപാതകം കേരളത്തില്‍ നടന്നതിനു ശേഷവും മൗനം തുടരുന്നതില്‍ മന:സാക്ഷിക്കൂത്തനുഭവപ്പെട്ടതുകൊണ്ടു തന്നെയാണ് ആ തീരുമാനത്തില്‍ നിന്നുമാറി ഈ കുറിപ്പുമായി ഞാന്‍ വരുന്നത്.

വിദ്യാര്‍ത്ഥിജീവിതകാലത്ത് ഞാന്‍ എസ്എഫ്.ഐയുടെ പ്രവര്‍ത്തകനായിരുന്നു.അക്കാലത്തെ അനുഭവങ്ങളുടെ ഓര്‍മകള്‍ ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടവ തന്നെയാണ്. പക്ഷേ, വയനാട്ടിലെ പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലെ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ അതേ കോളേജിലെ എസ്.എഫ്.ഐക്കാര്‍,അതും ഹോസ്റ്റലില്‍ അവന്റെ റൂംമെയ്റ്റ്‌സായിരുന്നവര്‍ കൂടി ചേര്‍ന്ന്, ആള്‍ക്കൂട്ട വിചാരണ നടത്തി പട്ടിണിക്കിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ഒരു ന്യായീകരണവും സാധ്യമല്ലാത്ത അങ്ങേയറ്റം ഹീനമായ കൃത്യമാണെന്ന് പറയാതിരിക്കാന്‍ അത് കാരണമാവുകയേയില്ല.

ഏത് വിദ്യാര്‍ത്ഥിസംഘടനയായാലും പാര്‍ട്ടിയായാലും അതിന്റെ ഒരു യൂനിറ്റില്‍ പോലും ക്രിമിനലുകള്‍ക്ക് അധികാരം കയ്യാളാനാവുന്ന അവസ്ഥ രൂപപ്പെടുന്നുണ്ടെന്നു കണ്ടാല്‍ ഉടനടി ആ യൂനിറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായെങ്കിലും മരവിപ്പിക്കേണ്ടതാണ്. ഒരു സംഘടനയ്ക്കു മാത്രമേ ഒരു കോളേജില്‍ പ്രവര്‍ത്തിക്കാനാവൂ, ഒരു പാര്‍ട്ടിക്കു മാത്രമേ ഒരു രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയുള്ളൂ എന്നൊക്കെ വരുന്നത് ആ സംഘടനയെയും പാര്‍ട്ടിയെയും തന്നെ നശിപ്പിക്കുകയേയുള്ളൂ. ഇക്കാര്യം ചരിത്രം നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞതാണെന്നും എന്‍ പ്രഭാകരന്‍ ചൂണ്ടിക്കാട്ടി.


Keywords:  Kannur, Kerala, Kannur-News, Kerala-News, Siddharth's death: Writer N Prabhakaran criticizes SFI and CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia