Follow KVARTHA on Google news Follow Us!
ad

Acquitted | റിയാസ് മൗലവി വധക്കേസിലെ 3 പ്രതികളെയും കോടതി വെറുതെ വിട്ടു; വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഭാര്യ

ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി Riyas Moulavi, Murder Case, Court, Free, Three Accused, Acquitted, Kasargod News
കാസര്‍കോട്: (KVARTHA) റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.

'എല്ലാവരെയും വെറുതെ വിട്ടു' എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്. വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്. റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെടുന്നത്.


2017 മാര്‍ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് മൗലവി.

കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ നിങ്ങൾക്ക് ലഭിക്കാന്‍ വാട്സ് ആപ് ചാനലില്‍ അംഗമാകാം. ചാനലിൽ 🔔 (Bellbutton) അമർത്താൻ മറക്കരുത്


Keywords:
News, Kerala, Kerala-News, Malayalam-News, Kasaragod-News, Riyas Moulavi, Murder Case, Court, Free, Three Accused, Acquitted, Kasargod News, Riyas Moulavi murder case; Court set free three accused.

Post a Comment