Follow KVARTHA on Google news Follow Us!
ad

Religious harmony | ഇവിടെ എല്ലാ മതത്തിൽപ്പെട്ടവരും ഒന്നാണ്!

മനസ് നന്നാവട്ടെ, മതമേതായാലും Religions, Harmony, India, Article
/ റോയി സ്ക്കറിയ

(KVARTHA) പേട്ട തുള്ളൽ കണ്ടുകൊണ്ടാണ് എന്റെ എരുമേലി യാത്രകൾ ആരംഭിക്കുന്നത്. മനോഹരമായ ആചാരം. അമ്പലത്തിൽ നിന്ന് മുസ്ലിം പള്ളിയിലേക്ക് പെട്ട തുള്ളികയറുന്നത് കാണുമ്പോൾ ഇന്ത്യൻ മതേതരത്വം മരിച്ചിട്ടില്ല എന്നു ആർക്കും തോന്നും. കേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ, അയ്യപ്പ സ്വാമിയുടെ സന്നിധിയിലേക്കുള്ള യാത്രയിൽ ഒരു കുത്ത് കയറ്റം കയറിയതിനു ശേഷം ഭക്തർ ആദ്യം കാണുന്നത് അദ്ദേഹത്തിന്റെ മുസ്ലിം ശിഷ്യനായ വാവര് സ്വാമിയുടെ നടയാണ്. അവിടെ പ്രതിഷ്ഠയില്ല. ഒരു കല്ലുപാളിയും ഒരു വാളും ഒരു പച്ച തുണിയും മാത്രമാണുള്ളത്.

Religious harmony in India

  
മുസ്ലിങ്ങളായ വിശുദ്ധരാണ് അവിടെ കൈകാര്യങ്ങൾ നടത്തുന്നത്. സൗത്ത് ആർക്കൂട്ടിലുള്ള ഒരു ക്ഷേത്രത്തിൽ ഒരു മുസ്ലിം പ്രധാനിയായ മുത്താൾ റാവുത്തറുടെ പ്രതിഷ്ഠയുണ്ട്. മീശയും കുങ്കുമവും കള്ള് കലവും ഉണ്ട്. വടക്കൻ കാശ്മീരിലെ അമർനാദിൽ ഉള്ള ഗുഹാക്ഷേത്രത്തിലേക്ക് മലകയറി തീർത്ഥാടനം നടത്തുകയും മഞ്ഞിൽ രൂപം കൊണ്ട് ശിവലിംഗത്തെ തൊഴുകയും ചെയ്യുന്ന ഹിന്ദുക്കൾക്ക് അറിയാമായിരിക്കും തങ്ങൾ സമർപ്പിക്കുന്ന വഴിപാടിന്റെ മൂന്നിലൊന്ന് ആദം മാലിക് എന്ന മുസ്ലിം ഇടയന്റെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന്.
 
Religious harmony in India.

നാലു നൂറ്റാണ്ടുകൾക്ക് മുമ്പ് ആ ഗുഹ കണ്ടെത്തുകയും ആ അത്ഭുത ദൃശ്യം കാണുന്നതിനായി ഒരു ഹിന്ദു സന്യാസിയെ അവിടേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്ത ആളാണ് ആദം മാലിക് എന്നാണ് വിശ്വാസം.
ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രമായ തിരുപ്പതിയിൽ പോലും ഒരു മുസ്ലിം ബന്ധമുണ്ട്. ബാലാജി സാമിയുടെ രണ്ടാമത്തെ ഭാര്യ മുസ്ലീമായ ബീബി നാഞ്ചിറയായിരുന്നു എന്നാണ് കഥ. അവരുടെ അച്ഛന്റെ അനിഷ്ടം വകവയ്ക്കാതെ ആണ് വിവാഹം ചെയ്തത്. ബാലാജി സുൽത്താന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും മകളെ വിവാഹം ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തുവെന്നും ആനന്ദഭരിതനായ സുൽത്താൻ സമ്മതിച്ചതായുമാണ് പ്രചരിക്കുന്ന കഥ.

ഇന്ന് ബാലാജിയുടെ രണ്ടാമത്തെ ഭാര്യ താഴെ പട്ടണത്തിൽ അദ്ദേഹത്തിന്റെ പാദത്തിങ്കൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നു. അവിടുത്തെ ഒന്നാം ഭാര്യ പത്മാവതി തിരുമലക്കുന്നിൽ, ക്ഷേത്രത്തിൽ, അദ്ദേഹത്തിന്റെ ഹൃദയത്തിൽ വസിക്കുന്നതായും പറയപ്പെടുന്നു. എല്ലാ മതസമുദായങ്ങളിലും പെട്ട ഇന്ത്യക്കാർ ഒന്നായി ജീവിക്കട്ടെ. മനസ്സു നന്നാവട്ടെ, മതമേതായാലും.

Keywords: Religions, Harmony, India, Article, Religious, Peta Thullal, Erumeli, Temple, Muslim, Kerala, Pilgrimage,  Hindu, Family, Religious harmony in India.

Post a Comment