Cafe Explosion | സ്ഫോടനം നടന്ന രാമേശ്വരം കഫേ മാർച്ച് 8 മുതൽ വീണ്ടും തുറക്കും; 'അക്രമി വന്നത് ബിഎംടിസി ബസിൽ, സഞ്ചാര വഴി കണ്ടെത്തി'; ആവശ്യമെങ്കിൽ അന്വേഷണം എൻഐഎ-ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി

 


ബെംഗ്ളുറു: (KVARTHA) വെള്ളിയാഴ്ച സ്‌ഫോടനം നടന്ന നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയുടെ ബ്രൂക്ക്ഫീൽഡ് ഔട്ട്‌ലെറ്റ് മാർച്ച് എട്ടിന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ശ്രദ്ധിക്കണമെന്നും കർശന നടപടിയെടുക്കണമെന്നും രാമേശ്വരം കഫേ സഹസ്ഥാപകനും സിഇഒയുമായ രാഘവേന്ദ്ര റാവു ആവശ്യപ്പെട്ടു.
  
Cafe Explosion | സ്ഫോടനം നടന്ന രാമേശ്വരം കഫേ മാർച്ച് 8 മുതൽ വീണ്ടും തുറക്കും; 'അക്രമി വന്നത് ബിഎംടിസി ബസിൽ, സഞ്ചാര വഴി കണ്ടെത്തി'; ആവശ്യമെങ്കിൽ അന്വേഷണം എൻഐഎ-ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി

അതേസമയം ആവശ്യമെങ്കിൽ രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു. ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും അത്തരം പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് വർദ്ധിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


'പ്രതിയെ തിരിച്ചറിഞ്ഞു'

സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത ശേഷം കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ 30 നും 35 നും ഇടയിൽ പ്രായമുള്ള പ്രതിയെ തിരിച്ചറിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. ഷർട്ടും കറുത്ത ട്രൗസറും കറുത്ത ഷൂസുമാണ് ധരിച്ചിരിക്കുന്നത്. കറുത്ത ബാഗുമായി ഇടതുകൈയിൽ മൊബൈൽ ഫോണും പിടിച്ച് 11.34ന് കഫേയിൽ കയറിയ ഇയാൾ 11.50ഓടെ പുറത്തിറങ്ങി.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) വോൾവോ ബസിലാണ് യുവാവ് സഞ്ചരിച്ചത്. ഇയാളുടെ യാത്രാവിവരങ്ങൾ അറിയാൻ ബിഎംടിസി നൽകിയ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. എസിപി നവീൻ കുൽക്കർണിയുടെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചാണ് (സിസിബി) കേസ് അന്വേഷിക്കുന്നത്.

കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. രാമേശ്വരം കഫേ പ്രശസ്തമായ ഹാംഗ്ഔട്ടുകളിൽ ഒന്നാണ്, ഉച്ചഭക്ഷണ സമയങ്ങളിൽ സാധാരണഗതിയിൽ വളരെ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

Keywords:  News, News-Malayalam-News, National, National-News, Rameshwaram Cafe's Brookfield outlet in Bengaluru to reopen on March 8.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia