Follow KVARTHA on Google news Follow Us!
ad

Longest Fasting | ഇവിടെയുള്ളവർ നോമ്പ് അനുഷ്ഠിക്കേണ്ടത് 18 മണിക്കൂർ വരെ; വിവിധ രാജ്യങ്ങളിലെ റമദാൻ വ്രതത്തിന്റെ ദൈർഘ്യം അറിയാം

വടക്കൻ അർധഗോളത്തിൽ താമസിക്കുന്നവർക്ക് അൽപം കുറവ്, Fasting, Ramadan, World, Islam
ന്യൂഡെൽഹി: (KVARTHA) മുസ്ലിംകളുടെ വിശുദ്ധ മാസമായ റമദാൻ ആരംഭിക്കുകയാണ്. കൊടും ചൂടിലും ദൈര്‍ഘ്യമേറിയ പകലിലുമുള്ള വ്രതാനുഷ്ഠാനത്തെ വിശ്വാസത്തിന്‍റെ കരുത്തില്‍ അതിജീവിച്ചാണ് വിശ്വാസികൾ പൂര്‍ത്തിയാക്കുന്നത്. ലോകത്ത് ഓരോ ഇടത്തും റമദാൻ വ്രതത്തിന്റെ സമയം വ്യത്യസ്തമായിരിക്കും. ഇത്തവണ റമദാൻ വ്രതം 12 മുതൽ 18 മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതായിരിക്കും. ലോകത്ത് ഒരു വ്യക്തി എവിടെയാണോ അതിന് അനിസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കാൻ.
  
News, Ramadan, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Ramadan 2024: Fasting hours around the world.

ഇംഗ്ലീഷ് മാസം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഓരോ വർഷവും റമദാൻ ആരംഭിക്കുന്നത് വിവിധ മാസങ്ങളിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 12 ദിവസം മുൻപാണ്‌ ഇത്തവണ റമദാൻ എത്തുന്നത്. ഇത് എല്ലാ വർഷവും ഇങ്ങനെ തന്നെയാണ്. 29 അല്ലെങ്കിൽ 30 ദിവസങ്ങളുള്ള ചാന്ദ്ര ഹിജ്‌റ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്ലാമിക കലണ്ടർ.

ചിലി, ന്യൂസിലാൻഡ് തുടങ്ങിയ ലോകത്തിലെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങൾ ഇത്തവണ ഏകദേശം 12 മണിക്കൂർ നോമ്പെടുക്കും, ഐസ്ലാൻഡ് അല്ലെങ്കിൽ ഗ്രീൻലാൻഡ് പോലെയുള്ള വടക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർ 17ലധികം മണിക്കൂർ നോമ്പ് അനുഷ്ഠിക്കും. വടക്കൻ അർധഗോളത്തിൽ താമസിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, ഈ വർഷം നോമ്പ് സമയം അൽപ്പം കുറവായിരിക്കും, 2031 വരെ കുറയുന്നത് തുടരും.

ഭൂമധ്യരേഖയ്ക്ക് തെക്ക് വസിക്കുന്ന മുസ്ലീങ്ങൾക്ക് നേരെ വിപരീതമാണ് സംഭവിക്കുക. ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ സൂര്യൻ അസ്തമിക്കാത്ത നോർവേയിലെ ലോങ്ഇയർബൈൻ പോലുള്ള വടക്കേയറ്റത്തെ നഗരങ്ങളിൽ, മക്കയിലെയോ അല്ലെങ്കിൽ അടുത്തുള്ള മുസ്ലീം രാജ്യങ്ങളിലെയോ സമയക്രമം പാലിക്കാൻ മതപരമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.


ഏറ്റവും ദൈർഘ്യമേറിയ നോമ്പ് സമയമുള്ള നഗരങ്ങൾ

1. നുക്, ഗ്രീൻലാൻഡ്: 17 മണിക്കൂർ 52 മിനുറ്റ്
2. റെയ്‌ക്‌ജാവിക്, ഐസ്‌ലാൻഡ്: 17 മണിക്കൂർ 25 മിനുറ്റ്
3. ഹെൽസിങ്കി, ഫിൻലാൻഡ്: 17 മണിക്കൂർ ഒമ്പത് മിനുറ്റ്
4. സ്റ്റോക്ക്ഹോം, സ്വീഡൻ: 16 മണിക്കൂർ 47 മിനുറ്റ്
5. ഗ്ലാസ്‌ഗോ, സ്കോട്ട്‌ലൻഡ്: 16 മണിക്കൂർ ഏഴ് മിനുറ്റ്

* ഓസ്‌ലോ, നോർവേ: 15 മണിക്കൂർ
* ബെർലിൻ, ജർമ്മനി: 15 മണിക്കൂർ
* ഡബ്ലിൻ, അയർലൻഡ്: 15 മണിക്കൂർ
* മോസ്കോ, റഷ്യ: 15 മണിക്കൂർ
* വാർസോ, പോളണ്ട്: 15 മണിക്കൂർ
* അസ്താന, കസാഖ്സ്ഥാൻ: 15 മണിക്കൂർ

* ബ്രസൽസ്, ബെൽജിയം: 14 മണിക്കൂർ
* ലണ്ടൻ, യുകെ: 14 മണിക്കൂർ
* സൂറിച്ച്, സ്വിറ്റ്സർലൻഡ്: 14 മണിക്കൂർ
* ബുക്കാറെസ്റ്റ്, റൊമാനിയ: 14 മണിക്കൂർ
* സരജേവോ, ബോസ്നിയ ആൻഡ് ഹെർസഗോവിന: 14 മണിക്കൂർ
* സോഫിയ, ബൾഗേറിയ: 14 മണിക്കൂർ
* റോം, ഇറ്റലി: 14 മണിക്കൂർ
* മാഡ്രിഡ്, സ്പെയിൻ: 14 മണിക്കൂർ
* പാരീസ്, ഫ്രാൻസ്: 14 മണിക്കൂർ

* ലിസ്ബൺ, പോർച്ചുഗൽ: 14 മണിക്കൂർ
* അങ്കാറ, തുർക്കി: 14 മണിക്കൂർ
* ഒട്ടാവ, കാനഡ: 14 മണിക്കൂർ
* ടോക്കിയോ, ജപ്പാൻ: 14 മണിക്കൂർ
* ബീജിംഗ്, ചൈന: 14 മണിക്കൂർ
* ഏഥൻസ്, ഗ്രീസ്: 14 മണിക്കൂർ
* ന്യൂയോർക്ക് സിറ്റി, യുഎസ്: 14 മണിക്കൂർ
* വാഷിംഗ്ടൺ, ഡിസി, യുഎസ്: 14 മണിക്കൂർ
* ലോസ് ഏഞ്ചൽസ്, യുഎസ്: 14 മണിക്കൂർ
* ടുണിസ്, ടുണീഷ്യ: 14 മണിക്കൂർ
* അൽജിയേഴ്സ്, അൾജീരിയ: 14 മണിക്കൂർ
* ടെഹ്‌റാൻ, ഇറാൻ: 14 മണിക്കൂർ
* കാബൂൾ, അഫ്ഗാനിസ്ഥാൻ: 14 മണിക്കൂർ
* ന്യൂഡൽഹി, ഇന്ത്യ: 14 മണിക്കൂർ
* ധാക്ക, ബംഗ്ലാദേശ്: 14 മണിക്കൂർ

* റബാത്ത്, മൊറോക്കോ: 14 മണിക്കൂർ
* ഡമാസ്കസ്, സിറിയ: 14 മണിക്കൂർ
* ഇസ്ലാമാബാദ്, പാകിസ്ഥാൻ: 14 മണിക്കൂർ
* ബാഗ്ദാദ്, ഇറാഖ്: 14 മണിക്കൂർ
* ബെയ്റൂട്ട്, ലെബനൻ: 14 മണിക്കൂർ
* അമ്മാൻ, ജോർദാൻ: 14 മണിക്കൂർ
* ഗസ്സ സിറ്റി, പലസ്തീൻ: 14 മണിക്കൂർ
* കെയ്റോ, ഈജിപ്ത്: 14 മണിക്കൂർ


ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ള നഗരങ്ങൾ

* ദോഹ, ഖത്തർ: 13 മണിക്കൂർ
* ദുബൈ, യുഎഇ: 13 മണിക്കൂർ
* ഖാർത്തൂം, സുഡാൻ: 13 മണിക്കൂർ
* റിയാദ്, സൗദി അറേബ്യ: 13 മണിക്കൂർ
* അബുജ, നൈജീരിയ: 13 മണിക്കൂർ - ഏഡൻ, യെമൻ: 13 മണിക്കൂർ
* ഡാകർ, സെനഗൽ: 13 മണിക്കൂർ
* അഡിസ് അബാബ, എത്യോപ്യ: 13 മണിക്കൂർ

* ബ്യൂണസ് അയേഴ്‌സ്, അർജൻ്റീന: 13 മണിക്കൂർ
* കൊളംബോ, ശ്രീലങ്ക: 13 മണിക്കൂർ
* ക്വാലാലംപൂർ, മലേഷ്യ: 13 മണിക്കൂർ
* മൊഗാദിഷു, സൊമാലിയ: 13 മണിക്കൂർ
* സിയുഡാഡ് ഡെൽ എസ്റ്റെ, പരാഗ്വേ: 13 മണിക്കൂർ
* നെയ്‌റോബി, കെനിയ: 13 മണിക്കൂർ
* ഹരാരെ, സിംബാബ്‌വെ: 13 മണിക്കൂർ
* ജക്കാർത്ത, ഇന്തോനേഷ്യ: 13 മണിക്കൂർ

* ലുവാണ്ട, അംഗോള: 13 മണിക്കൂർ -
* ബാങ്കോക്ക്, തായ്‌ലൻഡ്: 13 മണിക്കൂർ
* ബ്രസീലിയ, ബ്രസീൽ: 13 മണിക്കൂർ
* ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക: 13 മണിക്കൂർ
* മോണ്ടെവീഡിയോ, ഉറുഗ്വേ: 13 മണിക്കൂർ
* കാൻബെറ, ഓസ്ട്രേലിയ: 13 മണിക്കൂർ
* പ്യൂർട്ടോ മോണ്ട്, ചിലി: 13 മണിക്കൂർ
* ക്രൈസ്റ്റ് ചർച്ച്, ന്യൂസിലാൻഡ്: 13 മണിക്കൂർ
 
News, Ramadan, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Ramadan 2024: Fasting hours around the world.




Keywords: News, Ramadan, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Ramadan 2024: Fasting hours around the world.

Post a Comment