Ballastless Track | ബുള്ളറ്റ് ട്രെയിന്‍ പാതക്കായി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ബല്ലാസ്റ്റ് ലെസ് ട്രാകിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

 


ന്യൂഡെല്‍ഹി: (KVARTHA) ബുള്ളറ്റ് ട്രെയിന്‍ പാതക്കായി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ബല്ലാസ്റ്റ് ലെസ് ട്രാകിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ് ലെസ് ട്രാക് ആദ്യമായാണ് ഇന്‍ഡ്യയില്‍ ഉപയോഗിക്കുന്നത്.

2026 ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹ് മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ 295.5 കിലോമീറ്റര്‍ തൂണ്‍ നിര്‍മാണം പൂര്‍ത്തിയായി. ഇതില്‍ 448 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും 26 കിലോമീറ്റര്‍ തുരങ്കപാതയുമാകും. മണിക്കൂറില്‍ 320 കിലോമീറ്റാണ് ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗം.

Ballastless Track | ബുള്ളറ്റ് ട്രെയിന്‍ പാതക്കായി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ബല്ലാസ്റ്റ് ലെസ് ട്രാകിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
 
'ബുള്ളറ്റ് ട്രെയിനിനായുള്ള രാജ്യത്തെ ആദ്യ ബല്ലാസ്റ്റ് ലെസ്സ് ട്രാക്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത. 153 കിലോമീറ്റര്‍ ദൂരം വയഡക്റ്റുകള്‍ പൂര്‍ത്തീകരിച്ചു. 295.5 കിലോമീറ്റര്‍ തൂണുകള്‍ പൂര്‍ത്തിയായി' - എന്നും മന്ത്രി എക്സില്‍ കുറിച്ചു.

1.08 ലക്ഷം കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ 10,000 കോടി കേന്ദ്രവും 5000 കോടി ഗുജറാത്-മഹാരാഷ്ട സര്‍കാരുകള്‍ സംയുക്തമായും നല്‍കും. ബാക്കി തുക 0.01% പലിശ നിരക്കില്‍ ജപാനില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം. രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൂരം 2.07 മണിക്കൂറായി ചുരുങ്ങും.

Keywords: Railway minister Vaishnav shares update on ‘India's 1st ballastless track’ for bullet train | Watch, New Delhi, News, Railway Minister Vaishnav, Ballastless Track, Railway, Project, Loan, Train, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia