SC Verdict | 'അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാവൂ'; അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി

 


ന്യൂഡെൽഹി: (KVARTHA) അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ കോടതികൾ വിലക്കാൻ പാടുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. അല്ലാത്തപക്ഷം റിപ്പോർട്ടറുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ഗുരുതരമായ പ്രത്യാഘാതം ഉണ്ടായേക്കുമെന്ന് കോടതി വ്യക്തമാക്കി.

SC Verdict | 'അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാവൂ'; അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി

അപകീർത്തികരമായ വാർത്ത നൽകുന്നുവെന്ന് ആരോപിച്ച് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിനെതിരെ ബ്ലൂംബെർഗ് ടെലിവിഷൻ പ്രൊഡക്ഷൻ സർവീസസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ഉൾപ്പെട്ട കേസിലെ വാർത്തകൾ നീക്കം ചെയ്യണമെന്ന് വിചാരണ കോടതിയും ഡൽഹി ഹൈകോടതിയും ബ്ലൂംബെർഗിനോട് നിർദേശിച്ച വിധികൾ സുപ്രീം കോടതി റദ്ദാക്കി.

ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെതിരെയുള്ള 'പ്രീ-ട്രയൽ ഇൻജക്ഷൻ' പോലുള്ള ഉത്തരവ് റിപ്പോർട്ടറുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. വിലക്ക് ഏകപക്ഷീയമാകരുത്. ദുരുദ്ദേശ്യപരമോ വ്യാജമോ ആണെന്ന് തെളിയിക്കപ്പെടാതെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കുറ്റം തെളിയുന്നതിന് മുമ്പ്, അതും വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിനെതിരെയുള്ള ഇടക്കാല വിലക്ക് 'വധശിക്ഷ' പോലെയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. മാനനഷ്ടക്കേസുകളിൽ ഇടക്കാല വിലക്ക് നൽകുമ്പോൾ, അഭിപ്രായ സ്വാതന്ത്ര്യവും പൊതുപങ്കാളിത്തവും തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങളും മനസിൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു. പകയോടെയോ പ്രത്യക്ഷത്തിൽ അസത്യം എന്ന് തോന്നുന്ന റിപ്പോർട്ടുകൾക്ക് മാത്രമേ വിലക്ക് ഏർപ്പെടുത്താവൂ എന്നും കോടതി നിർദേശിച്ചു.

പൊതുതാത്പര്യം ഉൾപ്പെടുന്ന വിഷയങ്ങൾ പൊതുസമൂഹം അറിയുന്നത് തടയാൻ സ്ലാപ്പ് സ്യൂട്ടുകൾ (SLAPP) ഉപയോഗിക്കുന്നതായും ഈ വിധിയിൽ സുപ്രീം കോടതി നിരീക്ഷിച്ചു. പലപ്പോഴും മാധ്യമങ്ങളെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കാൻ സാമ്പത്തിക ശക്തികൾ ഫയൽ ചെയ്യുന്ന ഹർജിയാണിത്. സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിൽ ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരും ഉൾപ്പെടുന്നു.


Keywords: News, News-Malayalam-News, National, National-News, SC Verdict, New Delhi, Media, Pre-Trial Injunctions Against Media Platforms Should Be Exceptional: Supreme Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia