PO Scheme | 7.4% പലിശ; പോസ്റ്റ് ഓഫീസിൻ്റെ മികച്ച സമ്പാദ്യ പദ്ധതി; എല്ലാ മാസവും വരുമാനം; അക്കൗണ്ട് എങ്ങനെ തുറക്കാം? വിശദമായി അറിയാം

 


ന്യൂഡെൽഹി: (KVARTHA) നിക്ഷേപങ്ങൾക്ക് 2.75 മുതൽ 3.50 വരെ പലിശയാണ് സാധാരണ ബാങ്കുകൾ നൽകുന്നത്. എന്നാൽ നിക്ഷേപിച്ച തുകയ്ക്ക് ഏഴ് ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്ന ചില പദ്ധതികൾ ഉണ്ട്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) അതിലൊന്നാണ്. നിശ്ചിത തുക നിക്ഷേപിച്ച് എല്ലാ മാസവും മികച്ച പലിശ നേടാനുള്ള അവസരം നൽകുന്നു. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഇന്ത്യാ ഗവൺമെൻ്റ് പിന്തുണയ്ക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണ് ഇത്.
  
PO Scheme | 7.4% പലിശ; പോസ്റ്റ് ഓഫീസിൻ്റെ മികച്ച സമ്പാദ്യ പദ്ധതി; എല്ലാ മാസവും വരുമാനം; അക്കൗണ്ട് എങ്ങനെ തുറക്കാം? വിശദമായി അറിയാം

യോഗ്യത

ഈ സ്കീമിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഇന്ത്യയിലെ താമസക്കാരനായിരിക്കേണ്ടത് നിർബന്ധമാണ്. എൻആർഐ ആണെങ്കിൽ ഈ സ്കീമിൽ നിക്ഷേപിക്കാൻ കഴിയില്ല. കൂടാതെ പ്രായം 10 വയസിന് മുകളിലായിരിക്കണം.

നിക്ഷേപം

കുറഞ്ഞത് 1000 രൂപയും പരമാവധി ഒമ്പത് ലക്ഷം രൂപയും നിക്ഷേപിക്കാം. നിങ്ങൾ ഒരു ജോയിൻ്റ് അക്കൗണ്ട് (പരമാവധി 3 അംഗങ്ങൾ) തുറക്കുകയാണെങ്കിൽ, കുറഞ്ഞത് 1000 രൂപയും പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം.

നിബന്ധനകളും വ്യവസ്ഥകളും

* പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്
* നിക്ഷേപകന് നിക്ഷേപ തീയതി മുതൽ ഒരു വർഷം അവസാനിക്കുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കാൻ കഴിയില്ല
* ഒരു വർഷത്തിനു ശേഷവും അക്കൗണ്ട് തുറന്ന തീയതി മുതൽ മൂന്ന് വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, പ്രധാന തുകയിൽ നിന്ന് രണ്ട് ശതമാനത്തിന് തുല്യമായ തുക കുറയ്ക്കുകയും ബാക്കി തുക നൽകുകയും ചെയ്യും.
* മൂന്ന് വർഷത്തിന് ശേഷവും അക്കൗണ്ട് തുറന്ന തീയതി മുതൽ അഞ്ച് വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, പ്രധാന തുകയിൽ നിന്ന് ഒരു ശതമാനത്തിന് തുല്യമായ തുക കുറയ്ക്കുകയും ബാക്കി തുക നൽകുകയും ചെയ്യും.
* പാസ്‌ബുക്കിനൊപ്പം അപേക്ഷാ ഫോറം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യാം.
* കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും തുക നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശികൾക്ക് തിരികെ നൽകുകയും ചെയ്യും.
* നിങ്ങൾ താമസം മാറുകയാണെങ്കിൽ, അക്കൗണ്ട് ഇന്ത്യയിലെവിടെയും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്യാം.

അക്കൗണ്ട് തുറക്കുന്ന വിധം

നിക്ഷേപകൻ മുകളിൽ സൂചിപ്പിച്ച ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. കുറഞ്ഞത് 1000 രൂപ പണമായോ അതേ തുകയുടെ ചെക്കോ കൊണ്ടുപോകാൻ മറക്കരുത്. സ്‌കീം മാനദണ്ഡങ്ങൾ അനുസരിച്ച്, അക്കൗണ്ട് തുറക്കാൻ നിക്ഷേപകൻ കുറഞ്ഞത് 1000 രൂപ പണമായോ ചെക്കായായോ നിക്ഷേപിക്കേണ്ടതുണ്ട് .

ആവശ്യമായ രേഖകൾ

• തിരിച്ചറിയൽ രേഖ: പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ആധാർ നമ്പർ തുടങ്ങിയ സർക്കാർ നൽകിയ ഏതെങ്കിലും ഐഡിയുടെ പകർപ്പ്.
• വിലാസ തെളിവ്: നിക്ഷേപകൻ്റെ റസിഡൻഷ്യൽ വിലാസം തെളിയിക്കുന്ന രേഖ. സമീപകാല വൈദ്യുതി, ജല ബിൽ പരിഗണിക്കും.
• പാസ്പോർട്ട് സൈസ് ഫോട്ടോ

Keywords: News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, New Delhi, POMIS, Govt Scheme, POMIS: How to open Post Office MIS account offering 7.4% returns? A step-by-step guide.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia