Follow KVARTHA on Google news Follow Us!
ad

Sela Tunnel | മഴയും മഞ്ഞും ഇനി പ്രശ്‌നമല്ല, ഇത് ഇന്ത്യൻ സൈന്യത്തിൻ്റെ 'ടൈം മെഷീൻ'! ചൈനയ്ക്ക് ഭീഷണി; പ്രധാനമന്ത്രി രാജ്യത്തിന് സമർപിച്ച ഏറ്റവും നീളമേറിയ ഇരട്ട തുരങ്കത്തിന്റെ സവിശേഷതകൾ അറിയാം

13000 അടി ഉയരത്തിലാണ് നിർമാണം PM Modi, Sela Tunnel, ദേശീയ വാർത്തകൾ, Arunachal Pradesh
ഇറ്റാനഗർ: (KVARTHA) ലോകത്തിലെ ഏറ്റവും ഉയരത്തിൽ (13000 അടി) നിർമിച്ചിരിക്കുന്നതും ഏറ്റവും നീളം കൂടിയ ഇരട്ട-വരി (Bi-Lane) തുരങ്കവുമായ സെല തുരങ്കം (Sela Tunnel) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപിച്ചു. ഇതോടെ ഇന്ത്യ-ചൈന അതിർത്തിയുടെ കിഴക്കൻ മേഖലയിലേക്ക് മികച്ച യാത്രാസൗകര്യം ഒരുങ്ങി. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഈ തുരങ്കം അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമിംഗ്, തവാങ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കും. ഒരു എൻജിനീയറിംഗ് അത്ഭുതമാണ് സെല ടണൽ. ഏകദേശം 825 കോടി രൂപ ചിലവിൽ നിർമിച്ച തുരങ്കം രാജ്യത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുള്ളതാണ്.


നിലവിലുള്ള യാത്രാ മാർഗമായ ബലിപാറ-ചരിദ്വാർ-തവാങ് റോഡിൽ മഞ്ഞുവീഴ്ചയും കനത്ത മഴയും മണ്ണിടിച്ചിൽ കാരണവും വർഷത്തിൽ ദീർഘനേരം അടച്ചിടുന്നത് കൊണ്ട് സെലാ ചുരത്തിന് സമീപം സ്ഥിതിചെയ്യുന്ന തുരങ്കം വളരെ ആവശ്യമായിരുന്നു. അരുണാചൽ പ്രദേശിൻ്റെ പുരോഗതിക്കും ഇന്ത്യൻ സൈന്യത്തിനും ഈ തുരങ്കം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കാരണം ഇത് യഥാർത്ഥ നിയന്ത്രണരേഖയുടെ (LAC) കിഴക്കൻ മേഖലയിൽ സൈനികരെ വേഗത്തിൽ വിന്യസിക്കാൻ സഹായിക്കും.

അസമിലെ തേസ്പൂരിൽ നിന്നും അരുണാചൽ പ്രദേശിലെ തവാങ്ങിൽ നിന്നും ബന്ധിപ്പിക്കുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന തുരങ്കത്തിന് 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. ഇത് തേസ്പൂരിൽ നിന്ന് തവാങ്ങിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറിലധികം കുറയ്ക്കും. കേന്ദ്രത്തിൻ്റെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ്റെ (BRO) ഈ പദ്ധതിയിൽ രണ്ട് തുരങ്കങ്ങളും ഒരു അനുബന്ധ റോഡും ഉൾപ്പെടുന്നു. രണ്ട് തുരങ്കങ്ങൾക്കുമിടയിൽ 1200 മീറ്റർ നീളമുള്ള ലിങ്ക് റോഡ് ഉണ്ടാകും. 13,116 അടി ഉയരമുള്ള പർവതത്തിലൂടെയാണ് തുരങ്കങ്ങൾ തുരന്നിരിക്കുന്നത്. ഷോർട്ട് ട്യൂബ് 1 (T1) തുരങ്കം 1003.34 മീറ്ററും ട്യൂബ് (T2) 1594.90 മീറ്ററും നീളമുണ്ട്‌.

ഇന്ത്യൻ സൈന്യത്തിന് പ്രധാനം

സെല തുരങ്കം ചൈന അതിർത്തിയിലെ സൈന്യത്തിൻ്റെ നീക്കം എളുപ്പമാക്കുമെന്നതാണ് പ്രധാന സവിശേഷത. ഈ തുരങ്കത്തിലൂടെ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും എല്ലാ സീസണിലും എളുപ്പത്തിൽ എത്തിക്കാനാകും. ഇവിടുത്തെ താപനില ചിലപ്പോൾ -20 ഡിഗ്രി വരെ താഴും. വാഹനങ്ങളുടെ പെട്രോളും ഡീസലും പോലും മരവിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, ഇന്ത്യൻ സൈന്യത്തിന് എത്തിച്ചേരുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാ കാലാവസ്ഥയിലും സെല ടണൽ ഉപയോഗിച്ച്, ഗുവാഹത്തിയിലും അസമിലെ തവാങ്ങിലും വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യവുമായി സമ്പർക്കം പുലർത്തുന്നത് എളുപ്പമാക്കും.

എൻജിനീയറിങ്‌ വിസ്‌മയം

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ സെല ടണൽ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. പ്രധാനപ്പെട്ട പല കാര്യങ്ങളും മനസിൽ സൂക്ഷിച്ചായിരുന്നു നിർമാണം. അവസാനം പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചായിരുന്നു നിർമാണം പൂർത്തിയാക്കിയത്. 50-ലധികം എൻജിനീയർമാരും 800 തൊഴിലാളികളും നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു.

ഇത് മാത്രമല്ല, കഴിഞ്ഞ വർഷം ജൂലൈയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ നിരവധി റോഡുകളെ ബാധിച്ചു. ഇതുമൂലം സാധനങ്ങൾ എത്തിക്കാൻ കഴിയാത്തതിനാൽ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഇതിനുപുറമെ, അടുത്തിടെ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിലുണ്ടായ അപകടം കണക്കിലെടുത്ത് കൂടുതൽ പരിശോധനയും ഇവിടെയുണ്ടായി. പാലത്തിന് നല്ല വെൻ്റിലേഷൻ സംവിധാനവും ലൈറ്റ് സംവിധാനവും അഗ്നിശമന സംവിധാനവുമുണ്ട്. പ്രതിദിനം മൂവായിരത്തോളം ചെറുവാഹനങ്ങൾക്കും രണ്ടായിരത്തോളം വലിയ ട്രക്കുകൾക്കും വാഹനങ്ങൾക്കും ഈ തുരങ്കത്തിലൂടെ സഞ്ചരിക്കാനാകും.

Keywords: News, National, PM Modi, Sela Tunnel, Arunachal Pradesh, Itanagar, Boarder Roades Organisation, Truck, Vehicles, PM Launches World's Longest Bi-Lane Tunnel In Arunachal Pradesh, Shamil.

< !- START disable copy paste -->

Post a Comment