Follow KVARTHA on Google news Follow Us!
ad

P K Kunhalikutty | പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗിൻ്റെ പോരാട്ടം വിജയകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

'എല്ലാവരും ഒന്നിച്ചു നിൽക്കണം' P K Kunhalikutty, Citizenship Amendment Act, Politics, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (KVARTHA) പൗരത്വ നിയമ ഭേദഗതിക്കെതിരായ മുസ്ലീം ലീഗിന്റെ പോരാട്ടം വിജയമാണെന്നും പോരാട്ടം തുടരുമെന്നും എല്ലാവരും ഒന്നിച്ചു നിന്നാൽ മതിയെന്നും മുസ്ലീം ലീഗ് അഖിലേൻഡ്യ ജെനറൽ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു. ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

PK Kunhalikutty says Muslim League's fight against Citizenship Amendment Act is successful

പൗരത്വനിയമഭേദഗതി വിഷയം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോടതിയുടെ പരിഗണനയിലാണ്. മുസ്ലിം ലീഗ് തുടരുന്ന നിയമപോരാട്ടം വിജയമാണ്. പോരാട്ടം കൂടുതൽ ശക്തമായി തുടരും. കേരളത്തിൽ മാത്രം നിന്ന് കയ്യും കാലും ഇട്ട് അടിച്ചാൽ ഇൻഡ്യ ഗവൺമെൻറ് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാനാവില്ല. നിയമം ഇല്ലാതാവണം എങ്കിൽ ഒന്നിച്ചുനിൽക്കണം.


മുസ്ലിം ലീഗ് എപ്പോഴും ഇൻഡ്യ മുന്നണിയിൽ ഉറച്ചുനിൽക്കുന്നവരാണ്. ഇൻഡ്യ മുന്നണിയുടെ ഐക്യവും ശക്തിയും കൂടിവരികയാണ്. ബീഹാറിൽ സഖ്യം തൂത്തുവാരും. യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബിജെപിയുടെ നില പരുങ്ങലിലാണ് എന്നോർക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: News, Kerala, Kannur, P K Kunhalikutty, Citizenship Amendment Act, Politics, Muslim League, BJP, PK Kunhalikutty says Muslim League's fight against Citizenship Amendment Act is successful.
< !- START disable copy paste -->

Post a Comment