Follow KVARTHA on Google news Follow Us!
ad

Criticized | കെ മുരളീധരന് വരാനായി താന്‍ ചുവപ്പു പരവതാനി വിരിച്ചു കഴിഞ്ഞു; തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ തന്നെ അദ്ദേഹത്തെ കുളിപ്പിച്ചു കിടത്തും, എന്റെ ചുറ്റും നിന്നും കാലു വാരിയവരാണ് ഏട്ടന്റെ ചുറ്റിലുമുള്ളതെന്നും പത്മജ വേണുഗോപാല്‍!

കൂടെ നില്‍ക്കുന്നവരെ പറ്റിക്കുന്ന സ്വഭാവമാണ് കോണ്‍ഗ്രസ് നേതാക്കളുടേത് Padmaja Venugopal, Criticized, Congress, Politics, BJP, Kerala News
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്നുവെങ്കില്‍ കൂടെയുണ്ടായിരുന്ന ഘടകകക്ഷികള്‍ക്ക് മുന്‍പില്‍ ഏറാ മൂളികളായി നില്‍ക്കുമായിരുന്നില്ലെന്ന് പത്മജ വേണുഗോപാല്‍. കണ്ണൂര്‍ മേലെ ചൊവ്വയില്‍ എന്‍ഡിഎ പാര്‍ലമെന്ററി മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. കൂടെയുണ്ടായിരുന്ന ഘടക കക്ഷികളുടെ കണ്ണു തുറപ്പിക്കാന്‍ പോലും ഇവര്‍ക്ക് കഴിയില്ല. ഘടക കക്ഷികള്‍ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കലാണ് പണി.

കെ കരുണാകരന്‍ ഉണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസായിരുന്നു യു ഡി എഫിലെ അവസാനവാക്ക്. 'എന്റെ വീട്ടിലാണ് യു ഡി എഫ് യോഗം ചേര്‍ന്നിരുന്നത്. ഇപ്പോള്‍ എ ഐ സി സി ആസ്ഥാനം തന്നെ അടച്ചുപൂട്ടലിന്റെ അവസ്ഥയിലാണ്. ആ കപ്പല്‍ മുങ്ങി കൊണ്ടിരിക്കുകയാണ്. 60 വര്‍ഷം ഭരിച്ചിട്ടും സ്വന്തമായി ഒരു ഓഫിസ് പോലും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. വാടക കെട്ടിടം ഉടമ പറഞ്ഞാല്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരും.

Padmaja Venugopal Criticized Congress, Kannur, News, Padmaja Venugopal, Inauguration, Criticized, Congress, Politics, BJP, Kerala News

കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെല്‍ഹിയില്‍ പോയി നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടും ആരെയും കാണാന്‍ കഴിഞ്ഞില്ല. ഒന്ന് സങ്കടം പറയാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. സോണിയ ഗാന്ധി പറയും അവര്‍ക്ക് വയ്യ ആരെയും കാണുന്നില്ലെന്ന്. രാഹുല്‍ ഗാന്ധി സ്ഥലത്തുണ്ടാവാറില്ല, പിന്നെ കേരളത്തില്‍ നിന്നുള്ള നേതാവിന്റെ മുന്‍പിലാണ് ഏറാന്‍ മൂളിയായി നില്‍ക്കേണ്ടതെന്നും പത്മജ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളും സ്ത്രീകളോട് കാണിക്കുന്ന ബഹുമാനവുമാണ് താന്‍ ബിജെപിയിലേക്ക് വരാന്‍ കാരണമായതെന്നും പത്മജ പറഞ്ഞു. ഇന്നത്തെ നേതാക്കളെ കൊണ്ട് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധിക്കില്ല.

കൂടെ നില്‍ക്കുന്നവരെ പറ്റിക്കുന്ന സ്വഭാവമാണ് കോണ്‍ഗ്രസ് നേതാക്കളുടേത്. തന്നെ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പത്മജ കുറ്റപ്പെടുത്തി.
കെ മുരളിധരനുള്ള പരവതാനി കൂടി ഞാന്‍ വിരിച്ചിട്ടുണ്ട്. അദ്ദേഹം പെട്ടെന്ന് പ്രതികരിക്കുന്നയാളാണ്, വൈകിയെ ബുദ്ധി വരികയുള്ളൂ.

ഇനിയും ഇഷ്ടം പോലെ പേര്‍ ബിജെപി യിലേക്ക് വരാനുണ്ട്. അതില്‍ പല മുഖ്യമന്ത്രിമാരുടെ മക്കളെയും പ്രതീക്ഷിക്കാം. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കെ കരുണാകരനും മോദിയിലും ചില സാമ്യതയുണ്ട്. നാടിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് രണ്ടുപേരും.

കെ കരുണാകരന്റെ അവകാശവാദവുമായി ആരും മുന്നോട്ട് വരേണ്ട. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ ഇരുപതു വര്‍ഷം നോക്കിയത് താന്‍ ഒറ്റയ്ക്കാണ്. മുരളിയേട്ടനെ തൃശൂരില്‍ ഇക്കുറി കോണ്‍ഗ്രസുകാര്‍ തന്നെ കുളിപ്പിച്ചു കിടത്തും. എന്റെ ചുറ്റും നിന്നും കാലു വാരിയവരാണ് അദ്ദേഹത്തിന്റെ ചുറ്റിലുമുള്ളത്. വടകരയില്‍ നിന്നിരുന്നുവെങ്കില്‍ മര്യാദയ്ക്ക് അദ്ദേഹം ജയിച്ചു പോയേനെ.

തൃശ്ശൂരില്‍ ഇത്തവണ ബിജെപി അകൗണ്ട് തുറക്കുമെന്നും പത്മജ പറഞ്ഞു. മേലെ ചൊവ്വയില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ തിരഞ്ഞെടുപ്പ് കമിറ്റി ഓഫിസ് പത്മജ വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രടറി കെ ശ്രീകാന്ത് അധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ്, കെ രജ്ഞിത്, കെ കെ വിനോദ് കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം പി കെ വേലായുധന്‍ ബി ഡി ജെ എസ് നേതാക്കളായ ശ്രീധരന്‍ കാരാട്ട്, കെ കെ സോമന്‍, ജില്ലാ ജെനറല്‍ സെക്രടറിമാരായ ബിജു, ഏളക്കുഴി എം ആര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Padmaja Venugopal Criticized Congress, Kannur, News, Padmaja Venugopal, Inauguration, Criticized, Congress, Politics, BJP, Kerala News.

Post a Comment