Found | വ്യാപക അന്വേഷണത്തിനൊടുവില്‍ ഗോവയില്‍ നിന്ന് കാണാതായ നേപാള്‍ സ്വദേശിനിയായ 36കാരിയെ കണ്ടെത്തി; മകളെ കിട്ടിയ വിവരം സ്ഥിരീകരിച്ച് മേയര്‍, 'എല്ലാവരോടും നന്ദി അറിയിക്കുന്നു'

 


പനജി: (KVARTHA) കാണാതായ നേപാള്‍ സ്വദേശിനിയായ 36കാരിയെ കണ്ടെത്തിയെന്ന് പൊലീസ്. നോര്‍ത് ഗോവയിലെ മന്ദ്രേമിലെ ഒരു ഹോടെലില്‍ നിന്നാണ് ആരതി ഹമാല്‍ എന്ന യുവതിയെ ലഭിച്ചത്. തിങ്കളാഴ്ച രാത്രി 9.30ന് ഗോവയിലെ അശ്വേം പാലത്തിന് സമീപത്താണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

അതേസമയം, ആരതിയെ കാണാതായതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഗോവന്‍ പൊലീസ് വ്യക്തമാക്കി.

Found | വ്യാപക അന്വേഷണത്തിനൊടുവില്‍ ഗോവയില്‍ നിന്ന് കാണാതായ നേപാള്‍ സ്വദേശിനിയായ 36കാരിയെ കണ്ടെത്തി; മകളെ കിട്ടിയ വിവരം സ്ഥിരീകരിച്ച് മേയര്‍, 'എല്ലാവരോടും നന്ദി അറിയിക്കുന്നു'

നേപാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയറായ ഗോപാല്‍ ഹമാല്‍, ആരതി ഹമാലിന്റെ പിതാവാണ്. മകളെ കണ്ടെത്തിയെന്ന വിവരം ഗോപാല്‍ ഹമാലും സ്ഥിരീകരിച്ചു. മകള്‍ ആരതിയെ ഗോവയില്‍ സുരക്ഷിതമായി കണ്ടെത്തിയെന്നും കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഗോപാല്‍ ഫേസ്ബുകിലൂടെ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് മകളെ ഗോവയില്‍ കാണാതായെന്ന വിവരം ഗോപാല്‍ പറഞ്ഞത്. തുടര്‍ന്ന് ഗോവന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗോപാല്‍ ഹമാല്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

Keywords: News, National, National-News, Social-Media-News, Nepal Mayor, Missing, Daughter, Found Safely, Goa, Osho Meditation, Nepal Mayor's Daughter Disappears From Goa Retreat, Found 2 Days Later.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia