Follow KVARTHA on Google news Follow Us!
ad

Visit | ചെമ്പഴന്തി മണക്കല്‍ ഗവ.മോഡല്‍ എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിത അതിഥിയായെത്തി എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

പ്രിന്‍സിപ്പലും അദ്ധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു Minister Rajeev Chandrasekhar, Visited, Chembazhanti Manakal Govt. Model LP School, Kerala News
തിരുവനന്തപുരം: (KVARTHA) ചെമ്പഴന്തി മണക്കല്‍ എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിത അതിഥിയായെത്തി എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച രാവിലെ ചെമ്പഴന്തി ഗുരുകുലത്തിലെത്തിയ സ്ഥാനാര്‍ത്ഥി സമീപത്തെ സ്‌കൂളിലേക്ക് കുട്ടികളെ കണ്ട് അവിടെ കയറിയതാണ്. അപ്രതീക്ഷിത അതിഥിയെ കണ്ട് കുട്ടികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. രാവിലെ 9.30 ഓടെയാണ് മന്ത്രി സ്‌കൂളിലെത്തിയത്.

സ്വയം പരിചയപ്പെടുത്തിയ സ്ഥാനാര്‍ത്ഥി കുട്ടികളോട് പഠനകാര്യങ്ങളെക്കുറിച്ചു തിരക്കി. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിയെ പ്രിന്‍സിപ്പലും അദ്ധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. പതിനഞ്ചു മിനിറ്റോളം മന്ത്രി സ്‌കൂളില്‍ ചെലവഴിച്ചു. 'അങ്കിള്‍ ജയിക്കട്ടെ' എന്ന് കുട്ടികള്‍ ആശംസിച്ചു. ജയിച്ചു വരുമ്പോള്‍ നിങ്ങളുടെ വിജയത്തിനും താന്‍ ഉറപ്പായി ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.

Minister Rajeev Chandrasekhar visited Chembazhanti Manakal Govt. Model LP School, Thiruvananthapuram, News, Minister, Rajeev Chandrasekhar, Visited, Chembazhanti Manakal Govt. Model LP School, NDA, Candidate, Students, Kerala News


സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ മഹത്മാ അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂര്‍ പാഞ്ചജന്യത്തിലും രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. സാധുജന പരിപാലന സംഘം സംസ്ഥാന, ജില്ലാ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു.

മഹാത്മ അയ്യന്‍കാളിയുടെ 186- മത് ജന്മവാര്‍ഷികം ഈ വര്‍ഷം വിപുലമായ രീതിയില്‍ ആഘോഷിക്കുമെന്ന് സംഘടനാ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. സാധുജന പരിപാലന കരയോഗം പ്രസിഡന്റ് കെ എസ് ചന്ദ്രലേഖ, സെക്രട്ടറി അനില്‍ വെങ്ങാനൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

Keywords: Minister Rajeev Chandrasekhar visited Chembazhanti Manakal Govt. Model LP School, Thiruvananthapuram, News, Minister, Rajeev Chandrasekhar, Visited, Chembazhanti Manakal Govt. Model LP School, NDA, Candidate, Students, Kerala News.


Post a Comment