Resignation | ബിജെപിയും സഖ്യകക്ഷിയും തമ്മിൽ ഉടക്കി; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു

 


ചണ്ഡീഗഡ്: (KVARTHA) ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് ഖട്ടറിൻ്റെ രാജി. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ബിജെപിയും വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Resignation | ബിജെപിയും സഖ്യകക്ഷിയും തമ്മിൽ ഉടക്കി; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു

ജെജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചാലും സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിക്ക് സർക്കാർ രൂപീകരിക്കാം. 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 41 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് 30 അംഗങ്ങളുണ്ട്. ജെജെപിക്ക് 10 എംഎൽഎമാരാണുള്ളത്. ഇവരെ കൂടാതെ ഏഴ് സ്വതന്ത്ര എംഎൽഎമാരും ഐഎൻഎൽഡിക്കും ഹരിയാന ലോക്‌ഹിത് പാർട്ടിക്കും ഓരോ എംഎൽഎ വീതവുമാണുള്ളത്.

ഇനി സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കും. ചൊവ്വാഴ്ച തന്നെ ബിജെപി നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി മനോഹർ ലാൽ ഖട്ടറായിരിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. എന്നാൽ, അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ബിജെപി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

Keywords: News, National, Chandigarh, Manohar Lal Khattar, Haryana CM, BJP, JJP, Resignation, Politics,  Manohar Lal Khattar quits as Haryana CM amid buzz over BJP-JJP split.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia