LPG | വീണ്ടും സാധാരണക്കാരുടെ വയറ്റത്തടിച്ച് എണ്ണക്കംപനികള്‍; പാചകവാതക സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കംപനികള്‍. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. 19 കിലോ ഗ്രാം സിലിന്‍ഡറിന്റെ വില 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സിലിന്‍ഡറിന്റെ വില പുതിയ റെകോഡിലെത്തി.

ഇന്‍ഡ്യ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് പ്രകാരം ഡെല്‍ഹിയിലെ വാണിജ്യ പാചകവാതക സിലിന്‍ഡറിന്റെ വില 1795 രൂപയായാണ് വര്‍ധിച്ചത്. മുംബൈയില്‍ സിലിന്‍ഡറൊന്നിന് 1749 രൂപയും കൊല്‍കത്തയില്‍ 1911 രൂപയുമാണ് വില. ഈ വര്‍ധനവ് ഹോടെല്‍ ഉടമകളെ സാരമായി ബാധിക്കും.

പ്രകൃതിവാതകത്തിന്റെ വില കേന്ദ്രസര്‍കാര്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഗാസിനും വിലകൂടുന്നത്. ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വില മില്യന്‍ മെട്രിക് ബ്രിടീഷ് തെര്‍മല്‍ യൂനിറ്റിന് 8.17 ഡോളറായാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം ഇത് 7.85 ഡോളറായിരുന്നു.

LPG | വീണ്ടും സാധാരണക്കാരുടെ വയറ്റത്തടിച്ച് എണ്ണക്കംപനികള്‍; പാചകവാതക സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചു

എല്‍ പി ജി സിലിന്‍ഡറിനൊപ്പം വിമാന ഇന്ധനത്തിന്റെ വിലയും എണ്ണക്കംപനികള്‍ കൂട്ടിയിട്ടുണ്ട്. തുടര്‍ച്ചയായ നാല് തവണ വിമാന ഇന്ധനത്തിന്റെ വില കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വര്‍ധിപ്പിക്കുന്നത്.

അതേസമയം, ഗാര്‍ഹിക പാചകവാതക സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാര്‍ഹിക പാചകവാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റം വരുത്തിയത്. അന്ന് സിലിന്‍ഡറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്.



Keywords: News, Business, Business-News, National-News, LPG, Gas, Cylinder, Price, Hiked, Commercial, Rate, Increased, National News, LPG gas cylinder price hiked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia