New Voter | ലോക്‌സഭാ തിരഞ്ഞെടുപ്പ്: കന്നിവോട്ടറാണോ, എങ്ങനെ വോട്ട്​ ചെയ്യാം? അറിയേണ്ടതെല്ലാം!

 


ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 18-19 വയസ് പ്രായത്തിലുള്ള 1.8 കോടിയിലധികം കന്നി വോട്ടർമാരും തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കും. വോട്ടർപട്ടിക തയ്യാറാക്കുന്ന വർഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അവരുടെ മണ്ഡലത്തിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്. വോട്ട് ചെയ്യാൻ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
  
New Voter | ലോക്‌സഭാ തിരഞ്ഞെടുപ്പ്: കന്നിവോട്ടറാണോ, എങ്ങനെ വോട്ട്​ ചെയ്യാം? അറിയേണ്ടതെല്ലാം!

എങ്ങനെ വോട്ട് ചെയ്യാം?

* വോട്ടെടുപ്പ് ദിവസം, വോട്ടർ അവരുടെ പോളിംഗ് ബൂത്തിൽ പോയി ആദ്യത്തെ ഉദ്യോഗസ്ഥന് തിരിച്ചറിയൽ രേഖ കാണിക്കുക.
* അടുത്തതായി, രണ്ടാമത്തെ പോളിംഗ് ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോവുക. ഇടതു ചൂണ്ടുവിരലിൽ മായാത്ത മഷി അടയാളപ്പെടുത്തും.
* തുടർന്ന് വോട്ടർ രജിസ്റ്ററിൽ ഒപ്പിടുകയോ അല്ലെങ്കിൽ പെരുവിരൽ മുദ്ര പതിപ്പിക്കുകയോ ചെയ്യണം.
* ഇനി വോട്ട് ചെയ്യാനുള്ള അവസരമാണ്. പോ​ളി​ങ്​ ബൂ​ത്തി​ൽ വോ​ട്ട്​ ചെ​യ്യാ​നാ​യി ഒ​രു​ക്കി​യ സ്ഥലത്ത്​ വോ​ട്ട​ർ എ​ത്തുമ്പോ​ഴേ​ക്കും പോ​ളി​ങ്​ ഓ​ഫീ​സ​ർ സ​ജ്ജ​മാ​ക്കി​യി​രി​ക്കും.

* തുടർന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (EVM), വോ​ട്ട്​ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥാനാർത്ഥി​യു​ടെ പേരിനും ചിഹ്നത്തിനും​ നേ​രെ​യു​ള്ള നീ​ല ബ​ട്ട​ൺ അ​മ​ർ​ത്തു​ക. വോ​ട്ടു​ചെ​യ്​​ത സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയു​ള്ള ചു​വ​ന്ന ലൈ​റ്റ്​ ക​ത്തും
* ബാ​ല​റ്റ്​ യൂ​നി​റ്റി​ന്​ സ​മീ​പ​ത്തു​ള്ള വി​വി​പാ​റ്റ്​ മെ​ഷീ​നി​ലെ പ്രി​ൻ​റ​റി​ൽ വോ​ട്ട്​ ചെ​യ്​​ത സ്ഥാനാർത്ഥി​യു​ടെ ക്രമന​മ്പ​ർ, പേര്, ചി​ഹ്നം എ​ന്നി​വ അ​ച്ച​ടി​ച്ച സ്ലി​പ്​ ഏഴ് സെ​ക്ക​ൻ​ഡ്​ കാ​ണാം. തു​ട​ർ​ന്ന്​ വോ​ട്ടു​ചെ​യ്​​ത സ്ലി​പ്, മെഷീ​നി​ലെ ബോ​ക്​​സി​ൽ നിക്ഷേ​പി​ക്കു​ക​യും ബീ​പ്​ ശ​ബ്​​ദം കേ​ൾ​ക്കു​ക​യും ചെ​യ്യും.

പരാതി സമർപ്പിക്കാം

വോട്ടർ പട്ടികയിലോ മറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ഒരു വോട്ടർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അവർക്ക് പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെ സമീപിക്കാം. കൂടാതെ പോളിങ്​ ബൂത്തിൽ വോട്ടറെക്കുറിച്ച് സംശയം തോന്നിയാൽ പ്രിസൈഡിങ്​ ഓഫീസര്‍ക്ക്​ തിരിച്ചറിയൽ കാര്‍ഡ് പരിശോധിക്കാവുന്നതാണ്. കള്ളവോട്ട് ചെയ്യാനാണ് എത്തിയതെന്ന് തെളിഞ്ഞാല്‍ പൊലീസിനെ വിവരമറിയിക്കും. പൊലീസിന് കേസും രജിസ്റ്റർ ചെയ്യാം.

വോട്ട് ചെയ്യാനെത്തിയ ആള്‍ യഥാര്‍ഥ വോട്ടറല്ലെന്ന് സംശയമുണ്ടെങ്കില്‍ ബൂത്ത് ഏജൻറുമാര്‍ക്ക് ചലഞ്ച് ചെയ്യാനുമാവും. പ്രിസൈഡിങ്​ ഓഫിസര്‍ നടത്തുന്ന അന്വേഷണത്തില്‍ ചലഞ്ച് തെറ്റാണെന്ന് കണ്ടെത്തിയാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. അല്ലെങ്കിൽ പൊലീസിന് കൈമാറും. വോട്ട് മറ്റാരോ ചെയ്തതായി വോട്ടർ പരാതിപ്പെട്ടാല്‍ ടെണ്ടേര്‍ഡ് ബാലറ്റ് വഴി വോട്ട് ചെയ്യാം. ഈ വോട്ട് വോട്ടുയന്ത്രത്തിൽ റെക്കോര്‍ഡ് ചെയ്യപ്പെടില്ല. ചെറിയ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന സാഹചര്യത്തില്‍ ടെണ്ടേര്‍ഡ് ബാലറ്റുകള്‍ പരിശോധനക്കായി കോടതിയില്‍ ഹാജരാക്കും.

തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ:

വോട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ്​ ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ആണ് പോ​ളി​ങ്​ ബൂ​ത്തി​ലെ ഉദ്യോഗസ്ഥരെ കാണിക്കേണ്ടത്. വോ​ട്ട​ർ ഐഡി കാ​ർ​ഡ്, പാ​സ്​​പോ​ർ​ട്ട്, ഡ്രൈ​വി​ങ്​ ലൈസ​ൻ​സ്, പാ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്​ തു​ട​ങ്ങി​യ​വ ഹാജരാക്കാം.

Keywords: Lok Sabha Election, Voter ID, Politics, Lifestyle, News, News-Malayalam-News, National, National-News, Election-News, Lifestyle, New Delhi, Lok Sabha Election: A Guide On How To Vote For First Time-Voters.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia