Follow KVARTHA on Google news Follow Us!
ad

Leg Swelling | കാലിലെ നീരിനെ അവഗണിക്കരുത്; ഗുരുതരമായ പല രോഗങ്ങളുടെയും സൂചനയാകാമെന്ന് ഡോക്ടര്‍മാര്‍

കിഡ്നി പ്രശ്നങ്ങളുടെ ഒരു ലക്ഷണം കൂടിയാകാം Leg Swelling, Health Tips, Health, Doctors, Warning, Kerala News
കൊച്ചി: (KVARTHA) രോഗങ്ങളെ അവഗണിക്കുക എന്നത് മനുഷ്യസഹചമായ ഒരു രീതിയാണ്. പല ആരോഗ്യ പ്രശ്നങ്ങളുടേയും ആദ്യ സൂചന നമ്മുടെ ശരീരം തന്നെ നല്‍കുന്നു. പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിട്ടും ഒരു ഡോക്ടറെ കാണാനോ ചികിത്സ നടത്താനോ പലരും തയാറാകില്ല. ഇതിന് പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരിക. മുളയിലേ ചികിത്സിച്ച് മാറ്റാവുന്ന അസുഖങ്ങള്‍ മറ്റ് പല വലിയ അസുഖങ്ങള്‍ക്ക് ഇടവരുത്തുകയും ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ഒന്നാണ് കാലിലുണ്ടാകുന്ന നീര്. മുതിര്‍ന്നവരെന്നോ ചെറുപ്പക്കാരെന്നോ ഭേദമില്ലാതെ ഈ പ്രശ്നം പലര്‍ക്കും കാണാം. പ്രായം ചെന്നവരിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കാലില്‍ നീര് വന്നാല്‍ പലരും ചികിത്സിക്കാന്‍ തയാറാകില്ല. കൂടുതല്‍ വേദന ഉണ്ടെങ്കില്‍ വീട്ടിലുള്ള ഏതെങ്കിലും മരുന്നുകള്‍ എടുത്തു പുരട്ടും. അല്‍പം ആശ്വാസം തോന്നുന്നുണ്ടെങ്കില്‍ പിന്നെ അതേകുറിച്ച് ചിന്തിക്കുകയേയില്ല.

എന്നാല്‍ ഇതിനെ നിസാരമായി കണക്കാക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാരണം പെട്ടെന്നു വന്നു പോകുമെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരം നീര് ശരീരം നമുക്കു നല്‍കുന്ന ഗുരുതരമായ രോഗങ്ങളുടെ സൂചനയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

കാലില്‍ പലപ്പോഴും നീരു വരുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. എഡിമ അതായത് കാലില്‍ ദ്രാവകം വന്നടിയുന്ന അവസ്ഥയാണ് ഒന്ന്. കാലിലെ രക്തക്കുഴലുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫ്ളൂയിഡ് അടിഞ്ഞു കൂടുമ്പോഴാണ് നീരുണ്ടാകുന്നത്.

ചിലപ്പോള്‍ ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളുടെ സൂചനയാകാം കണ്‍ജെസ്റ്റീവ് ഹാര്‍ട് ഫെയിലിയര്‍ എന്ന അവസ്ഥ. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന ഒന്നാണിത്. ഇതിനൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.

കാല്‍ ഏറെ സമയം തൂക്കിയിടുമ്പോഴും നീര് വരാറുണ്ട്. ഇതിനു പുറമേ അമിത വണ്ണം, വേണ്ടത്ര വ്യായാമക്കുറവ് എന്നിവയും നീരിന് കാരണമാകാറുണ്ടെങ്കിലും ചിലപ്പോള്‍ ഗുരുതര രോഗങ്ങളുടെ സൂചന കൂടിയാകാം ഇതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്‍ഫ്ളമേഷന്‍ ആണ് മറ്റൊരു കാരണം. കാലിലെ ടിഷ്യൂ വീര്‍ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. സാധാരണ രീതിയില്‍ എല്ലൊടിയുമ്പോഴോ മസില്‍ ഉളുക്കുമ്പോഴോ എല്ലാം ഇത് സംഭവിക്കുന്നു. എന്നാല്‍ ഇതിനേയും പല രോഗങ്ങളുടേയും ലക്ഷണമായി കണക്കാക്കുന്നു.

*ഗര്‍ഭകാലത്തെ നീര്

ഗര്‍ഭകാലത്ത് കാലുകളില്‍ നീരു വരുന്നത് സാധാരണയാണ്. പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ കുഞ്ഞു വളരുന്നതിന് അനുസരിച്ച് കൂടുതല്‍ മര്‍ദം കാലിലെ ഞരമ്പുകളിലുണ്ടാകും. ഇത് സര്‍കുലേഷന് തടസമുണ്ടാക്കും. 

Leg Swelling: Causes and Dangers, Kochi, News, Leg Swelling, Health Tips, Health, Doctors, Warning, Symptoms, Kerala News

ദ്രാവകം കെട്ടിക്കിടക്കും. നീരായി വരികയും ചെയ്യും. എന്നാല്‍ ഇത് അത്ര പ്രശ്നമുള്ള അവസ്ഥയല്ലെങ്കിലും നീരും ശ്വാസംമുട്ടലും അനുഭവപ്പെട്ടാല്‍ ഒട്ടും മടിക്കാതെ ഡോക്ടറെ കാണുക. ഇത് ഒരുപക്ഷേ പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയാകാം. ഗര്‍ഭകാലത്തുണ്ടാകുന്ന ഹാര്‍ട്ട് ഫെയിലിയര്‍ എന്നു പറയാം.

*കിഡ്നി

കിഡ്നി പ്രശ്നങ്ങളുടെ ഒരു ലക്ഷണം കൂടിയാണ് കാലിലുണ്ടാകുന്ന ഇത്തരം നീര്. കിഡ്നിക്ക് ടോക്സിനുകള്‍ നീക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇതും അധികമുള്ള ഫ്ളൂയിഡുമെല്ലാം അടിഞ്ഞു കൂടും. ഇത് കൈകളിലും കാലുകളിലും നീരായി രൂപപ്പെടുകയും ചെയ്യും. തളര്‍ച്ച, ശ്വാസംമുട്ട്, അമിത ദാഹം, മുറിവുകളും ബ്ലീഡിംഗുമെല്ലാം ഇതിന്റെ ലക്ഷണമാണ്.

*ഡീപ് വെയിന്‍ ത്രോംബോസിസ്

ഡീപ് വെയിന്‍ ത്രോംബോസിസ്, ത്രോംബോഫ്ളെബിറ്റിസ് എന്ന അവസ്ഥകളിലും ഇതേ പ്രശ്നമുണ്ടാകാറുണ്ട്. ആദ്യം പറഞ്ഞതില്‍ കാലിലെ ഞരമ്പുകളില്‍ രക്തം കട്ട പിടിയ്ക്കും. ഇത് ലംഗ്സിലേയ്ക്കു കടക്കും. തു
ടര്‍ന്ന് പള്‍മൊണറി എംബോളിസം എന്ന അവസ്ഥയുണ്ടാക്കും. ഇത് മരണത്തിന് വരെ കാരണമായേക്കാം എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ത്രോംബോഫ്ളെബിറ്റിസ് എന്ന അവസ്ഥയെങ്കില്‍ ചര്‍മത്തോടു ചേര്‍ന്ന ഭാഗത്ത്, പ്രധാനമായും കാല്‍വണ്ണയിലെ മസിലുകളില്‍ നീരുണ്ടാകും.

*വെരിക്കോസ് വെയിനുകള്‍

കാലിലുണ്ടാകുന്ന മറ്റൊരു അവസ്ഥയാണ് വെരിക്കോസ് വെയിനുകള്‍. ഞരമ്പുകള്‍ തടിച്ചു വീര്‍ക്കുന്നതും കാലില്‍ നീരുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചര്‍മത്തിന് നിറ വ്യത്യാസം, ഏറെ നേരം ഇരുന്നാലോ നിന്നാലോ കാല്‍ വേദന, ചര്‍മം വരണ്ടതാകുക, മുറിവുകള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കാലിലെ വെയിനുകളിലെ വാല്‍വുകള്‍ രക്തം ഹൃദയത്തിലേയ്ക്കു പമ്പു ചെയ്യാതിരിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.

നീരായി മുകളില്‍ പറഞ്ഞവ എഡിമ അഥവാ പാനീയം കെട്ടിക്കിടക്കുന്നതു കാരണമുണ്ടാകുന്ന അവസ്ഥയാണ്. എന്നാല്‍ കാലില്‍ ദ്രാവകമല്ലാതെ നീരായി പ്രത്യക്ഷപ്പെടുന്നതിന് മറ്റൊരു പ്രധാന കാരണം സന്ധിവാതമാണ്. പ്രത്യേകിച്ചും സന്ധികളില്‍, കാല്‍, കൈ മുട്ടുകളിലെ നീര്. വാതത്തിന്റെ തന്നെ പല വിഭാഗങ്ങളിലും ഈ ലക്ഷണം കണ്ടു വരുന്നു.

*സെല്ലുലൈറ്റിസ്

സെല്ലുലൈറ്റിസ് എന്ന അവസ്ഥയും കാലിലെ നീരിന് കാരണമാകും. അതായത് ഇന്‍ഫ്ളമേഷന്‍. സ്ട്രെപ്റ്റോകോക്കര്‍, സ്റ്റെഫാലോകോക്കസ് എന്നിങ്ങനെയുള്ള ബാക്ടീരിയകള്‍ ചര്‍മത്തിലുണ്ടാകുന്ന ഏതെങ്കിലും മുറിവിലൂടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ കാലില്‍ നീരായി ലക്ഷണം പ്രകടമാകാം. വേദന, പനി, ചുവന്ന പാടുകള്‍, ചൂട്, ചര്‍മം വല്ലാതെ മൃദുവാകുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
*തൈറോയ്ഡ്

തൈറോയ്ഡ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും ചിലപ്പോള്‍ കാലില്‍ നീരുണ്ടാകാറുണ്ട്. പ്രത്യേകിച്ചും തൈറോയ്ഡ് അധികമാകുമ്പോള്‍.

*മസിലിലുണ്ടാകുന്ന ഉളുക്ക്

മസിലിലുണ്ടാകുന്ന ഉളുക്ക്, എല്ലിനുണ്ടാകുന്ന മുറിവ് എന്നിവയെല്ലാം കാലില്‍ നീരായി പ്രത്യക്ഷപ്പെടാറുണ്ട്. കൈ കാലുകള്‍ ഒടിയുമ്പോഴും മറ്റും ഈ ഭാഗങ്ങളില്‍ നീരുണ്ടാകും.

Keywords: Leg Swelling: Causes and Dangers, Kochi, News, Leg Swelling, Health Tips, Health, Doctors, Warning, Symptoms, Kerala News.

Post a Comment