Attack | 'ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനായില്ല'; കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി

 


കോഴിക്കോട്: (KVARTHA) കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകാര്‍ ആക്രമിച്ചെന്ന് പരാതി. റാഗിംഗ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മര്‍ദനമെന്നും ആശുപത്രിയിലെത്തിച്ച് അപകടം സംഭവിച്ചുവെന്ന് ഒപിയില്‍ രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കൊയിലാണ്ടി കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലായിരുന്നു സംഭവം. വീട്ടിലെത്തിയ ശേഷം അസഹ്യമായ വേദന വന്നപ്പോഴാണ് മര്‍ദനമേറ്റ അമല്‍ വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

Attack | 'ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനായില്ല'; കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി

ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനായില്ലെന്നും അമല്‍ വ്യക്തമാക്കി. ക്ലാസിലെ സഹപാഠിയടക്കം കൂട്ടത്തില്‍ ഉണ്ടായിരുന്നു. എസ്എഫ്‌ഐ യൂനിറ്റ് സെക്രടറിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ് പരാതിയില്‍ പറയുന്നത്. 25-ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചുറ്റിലും നിന്നായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Kozhikode-News, Police-News, Kozhikode News, Complaint, SFI Activists, Attacked, Student, Koyilandy News, RSM SNDP College, Injured, Hospital, Treatment, Family, House, Kozhikode: Complaint that SFI activists attacked student in Koyilandy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia