Betel Leaves | വെറ്റില കാണുമ്പോൾ നിസാരമാണെങ്കിലും, ആരോഗ്യപരമായ ഗുണങ്ങളാൽ കേമനാണ്!

 


ന്യൂഡെൽഹി: (KVARTHA) വെറ്റില കാണാത്തവർ ആയിരിക്കില്ല നമ്മൾ, എന്നാൽ വെറ്റില കഴിക്കുന്നവർ കുറവായിരിക്കണം. ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് വെറ്റില. ഔഷധ ഗുണങ്ങളും ഏറെയുണ്ട് ഇതിന്. പോഷക സമ്പുഷ്ടമായ ഈ ഇലയ്ക്ക് നിരവധി പ്രത്യേകതകൾ ഉണ്ട്. വെറ്റിലയിലെ ധാതുക്കൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമായതാണ് . ഇതിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റുകൾ , ശരീരത്തിന് ആവിശ്യമായ ഊർജം നൽകുവാൻ സഹായിക്കുന്നു. സ്ഥിരമായ ഊർജത്തിനുള്ള കൊഴുപ്പുകൾ ലഭ്യമാകാനും സഹായിക്കും.
  
Betel Leaves | വെറ്റില കാണുമ്പോൾ നിസാരമാണെങ്കിലും, ആരോഗ്യപരമായ ഗുണങ്ങളാൽ കേമനാണ്!

ചെമ്പ്, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കളും വിറ്റാമിൻ ബി6, സി എന്നിവയും ശരീരത്തിനാവശ്യമായ കാൽസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന രീതിയിൽ ഉണ്ടാകുന്ന രക്ത സമ്മർദത്തെ ചെറുത്ത് നിൽക്കാനുള്ള കഴിവും വെറ്റിലയ്ക്കുണ്ട്. ദഹനം മികച്ച രീതിയിൽ ആകുവാനും നല്ലതാണ്. വെറ്റിലയിൽ കരോട്ടിൻ, ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, എന്നിവ അടങ്ങിയിട്ടുണ്ട്. മുറിവ് പോലെയുള്ള വേദനക്ക് ഫല പ്രദമായ മരുന്നാണ് മുറിവുള്ള ഭാഗത്തേക്ക് വെറ്റില വെച്ചു കെട്ടല്‍. കൂടാതെ വെറ്റില ചവച്ചു നീരിറക്കിയാൽ ഉള്ളിലെ വേദന കുറയാനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

നമ്മുടെ വായില്‍ ഉണ്ടാകുന്ന അണുക്കൾ ഇല്ലാതാക്കുവാനും , ബാക്ടീരിയയെ നശിപ്പിക്കാനും വെറ്റില ഏറെ ഗുണം ചെയ്യും. ഇത് ചവയ്ക്കുന്നതിലൂടെ വായ കൂടുതൽ വൃത്തിയാകുന്നു, മോണകൾക്ക് ബലം നൽകുന്നതിനൊപ്പം പല്ലുകളുടെ കേടുപാടുകൾ തടയുവാനും സഹായിക്കുന്നു. ആസ്തമ പോലുള്ള അസുഖങ്ങൾക്ക് വെറ്റില പ്രയോജനകരമാണ്. ചുമ ജലദോഷം കുറയ്ക്കുന്നതിനൊപ്പം ശ്വസനം സുഖകരമാക്കാനും വെറ്റില സഹായിക്കുന്നു. ശരീരത്തിലെ ജലാംശം തടയാനും മൂത്ര തടസ്സം പോലുള്ള അസ്വസ്ഥതയ്ക്കും പരിഹാര മാർഗമാണ്. ഉദ്ധാരണ പ്രശ്നങ്ങൾക്കും ഉന്മേഷത്തിനും പ്രതിവിധിയാണ് വെറ്റില. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ മുഖം കഴുകുന്നതും നല്ലതാണ്.

മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്കും വെറ്റില വെള്ളം നല്ലതാണ്. കുട്ടികളുടെ ദഹന പ്രശ്നത്തിനും ഗുണകരമായ ഉപാധിയാണ്. വെറ്റിലയ്ക്കൊപ്പം കുറച്ചു കുരുമുളകും ഇട്ട് തിളപ്പിച്ച വെള്ളം രണ്ട് ടീ സ്പൂൺ വീതം ദിവസവും അരിച്ച ശേഷം രണ്ട് നേരം കൊടുക്കുക. അസിഡിറ്റി പോലെയുള്ള ഉദര പ്രശ്നങ്ങൾക്കും ഉത്തമമായ പരിഹാര മാർഗ്ഗമാണ് വെറ്റില. വിശപ്പ് ഇല്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്കും വിശപ്പിന്റെ ഹോർമോണുകളെ വർദ്ധിപ്പിക്കുകയും ആവശ്യത്തിന് വിശപ്പ് ഉണ്ടാവാനും വെറ്റില സഹായിക്കും. പ്രമേഹ രോഗികൾക്കും വെറ്റില നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

മൈഗ്രേൻ, മാനസിക പ്രശ്നങ്ങൾ, ടിബി, കുടൽവ്രണം, ചുഴലി രോഗം ഇത്തരം രോഗികൾ വെറ്റില ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഗുണങ്ങളും ദോഷങ്ങളും പ്രകൃതിയുടെ ഭാഗമാണല്ലോ. അതിന്റെ ഉപയോഗം അറിഞ്ഞു പെരുമാറുകയാണ് ചെയ്യേണ്ടത്. എന്നിരുന്നാലും ആരോഗ്യ പ്രശ്നങ്ങളും മറ്റുമുള്ളവർ വെറ്റില ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് പ്രധാനമാണ്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Know the health benefits of betel leaves.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia