Follow KVARTHA on Google news Follow Us!
ad

Vizhinjam Case | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനെതിരെ നടന്ന സമരം; 157 കേസുകള്‍ പിന്‍വലിച്ചു

വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം Vizhinjam Protest Case, Police, Compromise, Kerala News
തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രെജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍കാര്‍ പിന്‍വലിച്ചു. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വവലിച്ചത്. അതേസമയം ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ ഇനിയും ബാക്കിയാണ്.

199 കേസുകളാണ് ആകെ വിഴിഞ്ഞം സമരത്തില്‍ രെജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്.

Kerala Government withdraws Vizhinjam protest cases, Thiruvananthapuram, News, Vizhinjam Protest Case, Police, Compromise, Politics, Chief Minister, Pinarayi Vijayan, Application, Kerala News
 
മുഴുവന്‍ കേസുകളും പിന്‍വലിക്കണം എന്നായിരുന്നു ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. കൂടാതെ കേസുകളില്‍ ഉള്‍പെട്ട 260 പേര്‍ കമീഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ചകളിലും ഇക്കാര്യം ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ സര്‍കാരും സഭയും തമ്മിലുള്ള ധാരണ പ്രകാരമാണ് 157 കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിഴിഞ്ഞം സമരസമിതി. ബിഷപ്പുമാര്‍ക്കെതിരെ എടുത്ത കേസുകളും ബാക്കി ഉണ്ടെന്നാണ് സമരസമിതി പറയുന്നത്.

Keywords: Kerala Government withdraws Vizhinjam protest cases, Thiruvananthapuram, News, Vizhinjam Protest Case, Police, Compromise, Politics, Chief Minister, Pinarayi Vijayan, Application, Kerala News.  

Post a Comment