Election Campaign | ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടി കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു

 


ആലപ്പുഴ: (KVARTHA) മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ സ്മരണകള്‍ ഉറങ്ങുന്ന പല്ലന കുമാരകോടിയിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ ദുഃഖവെള്ളി ദിനത്തില്‍ പ്രചാരണം ആരംഭിച്ചത്.

ഹരിപ്പാട് യുഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസില്‍ പ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി. കുടുംബ സുഹൃത്ത് വാരിയം പള്ളിയില്‍ മോഹനകൃഷ്ണന്‍ ഭാര്യ ബീന എന്നിവരെ കണ്ട് സൗഹൃദ സംഭാഷണം നടത്തി.
 
Election Campaign | ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടി കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു


തുടര്‍ന്ന് ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ശ്രീ ആഞ്ജനേയ നവഗ്രഹ ദമ്പതി ക്ഷേത്രം, ഹരിപ്പാട് മണ്ണാറ ശാല നാഗരാജാ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. ക്ഷേത്ര ഓഫീസും സന്ദര്‍ശിച്ചു. തുടര്‍ന്ന് മണ്ണാറശാല അമ്മയെ കണ്ട് അനുഗ്രഹം തേടി.

കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അനന്തപുരം കൊട്ടാരം സന്ദര്‍ശിച്ച് അനന്തരാവകാശികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഹരിപ്പാട് കുമാരപുരം അഗ്‌നിശമനാ ഓഫീസില്‍ എത്തി ജീവനക്കാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഹരിപ്പാട് കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് എസ് ടി കോളനി അംഗങ്ങളെ കണ്ട് സ്‌നേഹവിവരങ്ങള്‍ അന്വേഷിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു.

എസ് എന്‍ ഡി പി പൊത്തപ്പള്ളി ശാഖാ സംഘടിപ്പിച്ച ശ്രീനാരായണ ദിവ്യ പ്രബോധനത്തിലും ധ്യാനത്തിലും പങ്കെടുത്തു. കാര്‍ത്തികപള്ളി താലൂക് യൂണിയന്‍ എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് അശോക പണിക്കരെ സന്ദര്‍ശിച്ചു. വന്ദികപ്പള്ളി ജംഗ്ഷനില്‍ ഹിദായത്തില്‍ ഇസ്ലാം സംഘത്തിലും സന്ദര്‍ശനം നടത്തി.

കാര്‍ത്തിക പള്ളി താലൂക് എന്‍ എസ് ജനറല്‍ സെക്രട്ടറി ചന്ദ്രശേഖര പിള്ളയെ സന്ദര്‍ശിച്ച ശേഷം മുട്ടം ജുമുഅ മസ്ജിദ്, ഓച്ചിറ ടൗണ്‍ ജുമുഅ മസ്ജിദ്, കരുനാഗപ്പള്ളി പുത്തന്‍തെരുവ് ഷരീഅത്തുല്‍ ഇസ്ലാം ജമാഅത്ത്, കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് എന്നിവിടങ്ങളിലും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുകയും ഇമാമിങ്ങളെ കണ്ട് അനുഗ്രഹം തേടുകയും ചെയ്തു.

ഉച്ച ഭക്ഷണത്തിന് ശേഷം കായംകുളം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി. ശ്രീ നാരായണ ഗുരു പഠനം നടത്തിയ പുതുപ്പള്ളി ചേവണ്ണൂര്‍ മഠം സന്ദര്‍ശിച്ചു. തുടര്‍ന്ന് കായംകുളം ടൗണ്‍ പള്ളി,മുസ്ലിം ജമാഅത്ത് ടൗണ്‍ പള്ളി, കായംകുളം മജ്ലിസ് യതീം ഖാന,എന്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ശശികുമാറിനെയും സന്ദര്‍ശിച്ചു സൗഹൃദം പങ്കുവച്ചു.

Election Campaign | ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടി കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു

കായംകുളം ഹസനിയ മസ്ജിദില്‍ എത്തി അബ്ദുല്‍ സത്താര്‍ സേട്ടിനെ കണ്ട് അനുഗ്രഹം തേടി. മദ്രസയിലെ വിദ്യാര്‍ത്ഥികളുമായി കുശലാന്വേഷണം നടത്തി. കായംകുളം ശ്രീരാമകൃഷ്ണ മഠം മഠാധിപതി തത്പുരുഷാനന്ദയെ സന്ദര്‍ശിച്ചു.

പിന്നീട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കായംകുളം എലമെക്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലും സന്ദര്‍ശനം നടത്തി. ആലപ്പുഴ കിഴക്കേ മുസ്ലിം മസ്താന്‍ പള്ളിയില്‍ എത്തി വിശ്വാസികളെ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ചു. പ്രചാരണ വേളയില്‍ ഡി സി സി പ്രസിഡന്റ് അഡ്വ ബി ബാബു പ്രസാദ്, കരുനാഗപ്പള്ളി എം എല്‍ എ സി ആര്‍ മഹേഷ്, കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ എം ലിജു, കെ പി സി സി സെക്രട്ടറിമാരായ അഡ്വ. ഇ സമീര്‍, എന്‍ രവി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, കെ പി സി സി മെമ്പര്‍ എ കെ രാജന്‍, യു ഡി എഫ് ഹരിപ്പാട് നിയോജക മണ്ഡലം ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ് വിനോദ് കുമാര്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം ബി സജി, മുഞ്ഞിനാട്ട് രാമചന്ദ്രന്‍, അഡ്വ. വി ഷുക്കൂര്‍, ജേക്കബ് തമ്പാന്‍,ബിനു ചുള്ളിയില്‍,ശ്യാം സുന്ദര്‍, ബബിതാ ജയന്‍, ഹാരിസ് അന്തോളില്‍, എം ആര്‍ ഹരികുമാര്‍,ഡി സി സി വൈസ് പ്രസിഡന്റ് ചിറ്റിമൂല നാസര്‍ തുടങ്ങിയ നേതാക്കള്‍ കെ സി ക്ക് ഒപ്പം പ്രചാരണത്തില്‍ പങ്കെടുത്തു.

Election Campaign | ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടി കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു

പ്രവാസ ജീവിതത്തിന്റെ ദുരിത പര്‍വ്വത്തിനൊടുവില്‍ പെരിയോന്‍ ഉയിര്‍ തിരിച്ച് നല്‍കിയ നജീബിനെ കാണാനും കെസി വേണുഗോപാല്‍ എത്തി. ആറാട്ടുപുഴയിലെ നജീബിന്റെ വീട്ടില്‍ എത്തിയാണ് കെ സി വേണുഗോപാല്‍ സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയത്. ആട് ജീവിതമെന്ന പുസ്തകത്തിലെ ഓരോ വരികളിലൂടെയും നജീബിന്റെ വേദനയും അനുഭവങ്ങളും തനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, ഏതൊരു അവസ്ഥയിലും എങ്ങനെ ഒരാള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്നതിന് മാതൃകയാണ് നജീബ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തന്റെ ജീവിതം പകര്‍ത്തി വെച്ച സിനിമ തിരക്കുകള്‍ക്കിടയിലും കാണാന്‍ സമയം കണ്ടെത്തണമെന്ന് നജീബ് കെ സി യോട് പറഞ്ഞു. കെസിക്കൊപ്പം നജീബിന്റെ വീട്ടില്‍ എത്തിയ രമേശ് ചെന്നിത്തലയെ ബെന്യാമിന്‍ വിളിക്കുകയും ഫോണ്‍ കെ സി ക്ക് കൈമാറുകയും ചെയ്തു. നജീബ് ഒരു റോള്‍ മോഡല്‍ ആണെന്നും നജീബിനെ പോലെയൊരു പോരാളി ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ആയതില്‍ ഏറെ സന്തോഷം ഉണ്ടെന്നും കെ സിബെന്യാമിനോട് പറഞ്ഞു. നജീബിന്റെ ഭാര്യയെയും മക്കളെയും പരിചയപ്പെട്ടാണ് കെസി അവിടെ നിന്നും ഇറങ്ങിയത്. 

നിറയെ സ്വപ്നങ്ങള്‍ നെയ്തു സൗദി അറേബ്യയില്‍ ജോലിക്ക് പോയി വഞ്ചിക്കപ്പെട്ട്, ഒടുവില്‍ മരുഭൂമിയിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ വര്‍ഷങ്ങളോളം അടിമ പണി ചെയ്യേണ്ടി വന്ന നജീബിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് മലയാള സാഹിത്യ ലോകം നെഞ്ചോടു ചേര്‍ത്തു പിടിച്ച ബെന്യാമിന്റെ ആട് ജീവിതം രചിക്കപ്പെട്ടത്. 

ഈ നോവലിനെ ആധാരമാക്കി വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ബ്ലെസിയും പൃത്വി രാജും ചേര്‍ന്നൊരുക്കിയ ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തി. മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കാര്‍ത്തിക പള്ളി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷംസുദീന്‍ കായിപ്പുറവും കെ സി ക്ക് ഒപ്പം ഉണ്ടായിരുന്നു.

Keywords: KC Venugopal's election campaign is in progress, Alappuzha, News, KC Venugopal, Election Campaign, Lok Sabha Election, Politics, Visit, Temple, Musjid, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia