Follow KVARTHA on Google news Follow Us!
ad

K C Venugopal | ബിജെപിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുന്ന ജോലിയാണോ എല്‍ഡിഎഫ് കണ്‍വീനര്‍ ചെയ്യേണ്ടതെന്ന് കെ സി വേണുഗോപാല്‍

ശോഭാ സുരേന്ദ്രന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണം KC Venugopal, Criticized, EP Jayarajan, BJP, Kerala News
ആലപ്പുഴ: (KVARTHA) ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തായതില്‍ നിന്ന് ജനശ്രദ്ധ തിരിയ്ക്കാനും മൂടിവെയ്ക്കാനുമാണ് നരേന്ദ്രമോദി ഇഡിയെക്കൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്യിച്ചതെന്ന് ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. അഴിമതിക്കഥകള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിയ്ക്കാനും തെരഞ്ഞെുപ്പില്‍ അത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും തിരിച്ചറിഞ്ഞ് കൃത്യമായി ആസൂത്രണം ചെയ്താണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു.

KC Venugopal Criticized EP Jayarajan, Alappuzha, News, Politics, KC Venugopal, Criticized, EP Jayarajan, BJP, Lok Sabha Election, Candidate, Kerala News
 

ജനാധിപത്യത്തെ അട്ടിമറിയ്ക്കാനാണ് മോദി ശ്രമിയ്ക്കുന്നത്. വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ് ഇത്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഫാസിസമാണ്. തങ്ങളുടെ ഭരണപരാജയം മൂടി വെയ്ക്കുന്നതിനാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോല്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നത്. സര്‍ക്കാര്‍ ഈ നിയമം പിന്‍വലിയ്ക്കുന്നതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെതിരെ പോരാടും. ഭരണപക്ഷത്തുള്ള ഏതെങ്കിലും നേതാക്കളുടെ പേരില്‍ കേസ് വന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കേസുള്ളവരെയെല്ലാം ബിജെപിയില്‍ ചേര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. അല്ലാത്തവരെ കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ ശ്രമിയ്ക്കുന്നു. മോദിയുടെ ഫാസിസ്റ്റ് നടപടിയ്ക്കെതിരെ ഏതറ്റം വരെയും തങ്ങള്‍ പോരാടും. ഇന്ത്യാമുന്നണി ഇലക്ഷന്‍ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മോദിയുടെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും കെ.സി. പറഞ്ഞു.

തനിയ്ക്ക് എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശോഭാ സുരേന്ദ്രന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ താന്‍ വെല്ലുവിളിയ്ക്കുകയാണ്. 10 വര്‍ഷമായി ശോഭാ സുരേന്ദ്രന്റെ പാര്‍ട്ടിയാണ് രാജ്യം ഭരിയ്ക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ എന്താണ് പ്രയാസമെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയ്ക്ക് വേണ്ടി വന്‍ പിആര്‍ വര്‍ക്കാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ചെയ്യുന്നത്. എല്‍ഡിഎഫ് കണ്‍വീനറുടെ ജോലി ആണോ ഇത്...? സംസ്ഥാനത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാം നല്ല സ്ഥാനാര്‍ത്ഥികള്‍ ആണെന്ന് സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ജയരാജനെ ചോദ്യം ചെയ്യാനും പാര്‍ട്ടിയും മുന്നോട്ട് വരുന്നില്ലെന്നും കെ.സി. വിമര്‍ശിച്ചു.

അതിനിടെ കെ.സി. വേണുഗോപാലിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായുള്ള കോര്‍കമ്മിറ്റി യോഗം ആലപ്പുഴ ഡിസിസി ഓഫിസീല്‍ ചേര്‍ന്നു. ആദ്യഘട്ട പ്രചാരണം സമ്പൂര്‍ണ്ണ വിജയം എന്ന് യോഗം വിലയിരുത്തി. കെ.സി സ്ഥാനാര്‍ത്ഥി ആയതോടെ പ്രവര്‍ത്തകരെല്ലാം വന്‍ ആവേശത്തിലാണെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും യോഗം വിലയിരുത്തി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തല എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യാ മുന്നണി രാജ്യത്ത് അധികാരത്തില്‍ വരുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പരാജയഭീതികൊണ്ടാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ മോദി അറസ്റ്റ് ചെയ്യിച്ചത്. 400ല്‍ ഏറെ സീറ്റു പിടിച്ച് അധികാരത്തില്‍ വരുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അങ്കലാപ്പിലായിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എം നസീര്‍ അധ്യക്ഷത വഹിച്ചു.

സി ആര്‍ മഹേഷ് എം.എല്‍.എ ജനറല്‍ കണ്‍വീനര്‍ എ.എ. ഷുക്കൂര്‍, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ കെ.സി.ജോസഫ്, അജയ് തറയില്‍, എം.ലിജു, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, ഷാനിമോള്‍ ഉസ്മാന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ജെ.ജോബ്,അഡ്വ. കെ പി ശ്രീകുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. സി.കെ.ഷാജിമോഹന്‍, കണ്‍വീനര്‍ അഡ്വ.ബി. രാജശേഖരന്‍, കെപിസിസി നിര്‍വ്വാഹസമിതി അംഗവും മുന്‍ എംഎല്‍എയുമായ അഡ്വ.ഡി സുഗതന്‍, എം.മുരളി, എ കെ രാജന്‍, അഡ്വ. കോശി എം കോശി, ജേക്കബ് എബ്രഹാം , കളത്തില്‍ വിജയന്‍, എ നിസ്സാര്‍, അനില്‍ മേടയില്‍, അഹമ്മദ് അമ്പലപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ പ്രകാശനവും നടന്നു. വൈകിട്ട് 6 മണിയ്ക്ക് ആലപ്പുഴ ജില്ല ആര്‍ട് കഫേയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. പ്രശസ്ത കവിയും ഗാനരചയീതാവും സംഗീത സംവിധായകനുമായ രാജീവ് ആലുങ്കലാണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

നവാഗത പിന്നണി ഗായകന്‍ ബിനു ആന്റണിയാണ് നാല് പാട്ടുകളും പാടിയത്. കെ.സി.വേണുഗോപാലിന്റെ കറപുരളാത്ത രാഷ്ട്രീയ ജീവിതവും ജനപ്രതിനിധിയായി അദ്ദേഹം നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെസിയുടെ പങ്കും എല്ലാം അടയാളപ്പെടുത്തിക്കൊണ്ടാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിയ്ക്കുന്നതെന്ന് രാജീവ് ആലുങ്കല്‍ അറിയിച്ചു.

രാജ്യ പുരോഗതിയ്ക്കും സാഹോദര്യത്തിനും മതേതരത്വത്തിനും പ്രാധാന്യം നല്‍കുന്ന ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്നും ഈ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു.

യുഡിഎഫ് പള്ളിപ്പാട് മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയ ഭീതി പൂണ്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളെ വേട്ടയാടാന്‍ ശ്രമിയ്ക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അനില്‍ തോമസ്, എ.കെ രാജന്‍ ,എം.കെ വിജയന്‍, അഡ്വ.ബി രാജശേഖരന്‍, ജോണ്‍ തോമസ്, അഡ്വ. വി. ഷുക്കൂര്‍, കെ കെ സുരേന്ദ്രനാഥ്, സുധീര്‍ ആര്‍ കെ, ബിനു ചുള്ളിയില്‍, തങ്കച്ചന്‍ കൊല്ല മലയില്‍, മുരളീധരന്‍ പിള്ള, സി. ജെ ജയപ്രകാശ്, കെ. എം രാജു തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയതായി കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെക്ക് കടന്ന് വന്നവരെ രമേശ് ചെന്നിത്തല ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Keywords: KC Venugopal Criticized EP Jayarajan, Alappuzha, News, Politics, KC Venugopal, Criticized, EP Jayarajan, BJP, Lok Sabha Election, Candidate, Kerala NewsPost a Comment