Follow KVARTHA on Google news Follow Us!
ad

Ticket | യാത്രക്കാര്‍ക്ക് സൗജന്യമായി പോകാം; ബെംഗ്‌ളൂറില്‍ നിന്ന് മൈസൂറിലേക്ക് ബസില്‍ കൊണ്ടുപോവുകയായിരുന്ന തത്തകള്‍ക്ക് 444 രൂപയുടെ ടികറ്റ് മുറിച്ച് കന്‍ഡക്ടര്‍!

ഒരു ലവ്‌ബേര്‍ഡിന് 111 രൂപ വെച്ചാണ് എടുത്തത് Bus Ticket, Travel, Passengers, Free, Karnataka Bus, Conductor, Issues, Rs 444, Ticket, Parrots Travelli
ബെംഗ്‌ളൂറു: (KVARTHA) ബെംഗ്‌ളൂറില്‍ നിന്ന് മൈസൂറിലേക്ക് ബസില്‍ കൊണ്ടുപോവുകയായിരുന്ന പക്ഷികള്‍ക്ക് 444 രൂപയുടെ ടികറ്റ് മുറിച്ച് കന്‍ഡക്ടര്‍. ടികറ്റിലെ തീയതി പ്രകാരം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസില്‍വെച്ച് ചൊവ്വാഴ്ച രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

എക്‌സില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ ടികറ്റ് കാണാം. ഒപ്പം പക്ഷികളുമായി യാത്ര ചെയ്യുന്ന സ്ത്രീയും കൊച്ചുമോളും ബസില്‍ ഇരിക്കുന്നതും കാണാം. അവരുടെ നടുവിലായി ഒരു കൂടില്‍ പക്ഷികളും ഉണ്ട്. അതേസമയം, ഒരു കുട്ടിയുടെ നിരക്കാണ് ഓരോ പക്ഷിക്കും ബസില്‍ ഈടാക്കിയതെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെയും കൊച്ചുമോളുടെയും കൂടെ നാല് ലവ് ബേര്‍ഡ്‌സാണ് കൂട്ടില്‍ ഉണ്ടായിരുന്നത്. ഒരു ടികറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടികറ്റാണ് കന്‍ഡക്ടര്‍ നല്‍കിയത്. എന്നാല്‍, കര്‍ണാടക സര്‍കാരിന്റെ 'ശക്തി യോജന' പദ്ധതി പ്രകാരം സ്ത്രീക്കും കുട്ടിക്കും ബസില്‍ സൗജന്യമായി യാത്ര ചെയ്യാം. പക്ഷേ, ഇവര്‍ ഒരു കൂടിലാക്കി കൊണ്ടുപോവുകയായിരുന്ന നാല് പക്ഷികള്‍ക്കും കന്‍ഡക്ടര്‍ ടികറ്റ് നല്‍കുകയായിരുന്നു.


സിറ്റി, സബ്അര്‍ബന്‍, റൂറല്‍ റൂടുകള്‍ ഉള്‍പെടെയുള്ള നോണ്‍ എസി ബസുകളില്‍ കെഎസ്ആര്‍ടിസി വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാല്‍, കര്‍ണാടക വൈഭവ, രാജഹംസ, നോണ്‍ എസി സ്ലീപര്‍, എയര്‍ കന്‍ഡീഷന്‍ഡ് സര്‍വീസുകള്‍ തുടങ്ങിയ പ്രീമിയം സര്‍വീസുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ അനുവദനീയമല്ല. ഈ ബസുകളില്‍ മുതിര്‍ന്നയാള്‍ക്കുള്ള നിരക്കിന്റെ പകുതിയാണ് വളര്‍ത്തുനായയുടെ ടികറ്റ് നിരക്ക്. നായ്ക്കുട്ടികള്‍, മുയല്‍, പക്ഷികള്‍, പൂച്ചകള്‍ എന്നിവയുടെ നിരക്ക് ഒരു കുട്ടിക്കുള്ള നിരക്കിന്റെ പകുതിയുമാണ്. Keywords: News, National, National-News, Social-Media-News, Bus Ticket, Travel, Passengers, Free, Karnataka Bus, Conductor, Issues, Rs 444, Ticket, Parrots Travelling, Bengaluru, Mysore, Karnataka Bus Conductor Issues Rs 444 Ticket To Parrots 'Travelling' From Bengaluru to Mysore.

Post a Comment