Arrested | കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റില്‍; സ്തൂപത്തില്‍ ഒഴിച്ചത് കയ്യിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ ബാക്കിയായ ദ്രാവകമെന്ന് മൊഴി

 


കണ്ണൂര്‍: (KVARTHA) പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ചെമ്പിലോട് ഗ്രാമ പഞ്ചായത് പരിധിയില്‍ താമസിക്കുന്ന ഷാജി അണയാട്ടിനെയാണ് (54ഃ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ എ സി പി സിബി ടോം, ഇന്‍സ്പെക്ടര്‍ കെ സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് പറയുന്നത്: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് പ്ലാസ്റ്റിക് കുപ്പിയും മറ്റുവസ്തുക്കളും ശേഖരിച്ച് ആക്രികടയില്‍ കൊടുത്ത് ജീവിച്ചുവരികയാണ് ഷാജി. സംഭവദിവസം ഇയാള്‍ പയ്യാമ്പലത്തുണ്ടായിരുന്നുവെന്ന് സി സി ടി വി ദൃശ്യത്തില്‍ നിന്നാണ് തെളിഞ്ഞത്. സ്തൂപത്തില്‍ ഒഴിച്ചത് കയ്യിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ ബാക്കിയായ ദ്രാവകമെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

സി പി എം ജില്ലാ ആക്ടിങ് സെക്രടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സി സി ടി വിയില്‍ നിന്നാണ് പ്രതിയെ കുറിച്ചുളള ചിത്രം വ്യക്തമായത്. കഴിഞ്ഞ 20 വര്‍ഷമായി കണ്ണൂര്‍ നഗരത്തില്‍ ആക്രിസാധനങ്ങള്‍ പൊറുക്കി വിറ്റ് ഉപജീവനം നടത്തുന്നയാളാണ് ഷാജി.

Arrested | കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റില്‍; സ്തൂപത്തില്‍ ഒഴിച്ചത് കയ്യിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ ബാക്കിയായ ദ്രാവകമെന്ന് മൊഴി

പ്രധാനമായും പയ്യാമ്പലം ബീചിലാണ് ഇയാള്‍ സാധനങ്ങള്‍ പൊറുക്കാന്‍ എത്താറുളളത്. 27-ന് രാത്രി പ്രദേശത്തുനിന്നും ശീതള പാനിയ കുപ്പികള്‍ ശേഖരിച്ചപ്പോള്‍ അതിനകത്ത് ബാക്കിയുണ്ടായിരുന്ന പാനീയം സ്മൃതി കുടീരങ്ങളിലേക്ക് കുടയുകയായിരുന്നു. ശീതളപാനീയമാണ് സ്മൃതി കുടീരങ്ങളിലേക്ക് ഒഴിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

Keywords: News, Kerala, Kerala-News, Kannur-News, Kannur News, One Arrested, Payyambalam, Smriti Kudeeram, Attack, Case, Police, Local News, Scrap, Kannur: One Arrested on Payyambalam Smriti Kudeeram Attack Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia