Election | കണ്ണൂരില്‍ സുധാകരനിറങ്ങുമ്പോള്‍ അത്ര എളുപ്പമാവില്ല കാര്യങ്ങള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേരിടേണ്ടി വരിക ചരിത്രത്തിലില്ലാത്ത വെല്ലുവിളികള്‍

 


ഭാവനാമത്ത്

കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ കെ സുധാകരന്‍ വീണ്ടും മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് നേരിടേണ്ടി വരിക വിവിധ കോണുകളില്‍ നിന്നുളള രാഷ്ട്രീയ വെല്ലുവിളികള്‍. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍ ഒന്നാം റൗണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥും കോണ്‍ഗ്രസ് വിമതനായി മുന്‍ കെ പി സി സി എക്സിക്യൂടീവ് അംഗം മമ്പറം ദിവാകരനും രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങളില്‍ ഇല്ലാത്തവിധം കടുത്ത പ്രതിസന്ധിയാണ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ കെ സുധാകരന്‍ നേരിടുന്നത്.

Election | കണ്ണൂരില്‍ സുധാകരനിറങ്ങുമ്പോള്‍ അത്ര എളുപ്പമാവില്ല കാര്യങ്ങള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേരിടേണ്ടി വരിക ചരിത്രത്തിലില്ലാത്ത വെല്ലുവിളികള്‍
 
പാര്‍ടി വോടുകള്‍ക്കപ്പുറം സമാഹരിക്കാനുളള കഴിവാണ് എം വി ജയരാജനില്‍ നിന്നും സി പി എം പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജയരാജന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ജില്ലാതല ഉദ്ഘാടനം നടത്തിയത്. ഇതോടെ വിജയം മാത്രം ലക്ഷ്യമിട്ടു എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് സി പി എമും എല്‍ ഡി എഫും.

എന്‍ ഡി എ സ്ഥാനാര്‍ഥിയെന്ന നിലയില്‍ സി രഘുനാഥ് പിടിക്കുന്ന വോടുകളാണ് ഇക്കുറി സി പി എമിന് പ്രതീക്ഷ നല്‍കുന്നത്. സി രഘുനാഥ് കോണ്‍ഗ്രസ് കോട്ടകളില്‍ കയറി വോടു പിടിക്കുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി പി എമിന്റെ പ്രതീക്ഷ. ഇതിനൊടൊപ്പം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മമ്പറം ദിവാകരന്‍ കൂടി രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറുമെന്നാണ് ഇടതു കാംപുകള്‍ പ്രതീക്ഷുന്നത്.

ഏറെ അനുകൂല ഘടകങ്ങളുണ്ടെങ്കിലും എതിരാളി കെ സുധാകരനാണെന്നത് സി പി എമിനെ ആശങ്കയിലാക്കിയിട്ടുണ്ട്. സി പി എം കോട്ടകളില്‍ കയറി വോടുപിടിക്കാന്‍ പ്രാപ്തിയുളള ക്രൗഡ് പുളളറായ നേതാവ് ഇന്നും കോണ്‍ഗ്രസില്‍ കെ സുധാകരന്‍ മാത്രമാണ്. എം പി എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയില്ലെന്ന പ്രചാരണമാണ് എല്‍ ഡി എഫ് കെ സുധാകരനെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

ഇതിനൊടൊപ്പം പത്മജ വേണുഗോപാല്‍ ബി ജെ പിയിലേക്ക് പോയതിനു പിന്നാലെ കെ സുധാകരനും ബി ജെ പിയിലേക്കു പോകുമെന്ന പ്രചാരണവും സി പി എം നടത്തുന്നുണ്ട്. കണ്ണൂരില്‍ സീറ്റു നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചു ഇക്കുറി ജീവന്‍ മരണ പോരാട്ടമാണ്. കെ പി സി സി അധ്യക്ഷനായ കെ സുധാകരന്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിന് അതു കടുത്ത ക്ഷീണം ചെയ്യും.

Keywords:  Kannur: Congress candidate to face unprecedented challenges, Kannur, News, Lok Sabha Election, Candidate, Politics, K Sudhakaran, Congress, CPM, Campaign, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia