Follow KVARTHA on Google news Follow Us!
ad

Arvind Kejriwal | ആദർശം പറയുന്നവർ അധികാരം കിട്ടിയാൽ അഴിമതിക്കാർ! കേജ്രിവാളും അങ്ങനെയോ?

അധികാരത്തിലെത്തിയത് അഴിമതിക്കെതിരെ പട നയിച്ച് Arvind Kejriwal, Delhi liquor policy case, Politics, ദേശീയ വാർത്തകൾ
_മിന്റാ മരിയ തോമസ്_

(KVARTHA) ഇന്ത്യയിൽ എന്ത് പദ്ധതി എടുത്താലും അഴിമതി ഇല്ലാതെ വികസനമില്ലെന്ന് മുൻപ് പ്രസ്താവിച്ചത് മുൻ കേരളാ മുഖ്യമന്ത്രി കെ കരുണാകരൻ ആണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പല പദ്ധതികളുടെ പേരിലും അദ്ദേഹം ഒരുപാട് പേരുദോഷം കേൾക്കേണ്ടി വരികയും ചെയ്തു. അതിലൊന്നാണ് നെടുമ്പാശേരി വിമാനത്താവളം. ഒപ്പം തന്നെ അധികാരത്തിൽ ഇരിക്കുന്നവർ പിൻഗാമികളായി മക്കളെയോ ഭാര്യയെയോ വാഴിക്കുന്നതും കണ്ടെത്തിയത് ലീഡർ കെ കരുണാകരൻ തന്നെ. അന്ന് അദ്ദേഹത്തെ വിമർശിച്ചവർ എല്ലാം ഇപ്പോൾ പിൻഗാമിയായി മക്കളെയോ ഭാര്യയെയോ കൊണ്ടുവരാൻ മത്സരിക്കുന്നതാണ് കണ്ട് വരുന്നത്. ലീഡർ നേരെ പറഞ്ഞത് ഇന്ന് പലരുടെയും പേരിൽ യാഥാർത്ഥ്യമാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.

Is Kejriwal a corrupt politician in real life?.

ഇന്ന് ആദർശത്തിൻ്റെ അവതരാകരാകുന്ന പലരും അധികാരത്തിൽ എത്തിയാൽ അഴിമതിക്കാർ ആയി മാറുന്ന കാഴ്ചയാണുള്ളത്. ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആണ് മദ്യനയക്കേസിൽ ഇ ഡിയുടെ പിടിയിലായിരിക്കുന്നത്. അഴിമതിക്കെതിരെ വലിയ പട നയിച്ച് അധികാരത്തിൽ എത്തിയതാണ് അരവിന്ദ് കേജ്‌രിവാളും അദ്ദേഹത്തിൻ്റെ പാർട്ടിയായ ആം ആദ് മി പാർട്ടിയും. ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകി രണ്ട് സംസ്ഥാനങ്ങളിലാണ് ഇവർ അധികാരം പിടിച്ചത്, ഡൽഹിയിലും പഞ്ചാബിലും. മറ്റു സംസ്ഥാനങ്ങളിലൊക്കെ വലിയ തരംഗമാകാനും ഇവർക്ക് കഴിഞ്ഞു എന്നതും വിസ്മരിക്കാവുന്നതല്ല.

ഇപ്പോൾ കേജ്‌രിവാൾ കുറ്റാരോപിതൻ മാത്രമേ ആകുന്നുള്ളു. കുറ്റക്കാരൻ എന്ന് കോടതി വിധിക്കാതെ അദ്ദേഹത്തെ വ്യക്തിപരമായി കുറ്റപ്പെടുത്താനും ആവില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ അദ്ദേഹം മികച്ച ജനപ്രതിനിധി അല്ലെന്ന് പറയുന്നതിലും അർത്ഥമില്ല. അരവിന്ദ് കേജ്‌രിവാളിനെപ്പോലെ തന്നെ മികച്ച പ്രതിച്ഛായ സൃഷ്ടിച്ചു വളർന്നുവന്ന പലരും പിന്നീട് അഴിമതിയുടെ പേരിൽ ഇപ്പോഴും ജയിലിൽ കിടക്കുന്ന അവസ്ഥയുണ്ട്. അവരിൽ പ്രമുഖനാണ് ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്. സാധാരണക്കാരിൽ സാധാരണക്കാരൻ എന്ന ഒരു മതിപ്പ് ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കി വെറും പ്യൂൺ ജോലിയിൽ നിന്ന് ബീഹാറിൻ്റെ മുഖ്യമന്ത്രി പദത്തിൽ എത്തിയ വ്യക്തിയാണ് ലാലു. ഒടുവിൽ കാലിത്തീറ്റ കുംഭകോണക്കേസിൽ പ്രതിയായി ജയിലിലുമായി. അദ്ദേഹത്തിൻ്റെ ഭാര്യയും കുറെക്കാലം ബിഹാറിൻ്റെ മുഖ്യമന്ത്രിയായിരുന്നു. അവരും ഇന്ന് പല കേസുകളിലും പ്രതിയാണ്.
  
Is Kejriwal a corrupt politician in real life?.

രാജീവ് ഗാന്ധിയ്ക്ക് ശേഷം കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കണ്ടെത്തിയ മാന്യമുഖം ആയിരുന്നു പി വി നരസിംഹറാവു. അദ്ദേഹത്തെ അഴിമതി പുലരാത്ത കൈകൾ എന്നാണ് കോൺഗ്രസുകാർ അന്ന് വിശേഷിപ്പിച്ചത്. പിന്നീട് പാർലമെൻ്റിൽ ഭൂരിപക്ഷം തികയ്ക്കാൻ എം പി മാരെ വിലയ്ക്ക് എടുക്കുന്നതാണ് കണ്ടത്. അതിൽ അദ്ദേഹവും പ്രതിയായി. അന്ന് തുടങ്ങിയാണ് ഇന്ത്യയിൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ നാശവും. അങ്ങനെ ഈ പട്ടികയിൽ പലരും ഉണ്ട്. ഒടുവിൽ ഇപ്പോൾ കേജ്രിവാളും. കേജ്രിവാളിന്റെ തുടക്കം അണികളിൽ വലിയ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു എങ്കിലു൦ പിന്നീട് അദ്ദേഹം അഴിമതി ആരോപിക്കപ്പെട്ടവരുമായി സന്ധിയിൽ എത്തുന്നതും കണ്ടു.


തമിഴ് നാട്ടിൽ ഡിഎംകെയുമായും ബീഹാറിൽ ആർജെഡിയുമായുമൊക്കെ അദ്ദേഹം കൂട്ടുചേരാൻ താല്പര്യമെടുക്കുന്നത് കണ്ടവരാണ് നമ്മൾ. പ്രസ്തുത രണ്ട് പാർട്ടികളെ പറ്റിയും വലിയ രീതിയിൽ അഴിമതി ആരോപണങ്ങൾ നിലവിലുണ്ട്. ഇവരുമൊക്കെ ആയും കൂട്ടുകൂടാൻ വെമ്പുന്ന കേജ്‌രിവാൾ എന്ന ആപ്പിൻ്റെ നേതാവിനെയും ഡൽഹി മുഖ്യമന്ത്രിയെയും ആണ് ഇന്ന് കാണാൻ കഴിയുന്നത്. അണ്ണാ ഹസാരെ എന്ന ഗാന്ധിയൻ മുമ്പ് കർഷകർക്ക് വേണ്ടി നടത്തിയ സമരത്തിൽ അതിൻ്റെ പിന്നണിയിലൂടെ നേട്ടം കൊയ്തത് അരവിന്ദ് കേജ്‌രിവാൾ ആയിരുന്നു. പിന്നീട് അദ്ദേഹം ഹസാരെയെ കരുവാക്കി സ്വന്തം പാർട്ടി ഉണ്ടാക്കി പിന്നീട് ഡൽഹി മുഖ്യമന്ത്രി ആയത് ചരിത്രം.

ഈ അണ്ണാ ഹസാരെ പോലും പിന്നീട് കേജ്‌രിവാളിനെ തള്ളിപ്പറയുന്നതും നാം കണ്ടു. ഹസാരെയെ കാണാൻ എത്തിയ അരവിന്ദ് കേജ്‌രിവാളിനെ കാണാൻ പോലും വിസമ്മതിച്ചു എന്നതാണ് സത്യം. ഇപ്പോൾ എന്തായാലും രണ്ടു പേരും രണ്ട് വഴിക്കാണ്. അരവിന്ദ് കേജ്‌രിവാളിനെയോ അദ്ദേഹത്തിൻ്റെ പാർട്ടിയെയോ നിലവിൽ വിമർശിക്കുന്നില്ല. കാരണം കുറ്റക്കാരൻ എന്ന് കോടതി വിധിച്ചിട്ടില്ല. എന്നാൽ മദ്യനയ കേസിൽ അഴിമതി ഉണ്ട്. അത് 100 മുതൽ 600 കോടി വരെ എത്തും എന്ന് കേൾക്കുന്നു. അത് എന്തുമായിക്കൊള്ളട്ടെ അതിന് കോടതി വിധിവരെ കാത്തിരിക്കാം. ഒരു കാര്യം സത്യമാണ് ഇന്ത്യയിൽ മോദിയ്ക്കും ബിജെപിയ്ക്കും എതിരെ പടനയിക്കണമെങ്കിൽ മറുവശത്തെ പടനായകൻ ക്ലീൻ ആയിരിക്കണം. ആ ക്ലീൻ ഇമേജ് കേജ്‌രിവാളിൽ നിന്ന് പ്രതീക്ഷിക്കാമോ? അന്തിമ വിധി വരെ അതിനായി കാത്തിരിക്കാം.


Keywords:  News, News-Malayalam-News, National, National-News, Politics, Arvind Kejriwal, Delhi Liquor Policy Case, Politics, Is Kejriwal a corrupt politician in real life?.
< !- START disable copy paste -->

Post a Comment