IPL Promo | ഐപിഎൽ: ആദ്യ പ്രൊമോ വീഡിയോയിൽ ധോണിയും രോഹിത് ശർമയുമില്ല! ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം 3 ക്യാപ്റ്റൻമാർ

 


ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (IPL) പുതിയ സീസണിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ടൂർണമെൻ്റിൻ്റെ പ്രാരംഭ മത്സരങ്ങളുടെ തീയതികളും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്‌പോർട്‌സ് ആദ്യ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ഞായറാഴ്ച പുറത്തിറങ്ങിയ പ്രൊമോയിൽ, ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ മൂന്ന് ടീമുകളുടെ ക്യാപ്റ്റന്മാരെ കാണാം. മഹേന്ദ്ര സിംഗ് ധോണിയെയും രോഹിത് ശർമ്മയെയും പോലുള്ള ചാമ്പ്യൻ ക്യാപ്റ്റൻമാർ ഇല്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
 
 IPL Promo | ഐപിഎൽ: ആദ്യ പ്രൊമോ വീഡിയോയിൽ ധോണിയും രോഹിത് ശർമയുമില്ല! ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം 3 ക്യാപ്റ്റൻമാർ

ഇതിൽ മുംബൈ ഇന്ത്യൻസിൻ്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം കൊൽക്കത്ത, ഡൽഹി, ലഖ്‌നൗ ടീമുകളുടെ ക്യാപ്റ്റൻമാരും ഇടംപിടിച്ചിട്ടുണ്ട്. ബിസിസിഐ വാർഷിക കരാറിൽ നിന്ന് അടുത്തിടെ പുറത്തായ ശ്രേയസ് അയ്യർ, സഹതാരങ്ങളായ കെ എൽ രാഹുലിനും ഋഷഭ് പന്തിനും ഒപ്പമുണ്ട്. കെഎൽ രാഹുൽ ലഖ്‌നൗവിന്റെയും ഋഷഭ് പന്ത് ഡൽഹിയുടെയും ശ്രേയസ് കൊൽക്കത്തയുടെയും നായകരാണ്.

 

2024ൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇത്തവണ പുതിയ ഒരുപാട് കാര്യങ്ങൾ കാണാൻ പോകുന്നു. മുംബൈ ഇന്ത്യൻസ് ടീം പുതിയ ക്യാപ്റ്റനുമായി കളിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം പുതിയ മെൻ്റർ ഗൗതം ഗംഭീറിനൊപ്പമാണ് കളിക്കുക. വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ സീസണിൽ കളിക്കാൻ കഴിയാതിരുന്ന ഋഷഭ് പന്ത് വീണ്ടും മൈതാനത്ത് മായാജാലം സൃഷ്ടിക്കുമോയെന്നതും കാത്തിരിക്കുന്ന കാര്യമാണ്.

Keywords:  News, Top-Headlines, News-Malayalam-News, National, National-News, IPL, Promotional Video, Sports, Cricket, Rohit Sharma, MS Dhoni, Mumbai Indians, KL Rahul,  Rishabh Pant, Shreyas Iyer, IPL 2024 Promo Released: Star Sports Shares Promotional Video Featuring Hardik Pandya, Rishabh Pant, Shreyas Iyer and KL Rahul.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia