Follow KVARTHA on Google news Follow Us!
ad

Happiness | മാർച് 20 സന്തോഷ ദിനം: ചിരിക്കാൻ മറക്കല്ലേ; മനസ് നിറഞ്ഞ് സന്തോഷിച്ചാൽ ആരോഗ്യം മുതൽ ആയുസ് വരെ വർധിക്കും!

പുഞ്ചിരി മുഖത്തെ പ്രതീകമാക്കണം Happiness, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) 2013 മാര്‍ച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത്. യുഎന്‍ ഉപദേഷ്ടാവ് ജെയിം ഇല്ലിയന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമായി 2012ലെ ആദ്യ യുഎന്‍ സമ്മേളനത്തിൽ ആശയം അവതരിപ്പിച്ചു. 2013 മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ എന്‍ദാബ മണ്ടേലയും ചെല്‍സി ക്ലിന്റണും ദിനാചരണം ആരംഭിച്ചു. മനുഷ്യരാശിക്ക് സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് എല്ലാ യുഎന്‍ അംഗരാജ്യങ്ങളെയും സന്തോഷ ദിനത്തിന്റെ ഭാഗമാകാന്‍ പ്രോത്സാഹിപ്പിക്കുന്നു.


ചിരിക്കാൻ മറന്നു പോവാറുണ്ടോ?

പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെ സന്തോഷത്തിന്റെ പ്രതീക വികാരങ്ങളാണ്. ഒരു വിഷമത്തിനും സങ്കടത്തിനും തകർക്കാൻ കഴിയാത്തൊരു സന്തോഷം നമ്മുടെ ഉള്ളിൽ ഉണ്ടാവണം. മനസ് തുറന്ന് ചിരിക്കണം. പുഞ്ചിരി മുഖത്തെ പ്രതീകമാക്കണം സന്തോഷത്തോടെ ജീവിക്കണം. സന്തോഷത്തിന് ആരോഗ്യവുമായി നല്ല ബന്ധമുണ്ട്. മാനസിക ആരോഗ്യത്തിന് ഒപ്പം ശാരീരിക ആരോഗ്യവും മനസ് തുറന്നുള്ള സന്തോഷത്തിന് പിന്നിലുണ്ട്. ടെൻഷൻ അടിച്ചു കഴിയുന്നവർക്ക് രോഗങ്ങൾ ഉണ്ടാകുന്ന പോലെ സന്തോഷമുള്ളവർക്ക് രോഗങ്ങൾ പൊതുവെ കുറവായിരിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ താരതമ്യേന കുറവായിരിക്കും. ഇവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മനസിനെ പോസറ്റീവ് ആക്കി മാറ്റിയെടുക്കുക. ഒരംശം എങ്കിലും പോസറ്റീവ് ഉണ്ടെങ്കിൽ അത് കൊണ്ടാണെങ്കിലും സന്തോഷം കണ്ടെത്തുക. എല്ലാത്തിനെ കുറിച്ചുമുള്ള നെഗറ്റീവ് ചിന്തകളാണ് പലപ്പോഴും നമ്മളെ സങ്കടപ്പെടുത്തുന്നത്. അത്തരം ആളുകൾക്ക് മാനസിക സമ്മർദം കൂടുതൽ ആയിരിക്കും.

ടെൻഷൻ ഡിപ്രഷൻ പോലെയുള്ള മാനസിക അസ്വസ്ഥതകൾക്കൊപ്പം ശാരീരിക ബുദ്ധിമുട്ടുകളും സ്ഥിരമായി സങ്കടപ്പെട്ടിരിക്കുന്നവർക്ക് ഒരു പക്ഷേ പല രോഗങ്ങളും തുടങ്ങാൻ വരെ സാധ്യതയുണ്ട്. ഓരോ അന്താരാഷ്ട്ര സന്തോഷ ദിനങ്ങളിലും പ്രത്യേക സന്ദേശങ്ങൾ പങ്ക് വെക്കാറുണ്ട്. വിവിധ പരിപാടികളും സന്തോഷത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ബോധവത്കരണ പരിപാടികളും ഈ ദിനവുമായി ബന്ധപ്പെട്ട് ചെയ്യാറുണ്ട്. സന്തോഷത്തിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കണം, അവരത് ഉൾക്കൊള്ളണം എന്നത് കൂടിയാണ് പ്രധാന ലക്ഷ്യം.

ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷ ദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്തെല്ലാവരും സന്തോഷം ആഗ്രഹിക്കുന്നവരാണ്. സാമ്പത്തിക സ്ഥിതി, ആരോഗ്യം, വിഭവങ്ങളുടെ ലഭ്യത, സുഖ സൗകര്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ സന്തോഷത്തെ നിര്‍ണയിക്കുന്നു. എന്നാൽ ഈ ദിനം മുഴുവൻ ആളുകളുടെ സന്തോഷമാണ് ലക്ഷ്യം. വ്യത്യസ്ത കാരണങ്ങൾ കൊണ്ട് മാത്രം സന്തോഷിക്കുകയോ സന്തോഷിക്കാതിരിക്കുകയോ അല്ല, മുഴുവൻ ആളുകളും സന്തോഷിക്കുക, മനസ് തുറന്ന് ചിരിക്കുക, അതാണ് ഉദ്ദേശം.

സാമ്പത്തിക ബുദ്ധിമുട്ടുകളോ, മറ്റു ആവശ്യങ്ങൾ നടക്കാത്തതോ, വിദ്യാഭ്യാസ കുറവോ, നിറം കുറവോ, ആരോഗ്യ കുറവോ, ഇങ്ങനെ നീണ്ടു പോകുന്ന ഭൗതികമായ പുരോഗതിയേക്കാള്‍ മനസിന്റെ സന്തോഷവും സമാധാനവും പരിഗണിക്കണമെന്ന ആഹ്വാനവുമായാണ് അന്താരാഷ്ട്ര സന്തോഷ ദിനം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സന്തോഷിക്കാതിരിക്കാൻ കാരണങ്ങൾ തേടാതെ കാരണങ്ങളില്ലാതെ സന്തോഷിക്കൂ. മനസ് തുറന്ന് ചിരിക്കൂ.

Keywords: News, National, New Delhi, Happiness, Health, Lifestyle, Smile, International Day Of Happiness, International Day of Happiness: Benefits of Happiness.
< !- START disable copy paste -->

Post a Comment