New Party | 'നാഷണൽ ലീഗ്', പുതിയ രാഷ്ട്രീയ പാർടി രൂപവത്‌കരിച്ച് ഐഎൻഎൽ വഹാബ് പക്ഷം! 'ഇടതുമുന്നണിക്കൊപ്പം ഉറച്ച് നിൽക്കും'

 


കോഴിക്കോട്: (KVARTHA) ഐഎൻഎൽ വഹാബ് പക്ഷം പുതിയ രാഷ്ട്രീയ പാർടി രൂപവത്‌കരിച്ചു. നാഷണൽ ലീഗ് എന്നാണ് പേരിട്ടിരിക്കുന്നത്. എ പി അബ്ദുൽ വഹാബ് തന്നെയാണ് പുതിയ പാർടിയുടെയും പ്രസിഡന്റ്.
നാസർ കോയ തങ്ങളാണ് ജെനറൽ സെക്രടറി. ഇബ്രാഹിം സേഠ് നേരത്തെ നിര്‍ദേശിച്ച പേരാണ് പാര്‍ടിക്ക് നല്‍കിയിരിക്കുന്നതെന്ന് അബ്ദുൽ വഹാബ് പ്രതികരിച്ചു.
  
New Party | 'നാഷണൽ ലീഗ്', പുതിയ രാഷ്ട്രീയ പാർടി രൂപവത്‌കരിച്ച് ഐഎൻഎൽ വഹാബ് പക്ഷം! 'ഇടതുമുന്നണിക്കൊപ്പം ഉറച്ച് നിൽക്കും'

ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ പാർടിയെ എൽഡിഎഫിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായി നാഷണൽ ലീഗ് നേതാക്കൾ പറഞ്ഞു. എൽഡിഎഫ് കൺവീനറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥികൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

ഐഎ​ൻഎലി​ൽ അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭി​ന്നി​ച്ചാണ് അ​ബ്ദു​ൽ വ​ഹാ​ബ് വിഭാഗം നേരത്തെ വിമതപക്ഷ​മാ​യി മാ​റി​യത്. അഹ്‌മദ് ദേവർകോവിലും ഖാ​സിം ഇ​രി​ക്കൂ​റും നേതൃത്വം നൽകുന്ന വിഭാഗത്തോട് കലഹിച്ചാണ് ഇവർ പ്രത്യേകമായി പ്രവർത്തിച്ച് വന്നിരുന്നത്. ചി​ഹ്ന​വും പേ​രും പതാകയുമടക്ക​മു​ള്ള അ​ധി​കാ​ര​ങ്ങ​ളും ഔദ്യോഗിക പക്ഷത്തിന് കോടതി അനുവദിച്ചിരുന്നു.

പിളര്‍പ്പിന് ശേഷം ഐഎന്‍എല്‍ ഖാസിം ഇരിക്കൂര്‍ പക്ഷത്തിന് മുന്നണിയില്‍ കാര്യമായ പരിഗണന കൊടുക്കുന്നുവെന്നും വഹാബ് പക്ഷം പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധി ഒഴിവാക്കാൻ ഇപ്പോൾ പുതിയ പാർടിക്ക് രൂപം നൽകിയിരിക്കുന്നത്.


Keywords: Politics, Election, INL Wahab, LDF, Party, National League, President, Secretary, Convener, General, INL Wahab group formed new political party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia