Cricket Ticket | ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം കാണാൻ 1.86 കോടി രൂപ! ടി20 ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകൾ ഞെട്ടിക്കും

 


ന്യൂഡെൽഹി: (KVARTHA) ഐസിസി ടി20 ലോകകപ്പ് തുടങ്ങാൻ ഇനി മൂന്ന് മാസം മാത്രം, എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വമ്പൻ മത്സരത്തിൻ്റെ ആവേശം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അമേരിക്കയിൽ ഇന്ത്യ-പാകിസ്താൻ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആവേശം അതിൻ്റെ പാരമ്യത്തിലാണ്. എന്നിരുന്നാലും, ക്രിക്കറ്റിലെ ഈ രണ്ട് കടുത്ത എതിരാളികൾ തമ്മിലുള്ള മത്സരത്തിനുള്ള ടിക്കറ്റുകളുടെ വില കുതിച്ചുയരുകയാണ്.

Cricket Ticket | ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം കാണാൻ 1.86 കോടി രൂപ! ടി20 ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകൾ ഞെട്ടിക്കും

ജൂൺ ഒമ്പതിന് ന്യൂയോർക്കിലും ജൂൺ 15 ന് ഫ്‌ളോറിഡയിലും പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ രണ്ട് മത്സരങ്ങളുടെ ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ടിക്കറ്റ് വിറ്റുപോയതായി കാണിക്കുന്നു. ഇപ്പോൾ ഇന്ത്യ-പാകിസ്താൻ തമ്മിലുള്ള ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ സ്റ്റബ് ഹബ് (StubHub), സീറ്റ്ഗീക്ക് (SeatGeek) തുടങ്ങിയ വെബ്സൈറ്റുകളിൽ മറിച്ച് വിൽക്കുകയാണ്.

എന്നാൽ, ഇവ യഥാർത്ഥ വിലയുടെ ഇരട്ടിയിലധികം വിലയ്ക്കാണ് വിൽക്കുന്നത്. ചില ടിക്കറ്റുകളുടെ വില 1.86 കോടി രൂപയിലെത്തിയതായി റിപോർട്ടുകൾ പറയുന്നു. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചത്. ഐസിസി വെബ്‌സൈറ്റിലെ ഏറ്റവും വിലകുറഞ്ഞ ടിക്കറ്റിന് 497 രൂപയായിരുന്നു നിരക്ക്, അതേസമയം ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് നികുതിയില്ലാതെ 33,148 രൂപയായിരുന്നു. ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. ഇത്തരമൊരു സാഹചര്യത്തിൽ നേരത്തെ ടിക്കറ്റ് എടുത്തവർ വിവിധ വെബ്‌സൈറ്റുകൾ വഴി വീണ്ടും മറിച്ച് വിൽക്കുകയാണ്.

പുനർവിൽപ്പനയിൽ വിഐപി ടിക്കറ്റുകളുടെ വില ഏകദേശം 33.15 ലക്ഷം രൂപയിലെത്തി. ടിക്കറ്റ് ലഭ്യമായ പ്ലാറ്റ്‌ഫോമിൻ്റെ ചാർജ് കൂടി ചേർത്താൽ ഏകദേശം 41.44 ലക്ഷം രൂപയാണ് വില. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ഏറ്റവും വിലകുറഞ്ഞ ടിക്കറ്റ് സ്റ്റബ് ഹബിൽ 1.04 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്, അതേസമയം സീറ്റ്ഗീക്ക് ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് പ്ലാറ്റ്ഫോം ഫീസ് ഉൾപ്പെടെ 1.86 കോടി രൂപയാണ്.


Keywords: News, National, New Delhi, India, Pakistan, T20 World Cup, US, Cricket, Sports, Media, Report,  India vs Pakistan T20 World Cup clash leads to ticket frenzy in US, price soars to ₹1.86 crore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia