Poetry Day! | മാർച്ച് 21 ലോക കവിതാദിനം: വരികൾ കൊണ്ട് വിസ്‌മയം തീർക്കുന്ന സാഹിത്യ വിഭാഗം; ഈ ദിനത്തിൻ്റെ പ്രാധാന്യവും ചരിത്രവും അറിയാം

 


ന്യൂഡെൽഹി: (KVARTHA) എല്ലാ വർഷവും മാർച്ച് 21 ന് ലോക കവിതാ ദിനമായി ആചരിക്കുന്നു. 1999-ൽ മാർച്ച് 21 ലോക കവിതാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആദ്യമായി പ്രഖ്യാപിച്ചു. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) എല്ലാ വർഷവും മാർച്ച് 21 ന് ഈ ദിനം ആചരിക്കാൻ തീരുമാനിച്ചു. ഈ ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം കവിതയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഈ ദിനത്തിലൂടെ പുതിയ എഴുത്തുകാരെയും പ്രസാധകരെയും പ്രോത്സാഹിപ്പിക്കുന്നു.

Poetry Day! | മാർച്ച് 21 ലോക കവിതാദിനം: വരികൾ കൊണ്ട് വിസ്‌മയം തീർക്കുന്ന സാഹിത്യ വിഭാഗം; ഈ ദിനത്തിൻ്റെ പ്രാധാന്യവും ചരിത്രവും അറിയാം

കാവ്യാത്മക അവതരണത്തിന്റെയും ഭാഷാ ഭംഗിയുടെയും മനോഹര വരികളായ കവിതകൾ സാഹിത്യലോകത്തിന്റെ വലിയൊരു സമ്പത്താണ്. നിരവധി കവികളും കവയത്രികളും നിറഞ്ഞ നാടാണ് നമ്മുടേത്. ലോകമെമ്പാടുമുള്ള കവിതയുടെ വായന, എഴുത്ത്, പ്രസിദ്ധീകരിക്കൽ, പഠിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുക, യഥാർത്ഥ യുനെസ്കോ പ്രഖ്യാപനം പറയുന്നതുപോലെ, 'ദേശീയ, പ്രാദേശിക, അന്തർദേശീയ കവിതാ പ്രസ്ഥാനങ്ങൾക്ക് പുതിയ അംഗീകാരവും പ്രചോദനവും നൽകുക' എന്ന തനതായ ഉദ്ദേശമായൊരുന്നു കവിതാദിനം ഉടലെടുക്കാനുള്ള കാരണം.

കാവ്യാ മനോഹര വരികളാൽ മനം കീഴടക്കും കവിതകളും കവികളും സാഹിത്യ ലോകത്തിന്റെ നേട്ടങ്ങളിൽ ഒന്നാണ്. ഭാവനകളും അനുഭവങ്ങളും കൊണ്ട് അക്ഷരങ്ങളെ തൂലിക തുമ്പിൽ വിരിയിച്ചു കൊണ്ട് ഈണം പകരും കവിതകൾ. വരികളിലും വാക്കുകളിലും നാനാർത്ഥങ്ങളുടെ പുത്തനുണർവാണ് കവിത സമ്മാനിക്കുന്നത്. കവിതാ സമാഹാരങ്ങൾ കൊണ്ട് സ്‌മൃതി തീർക്കും കാവ്യ ലോകം. വായനയേയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുക കു‌ടി കവിതാ ദിനത്തിന്റെ ഉദ്ദേശങ്ങളിലുണ്ട്. സ്കൂളുകളിലും കോളേജുകളിലും കവിതാ ദിനത്തിന് പ്രാധാന്യം കൽപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻ കയ്യെടുക്കണം.

സാഹിത്യ സാംസ്‌കാരിക മേഖലകളിലും കവിത ദിനത്തിന്റെ പ്രാധാന്യം വിവിധ പരിപാടികളിലൂടെയും മറ്റും ജനങ്ങളിലേക്ക് എത്തിക്കണം. ലൈബ്രറി ശാലകളിൽ കവിതാസമാഹാരങ്ങൾക്ക് പ്രാധാന്യം നൽകുക. കുമാരനാശാനും കുഞ്ചൻ നമ്പ്യാരും മാത്രമല്ല നാളേക്ക് ഇനിയും നല്ല കവികളും കവയത്രികളും നമുക്ക് വേണം. അതിനുള്ള പ്രോത്സാഹനങ്ങൾ ചെറിയ കുട്ടികൾ മുതൽ തുടങ്ങാവുന്നതാണ്. പുതിയ തലമുറകളിൽ ഡോക്ടറും എൻജിനീയറും ടീച്ചറും മാത്രം പോരാ അതിനൊപ്പം സാഹിത്യ ലോകത്തിലേക്ക് സമ്മാനമായി പുതിയ കവികളും കവയത്രികളും ആവശ്യമാണ്. അത്തരം സദുദ്ദേശത്തോടെ ഈ കവിതാദിനവും ആചരിക്കാം.
  
Poetry Day! | മാർച്ച് 21 ലോക കവിതാദിനം: വരികൾ കൊണ്ട് വിസ്‌മയം തീർക്കുന്ന സാഹിത്യ വിഭാഗം; ഈ ദിനത്തിൻ്റെ പ്രാധാന്യവും ചരിത്രവും അറിയാം

Keywords: News, News-Malayalam-News, National, National-News, New Delhi, Poetry Day,  UNO, Special Days, Importance And History Of World Poetry Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia