Follow KVARTHA on Google news Follow Us!
ad

Court Order | 'ജനങ്ങള്‍ പട്ടിണിയിലായി, നടത്തുന്നത് വംശഹത്യ'; ഗസയിലെ ഭക്ഷണ ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇസ്രാഈലിന് ലോക കോടതിയുടെ അന്ത്യശാസനം

ദക്ഷിണാഫ്രികയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് World Court Orders, ICJ, Orders, Israel, Action, Address, Famine, Gaza, Starvation, Food,
ഹേഗ്: (KVARTHA) വിശ്വാസികള്‍ ഈസ്റ്ററിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുമ്പോഴും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഗസ നില്‍ക്കുകയാണ്. ദുരിതമനുഭവിക്കുന്ന ഗസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇസ്രാഈലിന് ലോക കോടതിയുടെ അന്ത്യശാസനം. ഗസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ കര്‍ശന ഉത്തരവ്.

കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രാഈലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രാഈലിന് നിര്‍ദേശമുണ്ട്. ഇസ്രാഈല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രികയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

ഗസ ജനതയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിന് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണം. ഭക്ഷണം, വെള്ളം, വൈദ്യുതി, വൈദ്യസഹായം എന്നിവയുള്‍പെടെയുള്ള മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ ഉറപ്പാക്കണം. ഗസയിലെ ജനങ്ങള്‍ മോശമായ ജീവിത സാഹചര്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. പട്ടിണിയും പടരുകയാണ്. വംശഹത്യ കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും വ്യാഴാഴ്ച കോടതി ഇസ്രാഈലിനോട് കര്‍ശന നിര്‍ദേശം നല്‍കി.

നൂറ്റാണ്ടുകളായുള്ള ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ ഏറ്റവും ഭീകരമായ ഘട്ടമായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ചത്. ഇസ്രാഈലിന്റെ എല്ലാ പ്രതിരോധങ്ങളെയും മറികടന്ന ഹമാസ് നടത്തിയ ആക്രമണമായിരുന്നു ഇത്തവണ തുടക്കം. ഓപറേഷന്‍ അല്‍-അഖ്സ ഫ്ളഡ് എന്ന് ഹമാസ് പേരിട്ട് നൂറുകണക്കിന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രാഈലിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്.

എന്നാല്‍ ഇതിന് പ്രത്യാക്രമണമായി ഇസ്രാഈല്‍ നടത്തിയ, യുദ്ധം മനുഷ്യത്വ വിരുദ്ധമായി ഇപ്പോഴും നടന്നുക്കൊണ്ടിരിക്കുന്നു. വ്യോമാക്രമണത്തില്‍ തുടങ്ങിയ ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ പിന്നീട് കരയാക്രമണത്തിലേക്ക് കടന്നു. നവജാത ശിശുക്കളെയോ ഗര്‍ഭിണികളെയോ വെറുതെ വിടാതെയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും ഇസ്രാഈല്‍ നടത്തുന്നത്.

വൈദ്യുതി, വെള്ളം, ഭക്ഷണം തുടങ്ങി ഗസയിലേക്കുള്ള എല്ലാ അവശ്യസേവനങ്ങളും നിര്‍ത്തലാക്കുകയായിരുന്നു ഇസ്രാഈല്‍. ഒക്ടോബര്‍ 27ന് വൈദ്യുതി അടക്കം നിരോധിച്ചായിരുന്നു ഇസ്രാഈല്‍ കരയുദ്ധം നടത്തിയത്. ഹമാസിനെ ഉന്മൂലനം ചെയ്യലായിരുന്നു ഇസ്രാഈലിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും വീടുകളും സാധാരണ ജനങ്ങളുമടക്കം നിരവധിപ്പേരുടെ ജീവനാണ് ഇല്ലാതായത്.

41 കിലോമീറ്റര്‍ (25മൈല്‍), നീളവും 10 കിലോമീറ്റര്‍ വീതിയുള്ള ഗസ എന്‍ക്ലേവില്‍ മാനുഷിക സഹായത്തിലേക്കുള്ള പ്രവേശനം യുദ്ധത്തിന്റെ തുടക്കം മുതല്‍ കര്‍ശനമായി ഇസ്രാഈല്‍ നിയന്ത്രിക്കുകയായിരുന്നു. ആക്രമണത്തിന്റെ ആരംഭത്തില്‍ ഇസ്രാഈല്‍ സൈന്യം കേന്ദ്രീകരിച്ചിരുന്നത് വടക്കന്‍ ഗസയായിരുന്നു. പലായനം ചെയ്യേണ്ടവരോട് തെക്കന്‍ ഗസയിലേക്ക് പ്രവേശിക്കാനായിരുന്നു ഇസ്രാഈല്‍ നല്‍കിയ നിര്‍ദേശവും. എന്നാല്‍ പിന്നീട് തെക്കന്‍ ഗസയിലേക്ക് പലായനം ചെയ്യുന്നവരുള്‍പെടെയുള്ളവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.


ഗസയിലെ ആശുപത്രികളെയും അഭയാര്‍ഥി കാംപുകളെയും വെറുതെവിട്ടില്ല. കുട്ടികളും സ്ത്രീകളും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഇസ്രാഈലിന്റെ കൂട്ടക്കുരിതിയില്‍ ഇല്ലാതായത്. ഓരോ മണിക്കൂറിലും 15 മരണമെങ്കിലും ഗസയില്‍ നടക്കുന്നുണ്ട്. അതില്‍ ആറ് പേരെങ്കിലും കുട്ടികളാണെന്നാണ് കണക്ക്.

രോഗത്തിന്റെ കാര്യത്തിലും ഗസയില്‍ പ്രതിസന്ധികള്‍ ഏറുകയാണ്. ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ പകുതി വരെ നിരവധി പകര്‍ച്ച വ്യാധികളും വര്‍ധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ അഭയസ്ഥലങ്ങളില്‍ 13,364,00 പേര്‍ക്ക് വയറിളക്കവും 55,400 പേര്‍ക്ക് ചൊറിയും 126 പേര്‍ക്ക് മെനിന്‍ജിറ്റിസും ബാധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്.

Keywords: News, World, World-News, World Court Orders, ICJ, Orders, Israel, Action, Address, Famine, Gaza, Starvation, Food, Hunger Crisis, International Court of Justice, Judge, ICJ orders Israel to take action to address famine in Gaza.

Post a Comment